1. Health & Herbs

റാഗി സൂപ്പ് കുടിച്ചാൽ, ആരോഗ്യത്തോടെ തടി കുറയ്ക്കാം: തയ്യാറാക്കാനും നിസ്സാരം

ശരീരത്തിന് ക്ഷീണമേല്‍ക്കാതെ, ആരോഗ്യത്തോടെ തടി കുറയ്ക്കാൻ റാഗി അത്യുത്തമമാണ്. പ്രോട്ടീൻ സമ്പുഷ്ടമായ റാഗി സൂപ്പ് (Ragi soup) തയ്യാറാക്കി കുടിച്ചാൽ നിങ്ങൾക്ക് അമിതവണ്ണത്തിൽ നിന്ന് മുക്തമാകാമെന്ന് മാത്രമല്ല, ആരോഗ്യമുള്ള ശരീരവും ലഭിക്കും.

Anju M U
Finger Millet Soup
റാഗി സൂപ്പ് കുടിച്ചാൽ, ആരോഗ്യത്തോടെ തടി കുറയ്ക്കാം: തയ്യാറാക്കാനും നിസ്സാരം

ഫിറ്റായ ശരീരം പിന്തുടരണമെന്ന് ആഗ്രഹിക്കുന്നവർ, മിതമായ ആഹാരരീതിയായിരിക്കും പിന്തുടരുന്നത്. അമിതവണ്ണം നിയന്ത്രിക്കാനുള്ള (body weight) യജ്ഞനത്തിലാണെങ്കിൽ ആരോഗ്യകരമായ ഭക്ഷണക്രമം വളരെ അത്യാവശ്യമാണ്. എന്നാൽ രുചികരമായ ഭക്ഷണങ്ങൾ പലപ്പോഴും നിങ്ങൾക്ക് ആരോഗ്യശൈലിയിൽ നിന്ന് ഒഴിച്ചു നിർത്തേണ്ടി വന്നേക്കാം.

ബന്ധപ്പെട്ട വാർത്തകൾ: പ്രമേഹരോഗികൾക്ക് ഭക്ഷണത്തിൽ കടുത്ത നിയന്ത്രണം വേണോ?

എന്നാൽ ആരോഗ്യകരമായ ഭക്ഷണം സ്വാദിഷ്ടമാക്കാൻ അവസരമുണ്ടെങ്കിൽ തീർച്ചയായും ആരും അത് വിട്ടുകളയില്ല. ഇത്തരത്തിൽ രുചിയും നിറവും മണവുമുള്ള, നിങ്ങളുടെ ഡയറ്റിൽ വിശ്വസിച്ച് കഴിക്കാവുന്ന ഒരു ഭക്ഷണത്തിനെ കുറിച്ചാണ് ചുവടെ വിവരിക്കുന്നത്.

അതായത്, ശരീരത്തിന് ക്ഷീണമേല്‍ക്കാതെ, ആരോഗ്യത്തോടെ തടി കുറയ്ക്കാൻ റാഗി അല്ലെങ്കിൽ കൂവരക് (Finger Millet/ Ragi) അത്യുത്തമമാണ്. പ്രോട്ടീൻ സമ്പുഷ്ടമായ റാഗി സൂപ്പ് (Ragi soup) തയ്യാറാക്കി കുടിച്ചാൽ നിങ്ങൾക്ക് അമിതവണ്ണത്തിൽ നിന്ന് മുക്തമാകാമെന്ന് മാത്രമല്ല, ആരോഗ്യമുള്ള ശരീരവും ലഭിക്കും. എന്നാൽ ഈ സൂപ്പിൽ റാഗി മാത്രമല്ല, ശരീരത്തിന് പ്രയോജനപ്പെടുന്ന മറ്റ് പലവിധ ചേരുവകളും ഉൾപ്പെടുത്തുന്നുണ്ട്.
വിശപ്പ് കുറയ്ക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും റാഗി മികച്ചതാണ്. ഇത് കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണമായതിനാൽ, ദഹന വേഗത നിലനിർത്തുന്നു. കൂടാതെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലും കൂവരക് സഹായിക്കും.

ദഹന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനാൽ തന്നെ മലബന്ധം പോലുളള പ്രശ്‌നങ്ങള്‍ക്കും റാഗി പരിഹാരമാകുന്നു.

ബന്ധപ്പെട്ട വാർത്തകൾ: കുറ്റി കുരുമുളക് കൃഷി ആരംഭിക്കൂ.. കറുത്തപൊന്നിൽ നിന്ന് പൊന്ന് വിളയിക്കാം...

റാഗി സൂപ്പിൽ പ്രധാന ചേരുവയായി ആയുർവേദ ഗുണങ്ങൾ അടങ്ങിയിട്ടുള്ള കുരുമുളകും (Pepper) ചേർക്കുന്നുണ്ട്. കുരുമുളക് ശരീരത്തിന്റെ അപചയ പ്രക്രിയയെ സഹായിക്കുന്നു. ഇത് കൊഴുപ്പു കത്തിച്ചു കളയുന്നതിനും തടി കുറയ്ക്കാനും സഹായിക്കുന്നു. വായുക്ഷോഭത്തെ പ്രതിരോധിക്കാനും അതുപോലെ വയറ് വേദന ശമിപ്പിക്കാനും കുരുമുളകിന് സാധിക്കും.
കുഞ്ഞുങ്ങള്‍ക്ക് പ്രധാന ആഹാരമായി കൊടുക്കാവുന്ന ആരോഗ്യകരമായ ഭക്ഷ്യവസ്തുവാണ് കൂവരക്. മുതിർന്നവർ റാഗി സൂപ്പ് പ്രഭാത ഭക്ഷണത്തിലോ, രാത്രിയിലോ കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. അത്താഴത്തിൽ ഉൾപ്പെടുത്തിയാൽ വയറും തടിയും കുറയ്ക്കാനുള്ള പോംവഴിയാകും.

കുരുമുളകും കൂവരകും ചേർത്ത് സൂപ്പ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. (How to prepare ragi soup with pepper)

റാഗി സൂപ്പ് (Ragi soup)

വളരെ എളുപ്പത്തിൽ നിങ്ങൾക്ക് റാഗി സൂപ്പ് തയ്യാറാക്കാം. കൂവരക് പൊടി അല്‍പം പാലിലും വെള്ളത്തിലും ചേര്‍ത്തിളക്കുക. മറ്റൊരു പാത്രത്തിൽ കുറച്ച് വെള്ളമെടുത്ത് പച്ചക്കറികള്‍ അരിഞ്ഞിട്ടു വേവിയിക്കുക. ഇതിലേയ്ക്ക് കുരുമുളക് പൊടി കൂടി ചേർക്കുക. ആവശ്യത്തിന് ഉപ്പും ഇതിലേക്ക് ചേർത്തുകൊടുക്കാം.
ശേഷം ഇത് നന്നായി വെന്തുടയുമ്പോള്‍ വാങ്ങി വച്ച ശേഷം നേരത്തെ കലക്കി വച്ചിട്ടുള്ള റാഗി ചേര്‍ത്തിളക്കണം. കൂടുതൽ സ്വാദിന് വേണമെങ്കിൽ മല്ലിയിലയും കുരുമുളകു പൊടിയും വിനെഗറും കൂടി ചേർക്കാവുന്നതാണ്.
എല്ലിന്റെ ആരോഗ്യത്തിനും ഈ സൂപ്പ് ഒറ്റമൂലിയാണ്. മാത്രമല്ല, അയേണ്‍ സമ്പുഷ്ടമായതിനാൽ തന്നെ വിളര്‍ച്ച പ്രശ്‌നങ്ങള്‍ക്കും സൂപ്പ് വളരെ ഫലപ്രദമാണ്.

English Summary: Ragi/ Finger Millet Soup Help You To Lose Your Body Fat, But In A Healthy Way

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds