Health & Herbs

മുടി പൊട്ടുന്നെങ്കിൽ കുളി കഴിഞ്ഞ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം...

hair

മുടി പൊട്ടുന്നതിനെതിരെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

മുടി ഒന്ന് നീളം വക്കുന്നത് കണ്ട് ആശ്വാസപ്പെടുമ്പോഴായിരിക്കും മുടി ഒന്ന് നീളം വക്കുന്നത് കണ്ട് ആശ്വാസപ്പെടുമ്പോഴായിരിക്കും മുടിയുടെ അഗ്രഭാഗം പൊട്ടി തുടങ്ങുന്നത് ശ്രദ്ധയിൽ പെടുന്നത്. കീറിയ തുമ്പ് ഭാഗം വെട്ടിക്കളഞ്ഞില്ലെങ്കിൽ മുടിയുടെ ആരോഗ്യത്തെയും സൗന്ദര്യത്തെയും മോശമായി ബാധിക്കും.

കുളിക്കുന്ന വെള്ളത്തിന്‍റെ പ്രശ്‌നങ്ങൾ, ഷാംപൂ, കണ്ടീഷനർ പോലുള്ള രാസവസ്തുക്കളുടെ ഉപയോഗം, കാലാവസ്ഥയിലെ മാറ്റങ്ങൾ, ജീവിതശൈലി എന്നിവയെല്ലാം മുടിയുടെ അഗ്രം പിളരുന്നതിനുള്ള കാരണങ്ങളാണ്. കൂടുതൽ ശ്രദ്ധയും പരിചരണവും കൊടുത്താൽ അറ്റം പൊട്ടുന്നതിനോ നീളം വച്ച മുടി മുറച്ചുകളയേണ്ടതായോ വരില്ല.

കുളിച്ചുകഴിഞ്ഞും കൂടുതൽ ശ്രദ്ധ

നനഞ്ഞ മുടി ചീകുന്നതിന് പലപ്പോഴും മുതിർന്നവരിൽ നിന്ന് വഴക്ക് കേട്ടിട്ടുള്ളവരായിരിക്കും നമ്മൾ ഓരോരുത്തരും. നനഞ്ഞ മുടി ടൗവ്വൽ വച്ച് നന്നായി ഉണക്കി എടുത്തതിന് ശേഷം മാത്രം ചീകുക.

ഈർപ്പമുള്ള മുടി പൊട്ടാൻ സാധ്യത അധികമാണ്. മുടിയിൽ കണ്ടീഷണർ പ്രയോഗിച്ചുകഴിഞ്ഞാൽ, ഉടക്കോ കെട്ടോ മാറ്റുന്നതിനായി അകന്ന പല്ലുള്ള ചീപ്പ് വേണം ഉപയോഗിക്കേണ്ടത്.

സ്റ്റൈലിങ്ങിന് ഉപയോഗിക്കുന്ന ബ്ലോ ഡ്രയറുകൾ പോലുള്ള ഉപകരണങ്ങളുടെ അമിത ഉപയോഗം നിർത്തുക. ഇത്തരം ഹീറ്റ് സ്റ്റൈലിങ് ഉപകരണങ്ങൾ അധികമായി ഉപയോഗിച്ചാൽ അത് മുടിയിഴകൾ പൊട്ടുന്നതിലേക്ക് നയിക്കും. കൂടാതെ, മുടി കൂടുതൽ വരളാനുള്ള സാധ്യതയും വർധിപ്പിക്കുന്നു.

ഹീറ്റ് സ്റ്റൈലിഷ് ഉപകരണം ഉപയോഗിക്കുന്നവർ അതിന് മുൻപ് ഒരു ഹീറ്റ് പ്രൊട്ടക്ടന്റ് സ്പ്രേയോ സെറമോ മുടിയിൽ തേക്കണം.  

കട്ടിയും പരുക്കനുമായ ടൗവ്വലുകൾ നനഞ്ഞ മുടി ഉണക്കാനായി ഉപയോഗിക്കരുത്. ഇങ്ങനെയുള്ള ടൗവ്വലുകൾ ഉപയോഗിക്കുന്നത് മുടി പൊട്ടാൻ കാരണമായേക്കാം. നമ്മുടെ മുടിയിലുള്ള സ്വാഭാവിക ഈർപ്പത്തെയും ഇവ ഒപ്പിയെടുക്കും.

അതിനാൽ തന്നെ, കുളിച്ചുകഴിഞ്ഞ് വെള്ളം പിഴിഞ്ഞുകളയാൻ സാധിക്കുന്ന തരത്തിലുള്ള തോർത്തോ കോട്ടൺ തുണികളോ വേണം തലമുടിയിലെ ഈർപ്പം കളയാൻ ഉപയോഗിക്കേണ്ടത്.

മുടി കളര്‍ ചെയ്യുന്നത് അഗ്രഭാഗം പൊട്ടുന്നതിന് കാരണമായേക്കാം. കൂടാതെ, കോട്ടണ്‍ തലയിണകള്‍ ഉപയോഗിക്കുന്നതും കുളി കഴിഞ്ഞശേഷം നനഞ്ഞ തലമുടി കെട്ടി വക്കുന്നതും മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നു.

സമൃദ്ധമായ കേശത്തിന് വിറ്റാമിന്‍ സി, ഡി 3, ബയോട്ടിന്‍ എന്നിവ മികച്ച ഫലം ചെയ്യും. ഇവ മുടിയഴക് മെച്ചപ്പെടുത്താനും ശരിയായ രക്തചംക്രമണവും പോഷണവും നല്‍കുന്നതിനും പങ്കുവഹിക്കുന്നു. സിട്രസ് പഴങ്ങള്‍, മുട്ട, ചീസ്, ഇലക്കറികള്‍ എന്നിവയിലൂടെ മുടിക്കാവശ്യമായ വിറ്റമിനുകൾ നേടാം.

മുടി വളർച്ചക്ക് ഇവ കൂടി…

താരന്‍ പോലുള്ള ഫംഗസ് അണുബാധകളില്‍ നിന്ന് മുടിയെ സംരക്ഷിക്കുന്നതിനും മുടി പൊട്ടുന്നത് തടയാനും വെളിച്ചണ്ണ നല്ലതാണ്. ആഴ്ചയിൽ ഒരിക്കലെങ്കിലും തലയിലും മുടിയിലും വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്യുക. ശേഷം 2-3 മണിക്കൂറോളം ഒരു തുണി കൊണ്ട് തല മൂടി കെട്ടണം. പിന്നീട് ഇത് കഴുകിക്കളയാം.

വെളിച്ചെണ്ണക്കോ ഒലിവ് ഓയിലിനൊപ്പമോ ആവണക്കയെണ്ണ തേക്കുന്നതും നല്ലതാണ്. ഇവക്ക് പുറമെ ഗ്രീന്‍ ടീ, മുട്ടയും പാലും നാരങ്ങാനീരും കൊണ്ടുള്ള ഹെയര്‍ മാസ്‌ക്, കറ്റാര്‍ വാഴ,  വെളുത്തുള്ളി എന്നിവയെല്ലാം ആരോഗ്യമുള്ള മുടിക്ക് ഉത്തമമാണ്.

മുടി മൃദുവായി നിലനിര്‍ത്താനും മുടി പൊട്ടുന്നത് തടയാനും ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഉപയോഗിക്കാം. സമൃദ്ധമായ മുടിയ്‌ക്ക് അവോക്കാഡോയും നന്നായി ഫലം ചെയ്യും.


English Summary: Precautions for damage and breakage of hair

Share your comments

Stihl India

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine