നമ്മൾക്ക് എല്ലാവർക്കും പ്രിയപ്പെട്ട ഡ്രൈ നട്സ് ആണ് പിസ്ത. ജീവകങ്ങൾ ആയ ജീവകം എ, ജീവകം കെ, ജീവകം സി, ജീവകം ബി6 തുടങ്ങിയവയും, സിങ്ക്, മഗ്നീഷ്യം, കാൽസ്യം, കോപ്പർ തുടങ്ങിയ ധാതുക്കളും ധാരാളമായി ഇവയിൽ അടങ്ങിയിരിക്കുന്നു. പിസ്ത നിത്യവും പച്ചയ്ക്കോ, വറുത്തോ, പാലിൽ ചേർത്ത് പൊടിച്ചോ കഴിക്കാവുന്നതാണ്. എങ്ങനെ കഴിച്ചാലും ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ പിസ്ത വഴി ലഭ്യമാകുന്നു.
പിസ്തയുടെ ആരോഗ്യഗുണങ്ങൾ
1. ദിവസവും പിസ്ത കഴിക്കുന്നത് വഴി നമ്മുടെ രോഗപ്രതിരോധശേഷി ഉയരുന്നു കാരണം ധാരാളമായി ജീവകം സി ഇതിൽ അടങ്ങിയിരിക്കുന്നു.
2. ധാരാളമായി നാരുകൾ അടങ്ങിയിരിക്കുന്ന ഭക്ഷണപദാർത്ഥം ആയ പിസ്ത ശരീര ഭാരം കുറയ്ക്കുവാൻ ഏറ്റവും ഗുണകരമാണ്.
3. ഹൃദയാരോഗ്യത്തിന് വേണ്ട പല ഘടകങ്ങളും പിസ്തയിൽ അടങ്ങിയിരിക്കുന്നു. അതിൽ പ്രധാനമാണ് പൊട്ടാസ്യവും ജീവകം ഇ യും.
4. പിസ്ത കഴിക്കുന്നത് വഴി നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കുന്നു.
5. ടൈപ്പ് 2 പ്രമേഹത്തെ പ്രതിരോധിക്കാൻ പിസ്തയുടെ ഉപയോഗം ഗുണം ചെയ്യും. കാരണം കാരണം പിസ്തയിൽ അടങ്ങിയിരിക്കുന്ന ഫോസ്ഫറസ് പ്രോട്ടീനുകളെ അമിനോ ആസിഡുകൾ ആക്കി മാറ്റുകയും ഗ്ലൂക്കോസ് അളവ് ക്രമമായി നിലനിർത്തുകയും ചെയ്യുന്നു.
6. പിസ്ത യിൽ അടങ്ങിയിരിക്കുന്ന ലുട്ടീൻ, സിയാക് സാന്തിൻ തുടങ്ങിയ ആൻഡ് ആക്സിഡന്റുകൾ നേത്ര ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്.
7. ധാരാളം പോളി ന്യൂട്രിയന്റുകൾ അടങ്ങിയിരിക്കുന്ന പിസ്ത നിത്യവും കഴിക്കുന്നത് ചർമസംരക്ഷണത്തിന് മികച്ചതാണ്. കൂടാതെ ഇവയിൽ ധാരാളമായി വിറ്റാമിൻ ഇയും അടങ്ങിയിരിക്കുന്നു.
8. വിറ്റാമിൻ ബി സിക്സ് അടങ്ങിയിരിക്കുന്നതിനാൽ ഇവ കഴിക്കുന്നതുവഴി ശ്വേതരക്താണുക്കളുടെ അളവ് കൂട്ടുകയും, രക്തപ്രവാഹം വർധിപ്പിക്കുകയും ചെയ്യുന്നു.
9. ക്യാൻസർ പോലുള്ള മാരക രോഗങ്ങളെ വരെ തടയാൻ പിസ്ത ഉപയോഗം കൊണ്ട് സാധ്യമാകുന്നു.
10. കുട്ടികൾക്ക് പിസ്ത ചേർത്ത് പാൽ നൽകിയാൽ ബുദ്ധിശക്തി വർധിപ്പിക്കുമെന്ന് പഠനങ്ങളിലൂടെ തെളിഞ്ഞിരിക്കുന്നു. തലച്ചോറിൻറെ ആരോഗ്യത്തിനും, നാഡീവ്യൂഹങ്ങളെ പ്രവർത്തനത്തിനും പിസ്ത പാൽ ചേർത്ത് നൽകുന്നത് മികച്ചതാണ്.
Pistachio is one of our favorite dry nuts. They are rich in Vitamin A, Vitamin K, Vitamin C, Vitamin B6 and other minerals such as Zinc, Magnesium, Calcium and Copper.
ഇത്രത്തോളം പോഷകാംശം നിറഞ്ഞ ഈ വിദേശ ഫലവർഗം നമ്മുടെ ഭക്ഷണ രീതിയോട് കൂടി ചേർക്കേണ്ടത്തിന്റെ ആവശ്യകത നിങ്ങൾക്ക് ഇപ്പോൾ മനസ്സിലായിരിക്കുമല്ലോ..
Share your comments