സൗന്ദര്യസംരക്ഷണത്തിൽ ചന്ദനത്തേക്കാൾ മികച്ച പ്രകൃതിദത്ത ഔഷധം വേറെയില്ലെന്ന് പറയാം. ആയുർവേദഗുണങ്ങൾ സമ്പുഷ്ടമായി അടങ്ങിയിരിക്കുന്ന ചുവന്ന ചന്ദമാകട്ടെ ചർമസംരക്ഷണത്തിൽ ഒറ്റമൂലിയാണ്.
ബന്ധപ്പെട്ട വാർത്തകൾ: കക്ഷത്തിലെ കറുപ്പ് മാറ്റാൻ വീട്ടിലുള്ള ഈ 5 വിദ്യകൾ മതി
ചുവന്ന ചന്ദനം അഥവാ രക്തചന്ദനം പുരാതന വസ്തുക്കളുടെ നിർമാണത്തിനും മരുന്നുകൾ നിർമിക്കാനും ചർമസംരക്ഷണ ക്രീമുകളും മറ്റും തയ്യാറാക്കാനും വ്യാപകമായി ഉപയോഗിക്കുന്നു. ഇതിനെല്ലാം പുറമെ ചുവന്ന ചന്ദനത്തിൽ അടങ്ങിയിട്ടുള്ള ഔഷധമൂല്യങ്ങൾ അർബുദം, മുറിവുകൾ, ദഹനപ്രശ്നങ്ങൾ, എന്നിവ ഉൾപ്പെടെയുള്ള പല രോഗങ്ങൾക്കും പ്രതിവിധിയാണ്.
ചുവന്ന ചന്ദനത്തിന് സാധാരണ ചന്ദനം പോലെ ചർമത്തെ തണുപ്പിക്കാനുള്ള സ്വഭാവമുണ്ട്. മെഡിക്കൽ ആവശ്യങ്ങൾക്കായാലും അതിനാൽ തന്നെ രക്തചന്ദനം കൂടുതലായി ഉപയോഗിക്കുന്നു. രക്തചന്ദനം മതപരമായ ആചാരങ്ങളിലും പൂജകളിലുമെല്ലാം ഉപയോഗിക്കുന്നു. കൂടാതെ, ഭക്ഷണവിഭവങ്ങളിൽ നിറത്തിനായും ഇത് ഉപയോഗിക്കുന്നു. മറ്റെന്തെല്ലാം വിധത്തിൽ ചുവന്ന ചന്ദനം ഉപയോഗിക്കാം എന്ന് നോക്കാം.
ചുവന്ന ചന്ദനത്തിന്റെ അത്ഭുതകരമായ ഗുണങ്ങൾ
-
മുഖക്കുരുവും കറുത്ത പാടുകളും അകറ്റുന്നു
ചർമത്തിലെ പാടുകളും മുഖക്കുരുവും മാറ്റി തിളക്കമുള്ളതാക്കാൻ ചുവന്ന ചന്ദനം ഉത്തമമാണ്. പിഗ്മെന്റേഷൻ ഫലപ്രദമായി ഇല്ലാതാക്കാൻ കഴിയുന്ന ഫേസ് പാക്കുകളിലും അതിനാൽ രക്തചന്ദനം നിർണായക ഘടകമാകുന്നു. മാത്രമല്ല, ചുവന്ന ചന്ദനം നിങ്ങൾക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാം.
