കേരളത്തിൽ മിക്ക സ്ഥലങ്ങളിലും കാണപ്പെടുന്ന കൊഴുപ്പച്ചീരയെപ്പറ്റി അധികം പേർക്കും ധാരണയുണ്ടാകില്ല കാരണം ഇതിനെ ഒരു സാധാരണ കളയായി കണ്ടു പറിച്ചു കളയുകയാണ് പതിവ് .
കേരളത്തിൽ മിക്ക സ്ഥലങ്ങളിലും കാണപ്പെടുന്ന കൊഴുപ്പച്ചീരയെപ്പറ്റി അധികം പേർക്കും ധാരണയുണ്ടാകില്ല കാരണം ഇതിനെ ഒരു സാധാരണ കളയായി കണ്ടു പറിച്ചു കളയുകയാണ് പതിവ് . മാംസളമായ ഇലകളും തണ്ടുമാണ് കൊഴുപ്പക്കുള്ളത്. ഇലകൾക്ക് പച്ച നിറവും തണ്ട് ചുവപ്പോ തവിട്ടു നിറത്തിലോ കാണപ്പെടുന്നു. ചെറിയ മഞ്ഞ നിറത്തിലുള്ള പൂക്കളും പച്ച നിറത്തിലുള്ള കായ്കളും കാണാം. കായ്കൾക്കുള്ളിലായി കറുത്ത നിറത്തിലോ ഇരുണ്ട തവിട്ടു നിറത്തിലോ വിത്തുകൾ കാണപ്പെടുന്നു.
നിരവധി പോഷകങ്ങളുടെ ഒരു കലവറയാണ് കൊഴുപ്പച്ചീര. കാത്സ്യം, ഇരുമ്പ്, മഗ്ന്നീഷ്യം, പൊട്ടാസ്യം എന്നീ ധാതുക്കളും വിറ്റാമിൻ എ,ബി, സീ എന്നിവയും ഒമേഗ-3 ഫാറ്റീ ആസിഡും ധാരാളം ആന്റി ഓ ക്സിഡന്റുകളും ഉപ്പു ചീരയിലടങ്ങിയിട്ടുണ്ട്.
സാധാരണ ഇലക്കറികൾ ഉപയോഗിക്കുന്നതുപോലെതന്നെ ഉപയോഗിക്കാവുന്ന ഒരു ഇലക്കറിയാണ് കൊഴുപ്പ. സാമ്പാർ ചീര, തഴുതാമ എന്നിവയെപോലെ ധാരാളം ജലാംശം ഉള്ളതിനാൽ വേവിക്കുമ്പോൾ കുഴഞ്ഞുപോകാൻ സാധ്യതയുണ്ട് തോരനുപുറമെ പരിപ്പുചേർത്തോ , സൂപ്പുകളിൽ ചേർത്തോ പാകം ചെയ്യാൻ നല്ലതാണിത്. ഹൃദയാരോഗ്യ സംരക്ഷണത്തിനുത്തമമായ ഒമേഗ-3 ഫാറ്റീ ആസിഡു് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ആന്റി ഓക്സിഡന്റുകൾ, എല്ലുകളുടെയും പല്ലുകളുടെയും പേശി കളുടെയും ആരോഗ്യം കാത്തു സൂക്ഷിക്കുന്ന മറ്റുഘടകനാണ് കൊഴുപ്പയെ വിശിഷ്ടമാക്കുന്നു. എളുപ്പം വളരുന്ന ഈ ചെടി ഒരു ചട്ടിയിൽ പോലും നട്ടുവളർത്താം. ധാരാളം വെള്ളം ലഭിക്കുന്ന സ്ഥലങ്ങളിൽ വിത്തുകൾ തനിയെ വീണുമുളക്കാറുണ്ട്. തണ്ടുകൾ മുറിച്ചുനട്ടാലും സമൃദ്ധിയായി വളരുന്ന കൊഴുപ്പച്ചീരയെ ഇന്നുതന്നെ നമ്മുടെ തോട്ടത്തിലെ അംഗമാക്കാം .
Share your comments