ചെമ്പരത്തിയുടെ ഗുണങ്ങൾ പണ്ടേ നാം പരീക്ഷിച്ചറിഞ്ഞിട്ടുള്ളതാണ് . സൗന്ദര്യ സംരക്ഷണത്തിൽ ചെമ്പരത്തിക്കു പ്രത്യേക സ്ഥാനമാണുള്ളത്. തലമുടിയുടെ ആരോഗ്യത്തിനു ചെമ്പരത്തിപ്പൂക്കൾ ഇട്ടുകാച്ചിയ വെളിച്ചെണ്ണയും ചെമ്പരത്തി ഇലകൾ കൊണ്ടുള്ള താളിയും മികച്ചതാണെന്ന് നമുക്കറിയാം. മുഖ സൗന്ദര്യത്തിനും ചെമ്പരത്തിയുടെ ചില കൂട്ടുകൾ ഫലപ്രദമാണ്. ചെമ്പരത്തി ചായ, ചെമ്പരത്തി സ്ക്വാഷ്, ചെമ്പരത്തി സിറപ്പ് ,ചെമ്പരത്തി ജാം എന്നിവ വിവിധ ആരോഗ്യ പ്രശനങ്ങൾക്കുള്ള പലപ്പോഴായി പറഞ്ഞുകേട്ടിട്ടുള്ള ചെമ്പരത്തി ഉൽപന്നങ്ങളാണ്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും ,ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും, സ്ത്രീ ഹോർമോൺ ആയ ഈസ്ട്രജന്റൻ്റെ ഉത്പാദനത്തിനും ചെമ്പരത്തി ഉത്തമമാണെന്ന് തെളിഞ്ഞിട്ടുണ്ട് . അൻ്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ പ്രായത്തിന്റെ അടയാളങ്ങളെ തടയുകയും ചെയ്യും.
ഇതാ ഹൃദയാരോഗ്യത്തിനും ചെമ്പരത്തി മരുന്നായിരിക്കുന്നു . ഒരു കാർഡിയാക് ടോണിക്ക് ചെമ്പരത്തികൊണ്ടു ഉണ്ടാക്കാം .ചെമ്പരത്തി ഇലകൾ വെള്ളം ചേർത്ത് തിളപ്പിച്ചു അരിച്ചെടുത്ത സിറപ്പ് ഇടയ്ക്കിടെ കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണു. ഇത് പാനീയമാക്കിയും കഴിക്കാം . പൊതുവെ പുളിരസമാണ് ചെമ്പരത്തി കൊണ്ട് ഉണ്ടാക്കുന്ന പാനീയങ്ങൾക്ക് എല്ലാം. വിറ്റാമിന് സി അടങ്ങിയിരിക്കുന്നത് കൊണ്ടാണിത് .രക്ത ധമനികളിൽ കൊഴുപ്പടിയുന്നതു തടയാൻ ചെറുനാരങ്ങയ്ക്ക് ഉള്ള ഗുണം പോലെ ചെമ്പരത്തിക്കും സാധിക്കുന്നു അതിനാൽ തന്നെ ചെമ്പരത്തി ഹൃദയാരോഗ്യത്തിന് വളരെ നന്നാണ്.
Share your comments