കേരളത്തില്‍ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ഔഷധസസ്യങ്ങളിലൊന്നാണ് കുറുന്തോട്ടി വാതരോഗം ശമിപ്പിക്കുന്ന ഔഷധങ്ങളില്‍ മുഖ്യചേരുവയാണ് കുറുന്തോട്ടി. എന്നാൽ ഇപ്പോൾ കുറുന്തോട്ടിക്കു ക്ഷാമം നേരിടുകയാണ്. വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യാത്തതും വിത്ത് മൂപ്പെത്തും മുമ്പ് വേരോടെ പിഴുതെടുക്കുന്നതുമാണ് ഇതിന് കാരണം. കേരളത്തില്‍ വര്‍ഷം 9,09,697 കിലോഗ്രാം ഉണക്ക കുറുന്തോട്ടി വേര് ഉപയോഗിക്കുന്നുണ്ടെന്നാണ് അഖിലേന്ത്യാ ഏകോപിത ഔഷധസസ്യ ഗവേഷണ പദ്ധതിയുടെ കണക്ക്. പ്രകാരം.
തൃശ്ശൂരിലെ മറ്റത്തൂരിലാണ് വാണിജ്യാടിസ്ഥാനത്തില്‍ രാജ്യത്ത് കുറുന്തോട്ടി കൃഷി ചെയ്യുന്നത്. മറ്റത്തൂര്‍ ലേബര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഔഷധിക്കുവേണ്ടി 30 ഏക്കറിലാണ് നാടന്‍ കുറുന്തോട്ടി കൃഷി.
നീലക്കുറുന്തോട്ടി, വെള്ളക്കുറുന്തോട്ടി എന്നിവയ്ക്കാണ് ഔഷധഗുണമുള്ളത്. വഴിയോരങ്ങളില്‍ കാണുന്നതിലേറെയും ആനക്കുറുന്തോട്ടിയാണ്. ഇതിന് ഔഷധഗുണമില്ല. എന്നാല്‍. മിക്കവരും ശേഖരിക്കുന്നത് ഇതാണ്. ഉണക്കിയ വേരാണ് ഔഷധശാലകളിലെത്തുന്നതെന്നതിനാല്‍ ഗുണമില്ലാത്തത് തിരിച്ചറിയാനും പ്രയാസമാണ്. കുറുന്തോട്ടി കൃഷി ലാഭകരമാണ്. ഏക്കറില്‍ ഒരുലക്ഷം തൈ നടാം. വിളവെടുപ്പുവരെ 60,000-70,000 രൂപവരെ ചെലവ് വരും. ഏക്കറില്‍നിന്ന് രണ്ട് ടണ്‍ വരെ വിളവ് കിട്ടും. കിലോഗ്രാമിന് ശരാശരി 75 രൂപയിലേറെ വില കിട്ടുകയും ചെയ്യും.
ഔഷധസസ്യങ്ങളിൽ മുഖ്യൻ :എന്നാൽ കുറുന്തോട്ടിക്ക് ക്ഷാമം
കേരളത്തില്‍ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ഔഷധസസ്യങ്ങളിലൊന്നാണ് കുറുന്തോട്ടി വാതരോഗം ശമിപ്പിക്കുന്ന ഔഷധങ്ങളില്‍ മുഖ്യചേരുവയാണ് കുറുന്തോട്ടി.
Share your comments