ഏത് കാലാവസ്ഥയിലും വളരുന്ന വളരെയധികം ഔഷധമൂല്യവും വിറ്റാമിനുകളും, പ്രോട്ടീനുകളും അടങ്ങിയ സൗഹൃദചീര ശാസ്ത്രീയമായി Pisoniagrands അല്ലെങ്കില്‍ Pisonia alba എന്നറിയപ്പെടുന്നു. വിവിധ വര്‍ണങ്ങളില്‍ ഇലകളോടുകൂടിയ സൗഹൃദചീര ഉയര്‍ന്ന ഔഷധമൂല്യമുളളതും സ്വാദിഷ്ടമായ വിഭവങ്ങള്‍ക്ക് ഉത്തമ ചേരുവയുമാണ്.
ഈ ചെടിയുടെ ഇല, തണ്ട്, വേര് എന്നിവ ആദിവാസി സമൂഹം പരമ്പരാഗത മരുന്ന് നിര്‍മാണത്തിന് ഉപയോഗിച്ചിരുന്നു. നല്ലൊരു പച്ചക്കറിയായി കണക്കാവുന്ന സൗഹൃദചീരയുടെ ഇലകള്‍ നിത്യേന ശീലമാക്കുന്നത് വളരെ ഗുണകരമാണ്. സൗഹൃദചീര അന്തരീക്ഷമലിനീകരണത്തെ കുറയ്ക്കുന്നതായും പഠനങ്ങളുണ്ട്. സൗഹൃദചീരയുടെ നിത്യോപയോഗം പ്രമേഹം, വാതം, മന്ത് തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുകയും അന്നനാളത്തിലും അനുബന്ധഭാഗങ്ങളിലുമുളള രോഗങ്ങള്‍ക്ക് ഔഷധമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ചെടി നല്ല ഒരു ആന്റീഡയബറ്റിക്കും സ്റ്റിമുലേഷന്‍ ഏജന്റും ആണെന്നും ബ്ലഡ്ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കുന്നുവെന്നും വിദഗ്ധര്‍ പറയുന്നു. വാതസംബന്ധമായ രോഗങ്ങള്‍ക്ക് നല്ലൊരു പ്രതിരോധ മരുന്നായി ഈ ചെടിയെ ഉപയോഗിക്കുന്നുണ്ട്. നിത്യോപയോഗത്തിലൂടെ ശരീരഭാഗങ്ങളുടെ ചലനശേഷി നഷ്ടപ്പെടുന്നത് തടയാം എന്നും കരുതപ്പെടുന്നു.
ആര്‍ത്രൈറ്റിസിനുളള മരുന്നുകളില്‍ വലിയ തോതില്‍ Pisonliagrandls ഉപയോഗിക്കുന്നുണ്ട്. മൂത്രം വര്‍ദ്ധിക്കുന്നതിനും ശരീരോഷ്മാവ് നിയന്ത്രണവിധേയമായി നിലനിര്‍ത്തുന്നതിനും കൂടുതല്‍ ഊര്‍ജ്ജസ്വലമാകുന്നതിനും സൗഹൃദചീരയുടെ നിത്യോപയോഗം സഹായകരമാണെന്ന് ശാസ്ത്രീയ പഠനങ്ങള്‍ തെളിയിക്കുന്നു. സൗഹൃദചീര നിത്യോപയോഗസാധനമായി മാറ്റുന്നതിന് എന്തു കൊണ്ടും നല്ലതാണ്. ഇലയാണ് സ്വാദിഷ്ഠമായ ആഹാരവസ്തുവായി ഉപയോഗിക്കാവുന്നത്. തണ്ടും വേരും മരുന്നുണ്ടാക്കുന്നതിനാണ് കൂടുതലും ഉപയോഗിക്കുന്നത്. സലാഡും കറികളും, വിവിധ പലഹാരങ്ങളും സൗഹൃദചീര ഇലകള്‍ ഉപയോഗിച്ചുണ്ടാക്കാവുന്നതാണ്. കാറ്റും വെളിച്ചവുമുളള സ്ഥലത്താണ് സൗഹൃദചീര നടേണ്ടത്. ചട്ടിയിലോ ചാക്കില്‍ മണ്ണ് നിറച്ചോ നടാമെങ്കിലും ഉയരത്തില്‍ വളരുന്നതിനാല്‍ മണ്ണില്‍ നടുന്നതാണ് അഭികാമ്യം.
Share your comments