

വെള്ളത്തിലൂടെ പകരുന്ന രോഗങ്ങളാണ് കോളറ മഞ്ഞപ്പിത്തം എലിപ്പനി എന്നിവ വെള്ളത്തിലൂടെയും ആഹാരത്തിലൂടെയുമാണ് കോളറ പകരുന്നത് . പനി ചർദ്ദി വയറിളക്കം തളർച്ച എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ .എലിപനി എലിയിലൂടെ മനുഷ്യനിലേക്ക് വരുന്നതാണെങ്കിലും മലിനമായ ജലം വഴിയാണ് ഇതിന്റെ അണുക്കൾ ശരീരത്തിലേക്ക് കടക്കുന്നത് എലികളിൽ പനി ഇല്ലെങ്കിലും ഇവയുടെ കരളിൽ രോഗാണുക്കൾ ഉണ്ടായിരിക്കും ഇത് അവയുടെ മൂത്രത്തിലൂടെ വെള്ളത്തിൽ ചേരുന്നു ശരീരത്തിൽ ഉള്ള മുറിവുകളിലൂടെ ഇത് മനുഷ്യനിൽ എത്തുന്നു . പനി ശരീരവേദന കണ്ണിന് ചുറ്റും ചുവപ്പ് നിറം ഇവയൊക്കെ യാ ണ് ലക്ഷണങ്ങൾ വൈറസ് രോഗങ്ങൾക്ക് പനി ജലദോഷം വയറിളക്കം എന്നിവ ലക്ഷണങ്ങളാണ് . വൃത്തിയുള്ള പരിസരവും ചുറ്റുപാടും രോഗം വരുത്താതിരിക്കാൻ സഹായിക്കും .കൊതുകിന് വളരാനുള്ള സാഹചര്യങ്ങൾ ഉണ്ടാക്കരുത് പ്ലാസ്റ്റിക് കവറുകളും ഉപയോഗിക്കാത്ത പാത്രങ്ങളും വലിച്ചെറിയരുത് . ടെറസിൽ വെള്ളം കെട്ടികിടക്കാൻ അനുവദിക്കരുത് .കിണർ ക്ലോറിനേറ്റ് ചെയ്യുക തിളപ്പിച്ച വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക .കൃഷി പണിക്കാരും തൊഴിലുറപ്പ് പണിക്കാരും കൈകാലുകളിൽ മുറിവുകൾ വരാതെ നോക്കണം പഴങ്ങും പച്ചക്കറിക്കും നന്നായി കഴുകി ഉപയോഗിക്കുക ഫാസ്റ്റ് ഫുഡ് പരമാവധി ഒഴിവാക്കി പച്ചക്കറികളും പഴങ്ങളും കഴിക്കുക ഇതെല്ലാം പകർച്ച വ്യാധിയെ തടയാൻ നമുക്ക് ചെയ്യാം.
Share your comments