<
  1. Health & Herbs

വീടിൻറെ വടക്ക് ഭാഗത്ത് അശോകമരം നട്ടുപിടിപ്പിച്ചാൽ?

ഏറെ ഔഷധമൂല്യമുള്ള മരമാണ് അശോകം. ശോകം അകറ്റുന്ന വൃക്ഷമായി ആണ് അശോകത്തെ ആയുർവേദത്തിൽ പരാമർശിക്കുന്നത്. അതിമനോഹരമാണ് അശോക പുഷ്പങ്ങൾ. നമ്മുടെ ഇതിഹാസ രേഖകളിൽ അശോക ത്തിന് പ്രത്യേക സ്ഥാനമാണ് ഉള്ളത്. ജൈവാംശവും നീർവാർച്ച ഉള്ളതുമായ മണ്ണാണ് ഇതിൻറെ വളർച്ചയ്ക്ക് ഏറെ അനുയോജ്യം. കേരളത്തിലെ കാലാവസ്ഥ ഇതിന് ഏറെ അനുകൂലമാണ്. മൂപ്പെത്തിയ കായകളിൽ നിന്ന് വിത്തുകൾ ശേഖരിച്ചോ പതി വെച്ചോ തൈകൾ ഉല്പാദിപ്പിക്കാവുന്നതാണ്. ഇന്ന് പല വീടുകളിലും തണൽമരമായും അലങ്കാരസസ്യമായും അശോകം നട്ടുപിടിപ്പിക്കുന്നുണ്ട്. ഇതിനുപുറമേ ഒട്ടനവധി ഔഷധഗുണങ്ങളും ഈ മരം നമുക്ക് പ്രദാനം ചെയ്യുന്നു. അതിൻറെ ചില ഔഷധഗുണങ്ങൾ ചുവടെ പരാമർശിക്കാം.

Priyanka Menon
Asoka Flower
Asoka Flower

ഏറെ ഔഷധമൂല്യമുള്ള മരമാണ് അശോകം. ശോകം അകറ്റുന്ന വൃക്ഷമായി ആണ് അശോകത്തെ ആയുർവേദത്തിൽ പരാമർശിക്കുന്നത്. അതിമനോഹരമാണ് അശോക പുഷ്പങ്ങൾ. നമ്മുടെ ഇതിഹാസ രേഖകളിൽ അശോക ത്തിന് പ്രത്യേക സ്ഥാനമാണ് ഉള്ളത്. ജൈവാംശവും നീർവാർച്ച ഉള്ളതുമായ മണ്ണാണ് ഇതിൻറെ വളർച്ചയ്ക്ക് ഏറെ അനുയോജ്യം. കേരളത്തിലെ കാലാവസ്ഥ ഇതിന് ഏറെ അനുകൂലമാണ്. മൂപ്പെത്തിയ കായകളിൽ നിന്ന് വിത്തുകൾ ശേഖരിച്ചോ പതി വെച്ചോ തൈകൾ ഉല്പാദിപ്പിക്കാവുന്നതാണ്. ഇന്ന് പല വീടുകളിലും തണൽമരമായും അലങ്കാരസസ്യമായും അശോകം നട്ടുപിടിപ്പിക്കുന്നുണ്ട്. ഇതിനുപുറമേ ഒട്ടനവധി ഔഷധഗുണങ്ങളും ഈ മരം നമുക്ക് പ്രദാനം ചെയ്യുന്നു. അതിൻറെ ചില ഔഷധഗുണങ്ങൾ ചുവടെ പരാമർശിക്കാം. അശോകത്തിൻറെ തൊലി ത്വക്കിൽ അരച്ചുപുരട്ടുന്നത് ത്വക്കിന്മേൽ ഉണ്ടാകുന്ന വ്രണങ്ങൾ ശമിക്കുവാൻ നല്ലതാണ്. അശോകത്തിൻറെ കായ് ഉണക്കിപ്പൊടിച്ച് കുറച്ചുദിവസം തുടർച്ചയായി സേവിച്ചാൽ മൂത്രതടസ്സം ഇല്ലാതാകും. ഒടിഞ്ഞ എല്ലുകൾ പെട്ടെന്ന് കൂടി ചേരുവാൻ അശോക ത്തിൻറെ തൊലി വെള്ളത്തിലിട്ട് വച്ചു അരച്ചുപുരട്ടുന്നത് ഉത്തമമാണ്. ശരീരത്തിൽ ഉണ്ടാകുന്ന നീരും വേദനയും മാറി കിട്ടുവാൻ ഇതിൻറെa തൊലി അരച്ച് പുരട്ടുന്നത് നല്ലതാണ്. ഇതിൻറെ പൂവ് ഉണക്കിപ്പൊടിച്ച് വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് കുടിക്കുന്നത് രക്തം പോകുന്ന അർശസ്സിന് മാറുവാൻ നല്ലതാണ്. അശോകാരിഷ്ടം സേവിക്കുന്നത് വഴി ആർത്തവ സമയത്തുണ്ടാകുന്ന വേദനയ്ക്കും അമിത രക്തസ്രാവം മാറുവാനും ഫലപ്രദമാണ്.

ഇതിനുപുറമേ ഇതുമായി ബന്ധപ്പെട്ട് ഒട്ടനവധി വിശ്വാസങ്ങളും നമ്മുടെ നാട്ടിൽ നിലനിന്നു പോകുന്നു. വീടിൻറെ വടക്കുവശത്ത് ഈ മരം നട്ടുപിടിപ്പിക്കുന്നത് പോസിറ്റീവ് എനർജി ഉണ്ടാകുമെന്നു പറയുന്നു. അശോകം വീട്ടുപറമ്പിൽ വച്ചുപിടിപ്പിക്കുന്നതും അതിനു ദിവസവും വെള്ളം ഒഴിക്കുന്നതും സർവ്വൈശ്വര്യത്തിന് കാരണമാകുമെന്ന് പറയുന്നു. അശോക ത്തിൻറെ ഇലകൾ പൂജ മുറിയിൽ സൂക്ഷിക്കുന്നതും വാതിൽ തൂക്കിയിടുന്നതും വഴി സന്തോഷവും സമാധാനവും ഉണ്ടാകുമെന്നും പറയുന്നു.

വിജയഗാഥ രചിച്ച ഒരു കഴുത ഫാമിന്റെ കഥ

മാതള മഹാത്മ്യം !

ആപ്പിളിൽ താരം ഗ്രീൻ ആപ്പിൾ

 

English Summary: Saraca asoca

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds