പൾസ് ഓക്സിമീറ്ററാണ് ഇപ്പോൾ വിപണിയിൽ തരംഗം .രക്തത്തിലെ ഓക്സിജന്റെ അളവിനെ അറിയാനുള്ള ഉപകരണമാണിത് .
കോവിഡ് രോഗികളുടെ ശരീരത്തിൽ ഓക്സിജൻ കുറഞ്ഞോ എന്നറിയാൻ ഈ ഉപകരണമാണ് ഉപയോഗിക്കുന്നത്. വിപണിയിൽ ഈ അടുത്ത കാലത്ത് സജീവമായ ഈ ഉപകരണം ഇപ്പോൾ കിട്ടാൻ വലിയ പ്രയാസമാണ്. അത്ര ആവശ്യക്കാരാണ് . രക്തത്തിലെ ഓക്സിജന്റെ അളവ് അറിയാനായി ഈ ഉപകരണം വിരൽത്തുമ്പിൽ മതി. സെക്കന്റുകൾക്കുള്ളിൽ അറിയാൻ കഴിയും.
95 മുതൽ 100 വരെയാണ് ഓക്സിമീറ്ററിൽ കാണിക്കുന്നതെങ്കിൽ രക്തത്തിലെ ഓക്സിജന്റെ അളവ് ശരിയായ തോതിൽ ആണ്.92 മുതൽ 94 വരെയാണെങ്കിൽ ഓക്സിജന്റെ അളവ് കുറവാണ്. എങ്കിലും ആശങ്കപ്പെടേണ്ടതില്ല.അതിലും താഴെയാണെങ്കിൽ ഡോക്ടറെ കാണുക തന്നെ വേണം. ശ്വാസമെടുക്കാൻ വിഷമം, വേഗത്തിലുള്ള ശ്വാസോച്ഛ്വാസം ,ആശങ്ക, പരവേശം, ചുണ്ടുകൾ, ശരീരഭാഗങ്ങൾ എന്നിവയ്ക്ക് നീല നിറവും, എന്നിവയാണ് രക്തത്തിൽ ഓക്സിജൻ അളവ് കുറഞ്ഞാലുള്ള ലക്ഷണങ്ങൾ .
വിരലിൽ ഘടിപ്പിക്കുന്ന പൾസ് ഓക്സിമീറ്ററിലെ എൽ ഇ ഡി ശരീര കലകളിലൂടെ സഞ്ചരിച്ച് സെൻസറിന്റെ സഹായത്തോടെയാണ് നമ്മുടെ ഓക്സിജന്റെ അളവ് രേഖപ്പെടുത്തുന്നത് രേഖപ്പെടുത്തുന്നത്.
നഖങ്ങളിൽ നെയിൽ പോളിഷ്, മയിലാഞ്ചി എന്നിവയുണ്ടെങ്കിലോ അതുപോലെ ടാറ്റൂ പതിച്ചിട്ടുണ്ടെങ്കിലും അളവ് ഈ ഉപകരണം കാണിക്കണമെന്നില്ല. തണുത്ത കൈ, കട്ടിയുള്ള നഖങ്ങൾ, വിരലിലേക്ക് രക്തയോട്ടം കുറഞ്ഞ വാസ്ത എന്നീ അവസരങ്ങളിലും ശരിയായ റീഡിങ് കാണിക്കില്ല.
വിപണിയിൽ ഈ ഉപകരണത്തിന് 1300 രൂപയോളം വിലയുണ്ട്. എന്നാൽ ഡിമാൻഡ് കൂടിയപ്പോൾ 500 മുതൽ 1000 രൂപവരെ കൂടി.
Share your comments