ഓരില

Thursday, 06 September 2018 02:27 PM By KJ KERALA STAFF
ആയുർ‌വേദത്തിൽ ഔഷധമായി ഉപയോഗിക്കപ്പെടുന്ന ഒരു സസ്യമാണ് ഓരില (ശാസ്ത്രീയനാമം:  Desmodium gangeticum). ആംഗലേയ നാമം Desmodium എന്നാണ്‌. ഓരിലക്ക് ബലമുള്ളത് എന്നർത്ഥത്തിൽ സ്ഥിര എന്നും പൂക്കൾ ഉണ്ടാകുന്ന തണ്ട് കുറുക്കന്റെ വാലിനോട് സാമ്യമുള്ളതിനാൽ ക്രോഷ്ട്രുപുഛിക എന്നും വേരുകൾ ആഴത്തിൽ പോകുന്നതിനാൽ ധവനി എന്നും വരകളും പാടുകളും ഇലകളിൽ ഉള്ളതുകൊണ്ട് ചിത്രപർണ്ണീ എന്നു തുടങ്ങി ഈ ചെടിക്ക് നാല്പതോളം പര്യായങ്ങൾ ഭാവപ്രകാശത്തിൽ പറയുന്നുണ്ട്. പ്രഥക് പർണ്ണി എന്ന്  സംസ്കൃതത്തിൽ അറിയപ്പെടുന്ന ഈ ചെടിക്ക് ഓരില എന്ന് പേരുവരുവാൻ കാരണം, ഇതിന്റെ ഇലകൾ ഇടവിട്ട് ഒന്ന് മാത്രം ഉള്ളതുകൊണ്ടായിരിക്കാം. 
വേരാണ്‌ പ്രധാന ഔഷധഗുണമുള്ള ഭാഗം. ശരീരത്തിലെ വർദ്ധിച്ച വാതം, പിത്തം, കഫം എന്നിവയെ കുറയ്ക്കുന്നതിന്‌ ഓരില ഔഷധമായി ഉപയോഗിക്കുന്നു. കൂടാതെ ചുമ, ജ്വരം, ശ്വാസകോശരോഗങ്ങൾ,  ഛർദ്ദി, അതിസാരം, വ്രണം അമിതമായ വെള്ളദാഹം തുടങ്ങിയ അസുഖങ്ങൾക്ക് ഓരിലയുടെ ഔഷധങ്ങൾ ഉപയോഗിക്കുന്നു.  
അഷ്ടാംഗഹൃദയത്തിൽ ഹൃദയത്തിലേക്ക് ശരിയായ രീതിയിൽ രക്തപ്രവാഹം നടക്കാത്ത തരത്തിലുള്ള അസുഖങ്ങൾക്ക് ഓരിലയുടെ വേര്‌ കഷായം വച്ചുകഴിച്ചാൽ വളരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.ഓരിലവേരും  ചെന്നിനായകവും ചേർത്ത് (ഓരോന്നും 5ഗ്രാം വീതം) പൊടിച്ച് കഴിച്ചാൽ ഒടിവ്, ചതവ് തുടങ്ങിയവമൂലമുള്ള വേദന ശമിക്കും. മദ്യപാനം മൂലമുണ്ടാകുന്ന രോഗങ്ങൾക്കും മദ്യപാനം നിർത്തുന്നതിനും ഓരിലവേരിന്റെ കഷായം കഴിക്കന്നത് നല്ലതാണെന്ന്  ചരകസംഹിതയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഓരില വേരിട്ട് പാൽകഷായം വച്ച് കഴിച്ചാൽ മദ്യപാനരോഗങ്ങളും മദ്യപാനാസക്തിയും കുറയുമെന്ന് ചരകസംഹിത അദ്ധ്യായം 24ൽ രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഥിരമായുള്ള വയറിളക്കം, രക്തം കലർന്നോ  കഫം കലർന്നോ വയറ്റിൽ നിന്നും പോകുന്നതിനെതിരെ ഓരിലയുടെ വേരിട്ട് മോരുകാച്ചി കഴിക്കുന്നത് നല്ലതാണെന്ന് ചരകസംഹിതയിൽ സൂത്രസ്ഥാനത്തിൽ പറയുന്നു. ഇതുകൂടാതെ തേൾ വിഷത്തിന്‌ ഓരിലവേരരച്ചു പുരട്ടിയാൽ നല്ലതാണെന്ന് ചെറുകുളപ്പുറത്ത് കൃഷ്ണൻ നമ്പൂതിരി തന്റെ കൃതിയായ  വിഷവൈദ്യസാരസമുച്ചയത്തിൽ രേഖപ്പെടുത്തിക്കാണുന്നു.  രസോനാദികഷായത്തിലെ  പ്രധാന ചേരുവയും ഓരിലയാണ്‌.


Remya, Kottayam

CommentsMore from Health & Herbs

ചാമ്പയ്ക്കയെ അവഗണിക്കല്ലേ

ചാമ്പയ്ക്കയെ അവഗണിക്കല്ലേ റോസ് ആപ്പിൾ എന്നറിയപ്പെടുന്ന ചാമ്പക്ക അധികം ശ്രദ്ധിക്കപ്പെടാതെ ഒരു ഫലമാണ്. നമ്മുടെ തൊടികളിൽ സ്ഥിര സാന്നിധ്യമായിരുന്ന ഒരു ചെറിയ വൃക്ഷമാണ് ചാമ്പ .കായ്ക്കുന്ന സമയത്തു മരംനിറയെ കായ്‌കൾ നൽകി ഇവ നമ്മെ സന്തോഷിപ്പിക്…

November 05, 2018

ബിരിയാണികൈത

ബിരിയാണികൈത വടക്കേ ഇന്ത്യക്കാർ രംഭ എന്ന് വിളിക്കുന്ന മലയാളിയുടെ ബിരിയാണിക്കൈത വളരെയേറെ ഗുണങ്ങൾ നിറഞ്ഞ ഒരു ചെടിയാണ് . നമ്മൾ ബിരിയാണിയടക്കമുള്ള ഭക്ഷണപദാർത്ഥങ്ങൾക്ക് ഗന്ധം നൽകാൻ ഉപയോഗിക്കുന്നു എന്നാൽ ഇതിന്റെ ഔഷധഗുണഗൽ വളരെ എറ…

November 01, 2018

പുളിയാറില

പുളിയാറില    ചിത്രശലഭങ്ങൾ ചേർന്നിരിക്കുന്നതുപോലെ നിലത്തോട് ചേർന്ന് ഇളം പച്ചനിറത്തിൽ നമ്മുടെ തൊടികളിൽ കാണപ്പെട്ടിരുന്ന ഒരു ചെറിയ സസ്യമാണ് പുലിയാറില. പുളിരസമുള്ള തണ്ടുകളും ഇലകളുമാണ് ഇതിനുള്ളത്. ചില പ്രദേശങ്ങളിൽ നിരഭേദമുള്ളതായ…

October 31, 2018


FARM TIPS

കൊമ്പൻചെല്ലിയെ തുരത്താൻ

November 03, 2018

തെങ്ങിനെ ബാധിക്കുന്ന നിരവധികീടങ്ങളിൽ പ്രധാനപ്പെട്ടതാണ് കൊമ്പൻ ചെല്ലി തെങ്ങുകളെ ആക്രമിക്കുന്ന ഇവ വണ്ട് വർഗത്തിൽപ്പെട്ട പറക്കാൻ കഴിവുള്ള ഒരു .ഷഡ്പദമാണിത…

ചേമ്പിനു വിത്തായി തള്ളച്ചേമ്പും പിള്ളച്ചേമ്പും ഉപയോഗിക്കാം.

October 22, 2018

ചെറു ചേമ്പിന്റെ വിളവെടുപ്പിന് ഒരു മാസം മുന്‍പ് ചെടിയുടെ ഇലകള്‍ കൂട്ടിക്കെട്ടി ചുവട്ടില്‍ വളച്ച് മണ്ണിടുകയും നന നിര്‍ത്തുകയും ചെയ്താല്‍ കിഴങ്ങുകള്‍ കൂട…

പച്ചക്കറി കൃഷിക്ക് ചില നാടൻ നുറുങ്ങുകൾ

October 22, 2018

മുളകു വിത്തു പാകമാകുമ്പോള്‍ അതോടൊപ്പം കുറച്ച് അരിപ്പൊടി കൂടി വിതറിയാല്‍ വിത്തു നഷ്ടം ഒഴിവാക്കാവുന്നതാണ്. മുളകിന്റെ കുരുടിപ്പ് മാറ്റുവാന്‍ റബര്‍ ഷീറ…


CopyRight - 2018 Krishi Jagran Media Group. All Rights Reserved.