
ശതാവരിയുടെ ഇല,കിഴങ്ങ് എന്നിവയാണ് ഔഷധ ഗുണമുള്ള ഭാഗങ്ങൾ.ക്ഷയം,പിത്തം,വാതം എന്നിവയ്ക്കും ,മുലപ്പാൽ വർദ്ധിക്കുന്നതിനും, അത്യുത്തമമാണ് ശതാവരി ഇത് ദഹനപ്രക്രിയയെ ത്വരിതപ്പെടുത്തുന്നു. പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ശതാവരി നല്ലതാണ്. ആയുർവേദത്തിൽ ശതാവരി പലവിധ ഔഷധ കൂട്ടുകളിലും ഉപയോഗിക്കുന്നു .ശതാവരിഗുളം, ശതാവരി ഘൃതം, സഹജരാദി കുഴമ്പ്, രാസ്നാദി കഷായം എന്നിവയിൽ ഉപയോഗിക്കുന്നു.
നമ്മുടെ നാട്ടിൽ പ്രധാനമായും രണ്ടുതരം ശതാവരികളാണ് കണ്ടുവരുന്നത് അസ്പരാഗസ് ഗൊണോക്ലാഡസ്, അസ്പരാഗസ് റസിമോസസ്എന്നീ ഇനങ്ങളാണ്. അസ്പരാഗസ് ഗൊണോക്ലാഡസ് എന്ന ഇനം വളരെ ഉയരത്തിൽ പടർന്നു വളരുന്നവയും മുള്ളുകൾ അല്പം വളഞ്ഞതുമാണ്. ജനുവരി - മാർച്ച് മാസങ്ങളിൽ പുഷ്പിക്കുന്നു. അസ്പരാഗസ് റെസിമോസസ് എന്ന വർഗ്ഗം അധികം ഉയരത്തിൽ പടരാത്തവയും നേരെയുള്ള മുള്ളുകൾ ഉള്ളതുമാണ്. ജൂൺ - സെപ്റ്റംബർ മാസങ്ങളിൽ പുഷ്പിക്കുന്നു.
Share your comments