1. Health & Herbs

സർപ്പഗന്ധി അധികം കഴിക്കുന്നതു മൂലം അബോധാവസ്ഥ വരെ ഉണ്ടാകാം

ചികിത്സയ്ക്ക് ഉപയോഗിച്ച് അളവു കൂടുക വഴിയാണ് സർപ്പഗന്ധിയിൽ നിന്നുള്ള വിഷബാധ സാധാരണ ഉണ്ടാകുന്നത്. ചിലരിൽ ഓക്കാനം, മോഹാലസ്യം, ശ്വാസംമുട്ടൽ എന്നിവ ഉണ്ടാകുന്നു

Arun T
സർപ്പഗന്ധി
സർപ്പഗന്ധി

ചികിത്സയ്ക്ക് ഉപയോഗിച്ച് അളവു കൂടുക വഴിയാണ് സർപ്പഗന്ധിയിൽ നിന്നുള്ള വിഷബാധ സാധാരണ ഉണ്ടാകുന്നത്. ചിലരിൽ ഓക്കാനം, മോഹാലസ്യം, ശ്വാസംമുട്ടൽ എന്നിവ ഉണ്ടാകുന്നു. അധികം കഴിക്കുന്നതു മൂലം വളരെ മണിക്കൂറുകൾ അബോധാവസ്ഥയിൽ കിടക്കുന്ന കേസുകളും ഉണ്ടായിട്ടുണ്ട്.

ചികിത്സ

സർപ്പഗന്ധി അധികമായി കഴിച്ച് വിഷാബാധയുണ്ടായാൽ ആമാശരക്ഷാളനം ചെയ്തശേഷം സംജ്ഞാകരങ്ങളായ ഔഷധങ്ങൾ ഉള്ളിൽ കൊടുക്കണം. ആൾ ഉറങ്ങാതിരിക്കുന്നതിനു വേണ്ടി തീക്ഷ്ണ ഗന്ധമുള്ള വസ്തുക്കൾ മണപ്പിക്കുകയോ ചൂടുവെള്ളവും തണുത്ത വെള്ളവും മാറി മാറി മുഖത്ത് തളിക്കുകയോ ചെയ്യാം.

ഔഷധഗുണങ്ങളും പ്രയോഗങ്ങളും

സർപ്പഗന്ധി കയ്പ്പുരസവും ഉഷ്ണവീര്യവും രൂക്ഷഗുണവുമുള്ളതും ആമാശയ പാകത്തിൽ എരിവുരസമാകുന്നതുമാണ്. തൊലി കളയാതെ എടുക്കുന്ന വേരാണ് ചികിത്സയ്ക്കുപയോഗിക്കുന്നത്. മൂന്നോ നാലോ വർഷം പ്രായമായ സസ്യത്തിൽനിന്നും വേര് ശേഖരിച്ചു. വയ്ക്കാം. ശരീരത്തിൽ വലിയ പ്രതിപ്രവർത്തനങ്ങൾ ഒന്നും ഉണ്ടാ ക്കാതെ ഇതിലെ റിസർപ്പിൻ ഘടകം രക്തസമ്മർദം കുറയ്ക്കുന്നതാണ്.

ഉൻമാദരോഗത്തിന്റെ ചികിത്സയിൽ ഉറക്കം കിട്ടുന്നതിനുവേണ്ടി സർപ്പഗന്ധിയുടെ വേരിന്റെ ചൂർണം ദിവസം 2 പ്രാവശ്യം വീതം കൊടുത്താൽ മതി. പ്രസവസമയത്ത് ഗർഭാശയം വേഗത്തിൽ സങ്കോചിച്ച് സുഖപ്രസവം ഉണ്ടാകാൻ വേണ്ടി സർപ്പഗന്ധി കൊടുക്കാവുന്ന താണ്. വിഷജന്തുക്കൾ കടിച്ചാൽ ഒരു പ്രത്യൗഷധമായി ഇതിന്റെ വേര അടച്ചു കലക്കി ഉള്ളിൽ കൊടുക്കാൻ നിർദേശിക്കുന്നുണ്ട്.

English Summary: sarp[agandi if used excess leads to dizzness

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds