കൊളസ്ട്രോൾ നില കുറയ്ക്കുന്നതോടൊപ്പം. പക്ഷാഘാതവും ഹൃദയാഘാതവും തടയാനും പച്ചക്കായയുടെ ഉപയോഗം സഹായിക്കും.വാഴപ്പഴത്തില്‍ മാത്രമല്ല പച്ചക്കായയിലും പൊട്ടാസ്യം ധാരാളമുണ്ട്. വൃക്കയുടെ പ്രവര്‍ത്തനത്തിന് പൊട്ടാസ്യം അത്യാവശ്യമാണ്.കൂടാതെ രക്തസമ്മര്‍ദ്ദം നിയന്ത്രിച്ച് നിര്‍ത്താനും ഇത് സഹായകരമാണ്.ഇതിലുള്ള വും മിനറല്‍സും ഹൃദയത്തിൻ്റെ ആരോഗ്യത്തേയും സംരക്ഷിക്കുന്നു.
ശരീരഭാരം കുറയ്‌ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പച്ചക്കായ പരീക്ഷിക്കാം പച്ചക്കായയില്‍ അടങ്ങിയ ഭക്ഷ്യ നാരുകള്‍ ദഹനം സാവധാനത്തിലാക്കുന്നു. വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇടയ്‌ക്കിടെ ഭക്ഷണം കഴിക്കുന്ന ശീലം നിയന്ത്രിക്കാനും ശരീരഭാരം കുറയ്‌ക്കാനും സഹായിക്കും. ഇതിലുള്ള മഗ്നീഷ്യം എല്ലിനും പല്ലിനും ബലവും ഉറപ്പും നല്‍കുന്നതിനും മുന്നിലാണ്.
Share your comments