രക്തസമ്മർദ്ദം, രക്തത്തിലെ ഗ്ലൂക്കോസ്, കൊളസ്ട്രോൾ എന്നിവയുടെ അളവ് മെച്ചപ്പെടുത്താൻ മാതളനാരങ്ങയും അവയുടെ ജ്യൂസും സഹായിക്കും. ഒരുപാട് പോഷക മൂല്യമുള്ള ഒരു പഴ വർഗമാണ് മാതളനാരങ്ങ. എന്നാൽ മാതള നാരങ്ങാ മാത്രമല്ല മാതളത്തിന്റെ തൊലിയും ഏറെ നല്ലതാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്, എങ്ങനെ എന്നല്ലേ? മാതളത്തിന്റെ ചുവന്ന തൊലികളിൽ പഴത്തിന്റെയും, ജ്യൂസിനേക്കാളും കൂടുതൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.
മാതളനാരങ്ങയുടെ തൊലികൾ സാധാരണയായി ഉപയോഗിച്ച് കഴിഞ്ഞാൽ ഉപേക്ഷിക്കുകയാണ് പതിവ്, അത് ഭക്ഷ്യയോഗ്യമല്ലെന്ന് കരുതുകയും ചെയ്യുന്നു, എന്നാൽ മാതളത്തിന്റെ തൊലി ആയുർവേദ വൈദ്യശാസ്ത്രത്തിൽ വിവിധ ആരോഗ്യ-സൗന്ദര്യ ഗുണങ്ങൾക്കായി പതിവായി ഉപയോഗിക്കുന്നത് നിങ്ങൾക്ക് അറിയാമോ? മാതളനാരങ്ങ തൊലികൾ നിരവധി ഗുണങ്ങൾ നൽകുന്നു.
മാതളനാരങ്ങയുടെ ഗുണങ്ങൾ ഇതാ.
മാതളത്തിന്റെ പഴത്തിൽ നിന്ന് വേർപെടുത്തിയ ശേഷം തൊലികൾ ഉണക്കി പൊടിച്ച് ചെറു ചൂടുവെള്ളത്തിൽ കലർത്തി പേസ്റ്റ് രൂപത്തിലാക്കി മുഖത്തു പുരട്ടാൻ കഴിയുന്നതാണ്.
ചില ചർമ്മ അവസ്ഥകളെ ചികിത്സിക്കാൻ സഹായിച്ചേക്കാം
മാതളനാരങ്ങ തൊലികളിൽ ആന്റിഓക്‌സിഡന്റുകളും പോളിഫെനോളുകളും ധാരാളം അടങ്ങിയിട്ടുണ്ട്, അതുകൊണ്ട് തന്നെ ചർമ്മത്തിലെ കറുത്ത പാടുകളുള്ള ഹൈപ്പർപിഗ്മെന്റേഷൻ എന്ന അവസ്ഥയെ ചികിൽസിക്കാൻ ഇതിന് സാധിക്കും. മാതളനാരങ്ങ മാസ്ക് സ്ഥിരമായി ഒരു മാസം പുരട്ടുന്നത് ഒരു തരത്തിലുമുള്ള പാർശ്വഫലങ്ങളും ഇല്ലാതെ തന്നെ ചർമത്തിലെ കടുത്ത പാടുകൾ പൂർണമായും ഇല്ലാതെയാക്കാൻ സഹായിക്കുന്നു.
കൂടാതെ, ഉയർന്ന അളവിലുള്ള ആന്റിഓക്‌സിഡന്റുകൾ അടങ്ങിയത് കാരണം മുഖക്കുരുവിനും മറ്റ് ചർമ്മ അവസ്ഥകൾക്കും ചികിത്സിക്കാൻ മാതളനാരങ്ങ തൊലി പൊടിയും വെള്ളവും ഉപയോഗിച്ച് നിർമ്മിച്ച പേസ്റ്റ് ഉപയോഗിക്കാൻ കഴിയും.
മാതളനാരങ്ങ തൊലികൾ ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത രോഗ അവസ്ഥകൾക്കുള്ള അപകട സാധ്യതകൾ കുറയ്ക്കുന്നു. മാതളനാരങ്ങയുടെ തൊലി സപ്ലിമെന്റ് ചെയ്യുന്നത് അമിതഭാരവും അമിതവണ്ണവുമുള്ളവരിൽ കൊളസ്ട്രോളിന്റെയും രക്തത്തിലെയും പഞ്ചസാരയുടെയും അളവ് കുറയ്ക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.
ടൈപ്പ് 2 പ്രമേഹമുള്ളവരിൽ മാതളനാരങ്ങയുടെ സത്ത് കഴിച്ചാൽ രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ, ഹീമോഗ്ലോബിൻ എ1സി എന്നിവയിൽ പുരോഗതി ഉണ്ടാകും.
തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താം
അൽഷിമേഴ്സ് രോഗം വികസിപ്പിക്കുന്നതിൽ ഓക്സിഡേറ്റീവ് സ്ട്രെസ് ഒരു പങ്കുവഹിക്കുന്നുവെന്ന് അഭിപ്രായമുണ്ട്. മാതളനാരങ്ങ തൊലികളിൽ ആന്റിഓക്‌സിഡന്റുകൾ കൂടുതലായതിനാൽ, ഈ അവസ്ഥയുള്ളവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ അവ സഹായിക്കും.
മാതളത്തിന്റെ പഴം മാത്രമല്ല, തൊലിയും ഏറെ നല്ലതാണ്, ഏറെ ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.
Share your comments