റാസ്ബെറി ഒരു ചെറിയ മധുരമുള്ള പഴമാണ്. ഫ്രഷ് റാസ്ബെറി പഴങ്ങൾ സാധാരണയായി ജൂൺ മുതൽ ഒക്ടോബർ വരെ ലഭ്യമാണ്, എന്നാൽ ശീതീകരിച്ച റാസ്ബെറി വർഷം മുഴുവനും ലഭ്യമാണ്. ഇതിൽ വളരെ ഉയർന്ന അളവിൽ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ചുവപ്പ്, കറുപ്പ്, പർപ്പിൾ, എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിൽ റാസ്ബെറി പഴങ്ങൾ കാണാൻ സാധിക്കും. വിപണികളിൽ സാധാരണയായി കാണപ്പെടുന്ന ഇനം ചുവന്ന നിറത്തിലുള്ള റാസ്ബെറിയാണ്.
റാസ്ബെറിയുടെ ആരോഗ്യഗുണങ്ങൾ
റാസ്ബെറിയ്ക്ക് വളരെ അധികം ആരോഗ്യ ഗുണങ്ങളുണ്ട്. റാസ്ബെറി പഴങ്ങൾ വലുപ്പത്തിൽ വളരെ ചെറുതാണെങ്കിലും ഇതിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നു, ഇതിൽ കാണപ്പെടുന്ന ഒരു ധാതുവാണ് പൊട്ടാസ്യം, ഇത് ഹൃദയത്തിന്റെ പ്രവർത്തനത്തിന് വളരെ അത്യന്താപേക്ഷിതമാണ്. കൂടാതെ രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. റാസ്‌ബെറിയിൽ കാണപ്പെടുന്ന വളരെ പ്രധാനമായ ഒരു ഘടകമാണ് ഒമേഗ 3 ഫാറ്റി ആസിഡുകൾ, ഇവ സ്ട്രോക്ക്, ഹൃദ്രോഗം എന്നിവ തടയാൻ സഹായിക്കുന്നു.
ശരീരത്തിൽ ആരോഗ്യമുള്ള എല്ലുകൾക്കും, ചർമ്മത്തിനും ആവശ്യമായ മാംഗനീസ് എന്ന ധാതുവും റാസ്ബെറിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഒരു കപ്പ് റാസ്ബെറി പഴത്തിൽ ഏകദേശം 8 ഗ്രാം നാരുകൾ അടങ്ങിയിരിക്കുന്നു. രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കാൻ ഈ നാരുകൾക്ക് കഴിയും.
നാരുകൾ കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് മനസിനും വയറിനും സംതൃപ്തി നൽകുകയും, ഭക്ഷണത്തിന് ശേഷം കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നുകയും ചെയ്യുന്നു, അതിനാൽ ഈ പഴങ്ങൾ കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. റാസ്‌ബെറിയിൽ മറ്റ് പഴങ്ങളേ അപേക്ഷിച്ച് വളരെ കുറവ് പഞ്ചസാര മാത്രമേ അടങ്ങിയിട്ടൊള്ളു, ഒരു കപ്പ് റാസ്ബെറിയിൽ 5 ഗ്രാം പ്രകൃതിദത്ത പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കാനുള്ള സാധ്യത കുറയ്ക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ !
Pic Courtesy: Pexels.com
Share your comments