1. Health & Herbs

രോഗങ്ങൾ അകറ്റാനും ആരോഗ്യം മെച്ചപ്പെടുത്താനും റെയിൻബോ ഡയറ്റ്

ആരോഗ്യം മെച്ചപ്പെടുത്താൻ മികച്ച വഴിയാണ് നമ്മുടെ ഭക്ഷണത്തിൽ പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടുത്തുക എന്നത്. വൈവിധ്യമാർന്ന പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന രീതിയെ റെയിൻബോ ഡയറ്റ് എന്നാണ് വിശേഷിപ്പിക്കുന്നത്.

Priyanka Menon
റെയിൻബോ ഡയറ്റ്
റെയിൻബോ ഡയറ്റ്

ആരോഗ്യം മെച്ചപ്പെടുത്താൻ മികച്ച വഴിയാണ് നമ്മുടെ ഭക്ഷണത്തിൽ പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടുത്തുക എന്നത്. വൈവിധ്യമാർന്ന പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന രീതിയെ റെയിൻബോ ഡയറ്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. സൂക്ഷ്മ പോഷകങ്ങളും, ജീവകങ്ങളും, ധാതുക്കളും അടങ്ങിയിരിക്കുന്ന റെയിൻബോ ഡയറ്റ് ഒരു ശീലമാക്കിയാൽ രോഗപ്രതിരോധ ശേഷി വർദ്ധിക്കുകയും, നിരവധി രോഗങ്ങളിൽ നിന്നും മുക്തി നേടുകയും ചെയ്യാം. ഒരിക്കലും ഒരേ നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും പതിവായി ഉപയോഗിക്കാതെ വ്യത്യസ്ത നിറങ്ങളിൽ ഉള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുവാൻ ശ്രമിക്കുക. ഇങ്ങനെ ഉപയോഗിച്ചാൽ മാത്രമേ നമ്മുടെ ശരീരത്തിന് ആവശ്യമായ സൂക്ഷ്മ മൂലകങ്ങൾ ലഭിക്കുകയുള്ളൂ. റെയിൻബോ എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ഓടി വരുന്ന മഴവില്ലിലെ ഏഴുവർണ്ണങ്ങൾ തന്നെയാണ് ഈ ഭക്ഷണ രീതിയുടെ അടിത്തറ. പച്ച, ചുവപ്പ്, മഞ്ഞ, ഓറഞ്ച് പർപ്പിൾ അങ്ങനെ വ്യത്യസ്ത തരത്തിലുള്ള പഴ-പച്ചക്കറികൾ ഒരു വ്യക്തി കഴിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭക്ഷണത്തോടുള്ള അമിതാസക്തി കുറച്ച് ആരോഗ്യപ്രശ്‌നങ്ങൾ ഒഴിവാക്കാം

നിറങ്ങളും ആരോഗ്യവും

ചുവപ്പുനിറം

നമ്മൾ ചെറിയ ക്ലാസിൽ പഠിച്ചിട്ടുണ്ട് തക്കാളിക്ക് നിറം നൽകുന്ന ഘടകം എന്താണ് എന്ന്? അതെ പറഞ്ഞു വരുന്നത് പഴങ്ങളിലും പച്ചക്കറികളിലും കാണപ്പെടുന്ന പ്രധാനപ്പെട്ട ആന്തോസയാനിൻ എന്ന ഘടകത്തെ കുറിച്ചാണ്. ചുവപ്പ് നിറങ്ങളിൽ കാണപ്പെടുന്ന പഴങ്ങൾ അതായത് തക്കാളി, സ്ട്രോബറി, മാതളനാരങ്ങ തുടങ്ങിയവയിൽ ആന്തോസയാനിൻ ധാരാളം അടങ്ങിയിരിക്കുന്നു. ഈ പഴങ്ങൾ കഴിച്ചാൽ നിത്യയൗവനം ആണ് ഫലം.

ബന്ധപ്പെട്ട വാർത്തകൾ: ഏലയ്ക്കയിട്ട വെള്ളം കുടിക്കാറുണ്ടോ? എങ്കിൽ അറിയുക...

പർപ്പിൾ

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാൻ പർപ്പിൾ അല്ലെങ്കിൽ നീലനിറത്തിലുള്ള പഴം- പച്ചക്കറികൾ മികച്ചതാണ്. അതിൽ പ്രധാനമായും ഉൾപ്പെടുന്നത് നീല കാബേജ്, വഴുതന, ബ്ലൂബെറി, ബ്ലാക്ക് ബെറി, നീല വാഴപ്പഴം തുടങ്ങിയവയാണ്. കൂടാതെ പാനീയമായി കുടിക്കേണ്ടത് ശംഖുപുഷ്പം ചായയാണ്. ഇത് ഉപയോഗിക്കുന്നതുമൂലം ജീവിതശൈലി രോഗങ്ങൾ പൂർണമായും നിയന്ത്രണ വിധേയമാക്കാം. നീല അല്ലെങ്കിൽ പർപ്പിൾ നിറത്തിലുള്ള പഴങ്ങളിലും പച്ചക്കറികളിലും ഫൈറ്റോന്യൂട്രിയന്റ്സ് കൂടുതലാണ്.

പച്ചനിറം

ഇവിടെ പച്ച നിറം കൊണ്ട് ഉദ്ദേശിക്കുന്നത് ഇലക്കറികൾ തന്നെയാണ്. ചീരയില,മുരിങ്ങയില, കറിവേപ്പില, പയറില, മത്തൻ ഇല, ചെമ്പില അങ്ങനെ വ്യത്യസ്തമാർന്ന ഇലക്കറികൾ തോരൻ വച്ചു കഴിക്കുന്നത് ആരോഗ്യത്തിന് മികച്ചതാണ്. ഇലക്കറികളിൽ ധാരാളം ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ഇവ എല്ലുകൾക്ക് ബലം പകരുവാനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഗുണം ചെയ്യും.

മഞ്ഞ /ഓറഞ്ച്

പഴങ്ങൾക്കും പച്ചക്കറികൾക്കും ഓറഞ്ച് അല്ലെങ്കിൽ മഞ്ഞ നിറം നൽകുന്നത് കരോട്ടിൻ എന്ന ഘടകമാണ്. ഇത് ധാരാളമുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് മൂലം ഒരു വ്യക്തിയിൽ വിറ്റാമിൻ-എ ധാരാളമായി ലഭിക്കുന്നു. നേത്ര ആരോഗ്യം മെച്ചപ്പെടുത്താൻ വിറ്റാമിൻ എ അത്യാവശ്യമാണ്.

തവിട്ട് /വെള്ള

തവിട്ട് അല്ലെങ്കിൽ വെള്ള നിറത്തിലുള്ള ഭക്ഷണങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പ്രധാനമായും ധാന്യങ്ങളാണ്. ധാന്യങ്ങൾ കഴിക്കുന്നത് വഴി ശരീരത്തിന് ആവശ്യമായ ഊർജം ലഭ്യമാകുന്നു.

മികച്ച ആരോഗ്യത്തിന് റെയിൻബോ ഡയറ്റ് ഭക്ഷണരീതി മാത്രമല്ല ശീലം ആകേണ്ടത്. കൃത്യമായ സമയങ്ങളിൽ ഭക്ഷണം കഴിക്കുക എന്നതും പ്രധാനമാണ്. കൂടാതെ എല്ലാ ദിവസവും അരമണിക്കൂറെങ്കിലും വ്യായാമത്തിനായി കണ്ടെത്തണം.

ബന്ധപ്പെട്ട വാർത്തകൾ: ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഈ ഭക്ഷണങ്ങളെ കുറിച്ചറിയാം

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Rainbow Diet to ward off disease and improve health

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds