കോവിഡാനന്തരം നിരവധി ആരോഗ്യ പ്രശ്നങ്ങൾ നാം അഭിമുഖീകരിക്കുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വിട്ടുമാറാത്ത ചുമ. ആഴ്ചകളോളം നീണ്ടുനിൽക്കുന്ന ചുമ എല്ലാവർക്കും തലവേദന സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നമാണ്. എന്നാൽ വിട്ടുമാറാത്ത ചുമ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ചുമ 6 ആഴ്ചയിൽ അധികം നീണ്ടു നിൽക്കുന്ന അവസ്ഥയാണ്. കോവിഡ് കഴിഞ്ഞതിനുശേഷം ചുമ അധികനാൾ നീണ്ടു നിൽക്കുമ്പോൾ പലപ്പോഴും ആളുകൾ വിചാരിക്കുന്നു ഇത് കോവിഡ് മൂലം ഉണ്ടാകുന്ന രോഗ സാധ്യത യാണെന്ന്. എന്നാൽ അങ്ങനെയല്ല വിട്ടുമാറാത്ത ചുമ നിരവധി രോഗങ്ങൾക്ക് കാരണമായേക്കാവുന്ന ഒരു ലക്ഷണമാണ്.
ബന്ധപ്പെട്ട വാർത്തകൾ: മൂത്രത്തിൻറെ നിറത്തിൽ നിന്ന് നമ്മുടെ ആരോഗ്യത്തെക്കുറിച്ച് മനസ്സിലാക്കാം
ന്യൂമോണിയ, ഇൻഫ്ലുവൻസ, ജലദോഷം, തുടങ്ങി നിരവധി രോഗങ്ങളുമായി ബന്ധപ്പെട്ട വിട്ടുമാറാത്ത ചുമ ഉണ്ടാകും. ഉയർന്ന രക്തസമ്മർദ്ദമുള്ള വ്യക്തികൾക്ക് നൽകുന്ന മരുന്നിൻറെ ഫലമായും ചുമ ഉണ്ടാകാറുണ്ട് അങ്ങനെ നിരവധി കാരണങ്ങൾ കൊണ്ട് ഈ രോഗാവസ്ഥ വരാം. ഇനി പൊതുവേ പറയുന്ന മറ്റൊരു കാരണം കാലാവസ്ഥാ വ്യതിയാനം ആണ്. മഴക്കാലത്ത് പലരിലും ഈ രോഗാവസ്ഥ ഉണ്ടാകാം. എന്നിരുന്നാലും വിട്ടുമാറാത്ത ചുമ അകറ്റുവാൻ ചില ഒറ്റമൂലികൾ പൊതുവേ നാട്ടുവൈദ്യത്തിൽ പ്രയോഗിക്കുന്നുണ്ട്. ഇതാണ് താഴെ നൽകുന്നത്.
1. വിട്ടുമാറാത്ത ചുമയും കഫക്കെട്ടും ഉള്ളവർ കടുക്ക തേനിൽ ചാലിച്ച് കഴിക്കുന്നത് നല്ലതാണ്.
2. തുളസിയില, തുമ്പയില, വെറ്റില, നല്ല മുളക് എന്നിവ കഷായംവെച്ച് അതിരാവിലെ കുടിക്കുക. മൂന്നുദിവസം ഇപ്രകാരം തുടർന്നും കുടിച്ചാൽ നെഞ്ചിലെ കഫക്കെട്ട് അലിഞ്ഞുപോകുകയും ചുമ മാറുകയും ചെയ്യും.
ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്തുണ്ടാകുന്ന ചർമ്മപ്രശ്‌നങ്ങളും അവയുടെ പരിഹാരങ്ങളും
3. പുതിനയില വെള്ളത്തിലിട്ട് തിളപ്പിച്ച അതുകൊണ്ട് ആവിപിടിച്ചാൽ വിട്ടുമാറാത്ത ചുമ ഒരാഴ്ച കൊണ്ട് ഇല്ലാതാക്കാം.
4. ഒരു കപ്പ് വെള്ളത്തിൽ കുറച്ച് തുളസി ഇലകളും ഒരു കഷ്ണം ഇഞ്ചിയും ചേർത്ത് തിളപ്പിച്ച് ദിവസവും കുടിക്കുന്നത് നല്ലതാണ്.
5. തൊണ്ട കുത്തി ചുമ ഇല്ലാതാക്കുവാൻ
ഇരട്ടിമധുരം ഇവ സമം പൊടിച്ച് നെയ്യിൽ കലർത്തി തേൻചേർത്ത് കഴിക്കുക.
6. കഫത്തോടുകൂടിയ ചുമ അകറ്റുവാൻ ഏലയ്ക്കാപ്പൊടി നെയ്യിൽ ചേർത്ത് കഴിക്കുക. രാത്രി ഇത് കുഴച്ച് സേവിച്ചാൽ കഫം അലിഞ്ഞു പോകും.
7. ചുമയ്ക്ക് ആവി പിടിക്കുമ്പോൾ പനിക്കൂർക്കയില, പൂവാങ്കുരുന്നില, പേരയില, തുളസിയില, കുരുമുളക് ഇഞ്ചിപുല്ല് ഇവ ഒരുമിച്ച് തിളപ്പിച്ചു പച്ചവെള്ളത്തിൽ തുണി നനച്ചു കെട്ടിവെച്ചു ഒരു പുതപ്പിട്ട് മൂടി ആവികൊണ്ട് ഉടനെ കുളിക്കുക.
8. തൊണ്ടവേദനയും ചുമയും ഇല്ലാതാക്കുവാൻ ഉപ്പുവെള്ളം കവിൾ കൊള്ളുന്നത് നല്ലതാണ്.
9. കൈതചക്ക അല്പം അൽപം ആയി നുണഞ്ഞു ഇറക്കുന്നത് നല്ലതാണ്.
10. ചെറു ചൂടുവെള്ളത്തിൽ രണ്ടു സ്പൂൺ തേൻ ചേർത്ത് കുടിക്കുന്നത് കഫക്കെട്ട്, ചുമ തുടങ്ങിയവയെ ഇല്ലാതാകുമെന്ന് ആയുർവേദ ശാസ്ത്രം പറയുന്നു.
11. ചുമച്ചു തുപ്പുമ്പോൾ രക്തം പോകുന്നത് ഒഴിവാക്കാൻ കുമ്പളങ്ങ കുഴമ്പ് ഉണക്കി പലഹാരം ആക്കി കഴിച്ചാൽ മതി.
12. ചുമയും പനിയും ഉള്ളവർക്ക് കർപ്പൂരതൈലം ഇട്ട് ചൂടുവെള്ളത്തിൽ ആവി പിടിക്കുന്നത് നല്ലതാണ്.
13. ചുക്കും ജീരകവും കൂടി പൊടിച്ച് പഞ്ചസാര ചേർത്ത് കഴിക്കുന്നതും നല്ലത്.
14. ആടലോടകത്തിൻറെ നീര് ഒരു ടേബിൾ സ്പൂൺ സമം തേൻ ചേർത്ത് ദിവസം മൂന്നുനേരം കഴിച്ചാൽ ചുമക്ക് ശമനമുണ്ടാകും.
15. കുന്നിയില പഞ്ചസാര ചേർത്ത് ചവച്ച് കഴിക്കുന്നതും നല്ലതാണ്. അല്ലെങ്കിൽ ഇഞ്ചി നീരും ചുവന്നുള്ളി നീരും സമമെടുത്ത് തേൻ ചേർത്ത് കഴിച്ചാൽ മതി.
ബന്ധപ്പെട്ട വാർത്തകൾ: ചായക്കൊപ്പം ഈ ഭക്ഷണങ്ങൾ അരുത്! ആരോഗ്യത്തിന് അപകടം
Share your comments