മാതളനാരങ്ങ അല്ലെങ്കിൽ ഉറു മാമ്പഴത്തിന്റെ ഗുണങ്ങളെക്കുറിച്ചു എല്ലാവർക്കും അറിയാം ഗർഭസ്ഥ ശിശുവായിരിക്കുമ്പോൾ മുതൽ ഏതു പ്രായത്തിലും മാതളം നമ്മുടെ ശരീരത്തിന് ഗുണകരമാണ്.
മാതളനാരങ്ങ അല്ലെങ്കിൽ ഉറു മാമ്പഴത്തിന്റെ ഗുണങ്ങളെക്കുറിച്ചു എല്ലാവർക്കും അറിയാം ഗർഭസ്ഥ ശിശുവായിരിക്കുമ്പോൾ മുതൽ ഏതു പ്രായത്തിലും മാതളം നമ്മുടെ ശരീരത്തിന് ഗുണകരമാണ്. മാതള പഴം പോലെ തന്നെ ഗുണങ്ങൾ ഉള്ളതാണ് മാതളച്ചെടിയുടെ ഇലയും പൂവും വേരുകൾ പോലും. മാതളം കഴിച്ച കഴിഞ്ഞാൽ നമ്മൾ തോട് കളയുകയാണ് പതിവ് എന്നാൽ വളരെയേറെ ഗുണങ്ങൾ ഉള്ളതാണ് മാതളത്തോട് അവ എന്തൊക്കെയാണെന്ന് നോക്കാം.
സൗന്ദര്യ സംരക്ഷണത്തിന് പണ്ടുമുതലേ വളരെ ഫലപ്രദമായ ഒരു വസ്തുവാണ് മാതളത്തൊലി മാതള തൊലി ഉണക്കി പൊടിച്ചത് അല്പം നാരങ്ങനീരോ പനിനീരോ ചേര്‍ത്ത് ഇത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത്, പ്രത്യേകിച്ച് മുഖക്കുരു ഉള്ള ഭാഗത്ത് തേക്കുക. ഉണങ്ങിയ ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ നന്നായി കഴുകുക.
താരനും മുടികൊഴിച്ചിലും തടയാന്‍ മാതളനാരങ്ങയുടെ തൊലി അനുയോജ്യമാണ്..ഉണക്കിപ്പൊടിച്ച മാതളനാരങ്ങയുടെ തൊലി വെളിച്ചെണ്ണയിൽ കലര്‍ത്തി തലയോട്ടിയിൽ തേച്ച് നന്നായി മസാജ് ചെയ്യുക രണ്ട് മണിക്കൂര്‍ കഴിഞ്ഞ് കടുപ്പം കുറഞ്ഞ ഒരു ഷാംപൂ ഉപയോഗിച്ച് മുടി കഴുകുകയോ, അല്ലെങ്കില്‍ രാത്രി മുഴുവന്‍ അതേ പടി നിര്‍ത്തുകയോ ചെയ്യുക.
മാതളത്തോട് ശർക്കര ചേർത്ത് കഴിക്കുന്നത് അതിസാരരോഗങ്ങൾക്കെതിരെ ഫലവത്താണ്. മാതളത്തൊലി കഷായക്കൂട്ടുകളിൽ സാധാരണയായി ഉപയോഗിക്കാറുണ്ട് മാതളത്തിന്റെ തോട് പൊളളലിനും വീക്കത്തിനും ഉളള നല്ലൊരു ഔഷധമാണ്. തൊണ്ടവേദന അല്ലെങ്കില്‍ ടോണ്‍സില്‍ മൂലമുള്ള വേദന അനുഭവിക്കുമ്പോള്‍ മാതളനാരങ്ങയുടെ തൊലി വേഗത്തില്‍ ആശ്വാസം നല്കും.സൂര്യപ്രകാശത്തിലുണക്കിയ മാതളനാരങ്ങ തൊലി വെള്ളത്തിലിട്ട് തിളപ്പിക്കുക. തുടര്‍ന്ന് വെള്ളം ഊറ്റി വെച്ച് തണുക്കാനനുവദിക്കുക. ഈ വെള്ളം കവിള്‍ക്കൊള്ളുന്നത് ഇത്തരം പ്രശനങ്ങൾക്ക് പരിഹാരമാണ്.
ജീവന് ഭീഷണിയാകുന്ന ഹൃദയസംബന്ധമായ രോഗങ്ങളെ തടയാന്‍ സഹായിക്കുന്ന ശക്തമായ ആന്‍റി ഓക്സിഡന്‍റ് ഘടകങ്ങള്‍ മാതളനാരങ്ങയുടെ തൊലിയില്‍ അടങ്ങിയിരിക്കുന്നു. കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാനും, സമ്മര്‍ദ്ദം കുറയ്ക്കാനും, ഹൃദയാരോഗ്യം വീണ്ടെടുക്കാനും ഇത് സഹായിക്കും. ഓക്സിഡേറ്റീവ് സ്ട്രെസ്സും, രക്തസമ്മര്‍ദ്ദവും കുറയ്ക്കാന്‍ ഇത് ഫലപ്രദമാണ്. ഒരു ടീസ്പൂണ്‍ മാതള നാരങ്ങ തൊലിയുടെ പൊടി ഒരു ഗ്ലാസ്സ് ചൂട് വെള്ളത്തില്‍ കലര്‍ത്തി ദിവസവും കുടിക്കുക.
മാതളനാരങ്ങയുടെ തൊലി പൊടിച്ചത് ഒരു സ്പൂണ്‍ ചേര്‍ത്ത് നന്നായി കലര്‍ത്തുക. ഇത് ദിവസം രണ്ട് തവണ കവിള്‍ക്കൊള്ളുന്നത് വായ്നാറ്റം അകറ്റും. മാതള നാരങ്ങ തൊലിയുടെ പൊടി ഉപയോഗിച്ച് മോണകള്‍ മസാജ് ചെയ്യുന്നത് മോണയിലെ വീക്കം, രക്തസ്രാവം, വേദന എന്നിവ അകറ്റും. ഈ പൊടിയും അല്പം കുരുമുളക് പൊടിയും ചേര്‍ത്ത് വിരലുപയോഗിച്ച് പല്ല് തേക്കുന്നത് ദന്തക്ഷയം തടയും.
കൃമിശല്യം കൊണ്ടുണ്ടാകുന്ന ചൊറിച്ചില്‍ മാറാന്‍ മാതളത്തോട് കറുപ്പ് നിറമാകുന്നതു വരെ വറുത്ത ശേഷം പൊടിച്ച് എണ്ണയില്‍ കുഴച്ച് പുരട്ടുന്നത് ഫലപ്രദമാണ്.
English Summary: pomogranate peel
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments