സസ്യാധിഷ്ഠിത ഭക്ഷണക്രമം എന്നത് സസ്യങ്ങളിൽ നിന്നുള്ള ഭക്ഷണങ്ങൾ കൂടുതലോ, അല്ലെങ്കിൽ മുഴുവനായോ കഴിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു തരം ഭക്ഷണരീതിയാണ്. ഭക്ഷണക്രമത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നതിലൂടെയും, കൂടുതൽ സസ്യഭക്ഷണങ്ങൾ കഴിക്കാൻ തിരഞ്ഞെടുക്കുന്നതിലൂടെയും, ആരോഗ്യം കൂടുതൽ മെച്ചപ്പെടാൻ സഹായിക്കും. ഈ ഭാഷണരീതിയിൽ കൂടുതലായും പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, പരിപ്പ്, വിത്തുകൾ എന്നിവ ഉൾപ്പെടുന്നു. സസ്യാധിഷ്ഠിത ഭക്ഷണക്രമത്തിൽ ടോഫു പോലുള്ള പ്രോട്ടീന്റെ മൃഗേതര ഉറവിടങ്ങളും ഉൾപ്പെടുന്നു. സസ്യാധിഷ്ഠിത ഭക്ഷണക്രമം പിന്തുടരുന്നതിന്റെ നിരവധി ഗുണങ്ങൾ ഇവിടെ പങ്കിടുന്നു.
സസ്യാധിഷ്ഠിത ഭക്ഷണക്രമം സ്വീകരിക്കുന്നതിന്റെ നിരവധി ഗുണങ്ങൾ
1. വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു:
ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ചിലതരം ക്യാൻസർ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. സസ്യാധിഷ്ഠിത ഭക്ഷണരീതികളിൽ പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളാലും സമ്പുഷ്ടമാണ്, കൂടാതെ പൂരിത കൊഴുപ്പും കൊളസ്‌ട്രോളും കുറവായതിനാൽ ഇത് ആരോഗ്യത്തിന് വളരെ ഫലപ്രദമാണ്.
2. മെച്ചപ്പെട്ട ദഹന ആരോഗ്യം:
സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണങ്ങളിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യകരമായ ദഹനത്തെ സഹായിക്കാനും, വ്യക്തികളിൽ മലബന്ധം തടയാനും സഹായിക്കുന്നു. നാരുകൾ കൂടുതലുള്ള ഭക്ഷണക്രമം വൻകുടലിലെ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.
3. രക്തത്തിലെ പഞ്ചസാര നിയന്ത്രണം:
സസ്യാധിഷ്ഠിത ഭക്ഷണങ്ങളിൽ സ്വാഭാവികമായും പഞ്ചസാര വളരെ കുറവും, അതോടൊപ്പം ഉയർന്ന അളവിൽ നാരുകളുമാണ് അടങ്ങിയിട്ടുള്ളത്. ഇത് ടൈപ്പ് 2 പ്രമേഹമുള്ളവർക്കും, ഈ അവസ്ഥ വികസിപ്പിക്കാനുള്ള അപകടസാധ്യതയുള്ളവർക്കും പ്രയോജനകരമായി കാണുന്നു.
4. ഊർജ്ജത്തിന്റെ അളവ് കൂടുന്നു:
സസ്യാധിഷ്ഠിത ഭക്ഷണങ്ങൾ, മത്സ്യ-മാംസ്യ ഭക്ഷണത്തേക്കാൾ ഭാരം കുറഞ്ഞതും ദഹിപ്പിക്കാൻ എളുപ്പവുമാണ്. ഇത് ഊർജ്ജ നില വർദ്ധിപ്പിക്കുന്നതിനും, വ്യക്തികളിൽ കൂടുതൽ ആരോഗ്യത്തിനും ക്ഷേമത്തിനും പ്രദാനം ചെയ്യുന്നു.
5. മെച്ചപ്പെട്ട മാനസികാവസ്ഥ:
കൂടുതൽ സസ്യാഹാരങ്ങൾ കഴിക്കുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്താനും, വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
6. പരിസ്ഥിതിയ്ക്ക് അനുയോജ്യം:
മാംസ്യഭക്ഷണങ്ങളേക്കാളും, സസ്യാധിഷ്ഠിത ഭക്ഷണരീതികൾ പരിസ്ഥിതിയ്ക്ക് കൂടുതൽ സുസ്ഥിരമാണ്. കാരണം, ഭക്ഷണത്തിനു വേണ്ടി മൃഗങ്ങളെയും, പക്ഷികളെയും വളർത്തി, അതിനെ കൃഷി ചെയുമ്പോൾ കൂടുതൽ ഹരിതഗൃഹ വാതക ഉദ്‌വമനത്തിൽ ഇത് ഒരു പ്രധാന കാരണമാവുന്നു.
സസ്യാധിഷ്ഠിത ഭക്ഷണക്രമം ആരംഭിക്കാൻ സഹായിക്കുന്ന ചില നുറുങ്ങുകൾ:
1. ക്രമേണ ഇത് ഭക്ഷണത്തിൽ ചേർക്കാം, കൂടുതൽ സസ്യഭക്ഷണം ഉൾപ്പെടുത്തിക്കൊണ്ട് ആരംഭിക്കുക.
2. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ തുടങ്ങിയ മുഴുവൻ സസ്യഭക്ഷണങ്ങളും കഴിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകളിൽ ഇവ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ആസക്തി കുറയ്ക്കാനും നിങ്ങളെ കൂടുതൽ നേരം പൂർണ്ണമായി നിലനിർത്താനും സഹായിക്കുന്നു.
3. ഒപ്റ്റിമൽ ആരോഗ്യത്തിന് ആവശ്യമായ പ്രോട്ടീൻ, ഇരുമ്പ്, കാൽസ്യം, മറ്റ് പോഷകങ്ങൾ എന്നിവ നിങ്ങൾ ആവശ്യത്തിന് ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
4. വിരസത തടയാനും പുതിയ സസ്യാധിഷ്ഠിത ഭക്ഷണങ്ങളും പാചകക്കുറിപ്പുകളും പരീക്ഷിക്കുക.
മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും ധാരാളം ആനുകൂല്യങ്ങൾ നൽകുന്ന ആരോഗ്യകരവും സുസ്ഥിരവുമായ ഭക്ഷണരീതിയാണ് സസ്യാധിഷ്ഠിത ഭക്ഷണക്രമം.
ബന്ധപ്പെട്ട വാർത്തകൾ: നെഞ്ചെരിച്ചിൽ, വയറ്റിലെ അസ്വസ്ഥത: ഈ ലക്ഷണങ്ങൾ അവഗണിക്കരുത്!!!
Pic Courtesy: British Dietetic Association- UK.COM, Columbia University Irving Medical Center
Share your comments