ചുവന്ന ചന്ദനപ്പൊടിയിലുള്ള ആൻറി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരുവും പാടുകളും അകറ്റും. ഇത് മുഖം, കഴുത്ത്, കൈകൾ എന്നിവിടങ്ങളിലെ പാടുകളും കുരുക്കളും മാറ്റാൻ സഹായിക്കും. ഒരു ടീസ്പൂൺ ചന്ദനപ്പൊടി, ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു നുള്ള് കർപ്പൂരം എന്നിവ റോസ് വാട്ടറിൽ കലർത്തി പേസ്റ്റ് ഉണ്ടാക്കുക. ഇത് പാടുകളും അടയാളങ്ങളും ഉള്ള ഭാഗത്ത് പുരട്ടുക. രാത്രി കിടക്കുന്നതിന് മുൻപ് പുരട്ടിയാൽ പിറ്റേന്ന് രാവിലെ എഴുന്നേറ്റ് മുഖം വൃത്തിയാക്കാം.
ചുവന്ന ചന്ദനത്തിന് മുറിവ് ഉണക്കുന്നതിനുള്ള ഗുണങ്ങളുമുണ്ട്. ഇത് ചതവുകളും മുറിവുകളും ഭേദമാക്കാൻ ഉപയോഗപ്രദമാണ്. ചെറിയ പോറലുകളും മുറിവുകളും രക്തചന്ദനം ചേർത്ത വെള്ളം കൊണ്ട് കഴുകിയാൽ പെട്ടെന്ന് സുഖപ്പെടും. മാത്രമല്ല, സൂര്യാഘാതമോ മറ്റോ കൊണ്ട് പൊള്ളലേറ്റ ചർമത്തെ ചികിത്സിക്കാനും ചുവന്ന ചന്ദനം ഉപയോഗിക്കാം.
-
പ്രമേഹത്തിന് ഉത്തമം
ചുവന്ന ചന്ദനത്തിലെ സജീവ ഘടകങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. പ്രമേഹരോഗികൾ ചുവന്ന ചന്ദനമിട്ട വെള്ളം കുടിയ്ക്കുന്നത് അതിനാൽ അത്യുത്തമമാണ്.
-
എക്‌സിമയ്ക്ക് പ്രകൃതിദത്ത പരിഹാരം
എക്‌സിമ എന്നാൽ ചർമത്തിൽ വീക്കം സംഭവിക്കുന്ന ഒരു രോഗാവസ്ഥയാണ്. എക്സിമയ്ക്ക് ചികിത്സയില്ലെങ്കിലും, പ്രകൃതിദത്തമായുള്ള പരിഹാരമായി ചുവന്ന ചന്ദനം ഉപയോഗിക്കാം. എക്സിമ മൂലമുണ്ടാകുന്ന വീക്കം ഒഴിവാക്കാൻ കർപ്പൂരവും ചുവന്ന ചന്ദനപ്പൊടിയും നാലോ അഞ്ചോ തുള്ളി വെള്ളത്തിൽ കലർത്തി പേസ്റ്റ് ഉണ്ടാക്കുക. ഈ പേസ്റ്റ് ചർമത്തിലെ ചൊറിച്ചിൽ, പൊള്ളൽ എന്നിവയിൽ നിന്ന് ആശ്വാസം നൽകുന്നതാണ്.
എന്നിരുന്നാലും ചുവന്ന ചന്ദനത്തിന് ചില പാർശ്വഫലങ്ങളുമുണ്ട്.
-
രക്തചന്ദനത്തിന്റെ പാർശ്വഫലങ്ങൾ
ചുവന്ന ചന്ദനം സാധാരണയായി ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്ന് കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, ഗർഭകാലത്തും മുലയൂട്ടുന്ന അമ്മമാരും ഇത് ചർമ്മത്തിൽ പുരട്ടരുത്. എന്തെങ്കിലും അലർജിയോ പ്രകോപനമോ ഉണ്ടായാൽ ചുവന്ന ചന്ദനം ഉപയോഗിക്കുന്നത് ഒഴിവാക്കുക.
ബന്ധപ്പെട്ട വാർത്തകൾ : Beauty Tips: പാർലർ വേണ്ട പാൽ മതി, തിളങ്ങുന്ന ചർമത്തിന് ഫേഷ്യൽ പാക്ക് തയ്യാറാക്കാം
Share your comments