ആഹാരം, വ്യായാമം എന്നിവ പോലെത്തനെ ആരോഗ്യത്തിന് പ്രധാനമാണ് നല്ല ഉറക്കവും. ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ അടുത്ത അടുത്ത ദിവസത്തെ പ്രവർത്തനങ്ങളെ അത് സാരമായി ബാധിക്കും. എന്നാൽ എത്ര ഉറങ്ങിയില്ലെങ്കിലും പുറമെ പ്രശ്ങ്ങളൊന്നുമില്ലാത്തവരെയും കാണാം പക്ഷെ അത് ഭാവിയിൽ ഗുരുതര ആരോഗ്യ പ്രശനങ്ങൾക്ക് കാരണമാകാം. സ്ട്രെസ്, ടെൻഷൻ, അസുഖങ്ങൾ തുടങ്ങി പല കാരണങ്ങൾകൊണ്ട് ഉറക്കം നഷ്ടപ്പെടാം ആരോഗ്യവാനായ ഒരു വ്യക്തി ചുരുങ്ങിയത് 6 മുതൽ 8 മണിക്കൂർ വരെ ഉറങ്ങണം. നല്ല ഉറക്കം ലഭിയ്ക്കുന്നതിനു താഴെ പറയുന്ന ചില ആഹാര സാധനങ്ങൾ സഹായിക്കും.
1. പാല്‍ ഉറക്കം നല്‍കുന്ന ഒരു പാനീയമാണെന്ന് എല്ലാവര്ക്കും അറിയാം കിടക്കുന്നതിനു മുൻപ് ചെറു ചൂടുള്ള പാല്‍ കുടിച്ച് കിടന്നാല്‍ സുഖകരമായ ഉറക്കം കിട്ടും. പാല്‍ ചേര്‍ത്ത ഓട്‌സ്, ഗ്രനോള, ടോസ്റ്റ് ചെയ്ത വിഭവങ്ങള്‍ എന്നിവ കഴിക്കുന്നതും നല്ല ഉറക്കം നല്‍കും. .
2. ഒരു നെല്ലിക്ക ചെറുകഷ്ണങ്ങളായി മുറിച്ച് ഒരു ഗ്ലാസ്സ് വെള്ളത്തിലിട്ട് (രാത്രിയില്‍) പിറ്റെ ദിവസം രാവിലെ വെറും വയറ്റില്‍ ഇത് കഴിക്കുക. മൂന്നു ദിവസവും കഴിച്ചാല്‍ നല്ല ഉറക്കവും ഉണർന്നിരിക്കുമ്പോൾ നല്ല ഉന്മേഷവും ലഭിക്കും.
3. ഒരു ഏത്തപ്പഴം ഉറങ്ങുന്നതിനു മുൻപ് ശീലമാക്കൂ. ഏത്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം മസിലുകളെ റിലാക്‌സ് ചെയ്യാന്‍ സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ബി-6 ശരീരത്തിലെ മെലാടോണിന്റെ അളവ് കൂട്ടാന്‍ സഹായിക്കും. ഇത് മുറിഞ്ഞു മുറിഞ്ഞുള്ള ഉറക്കം എന്ന ഇന്‍സോംനിയ രോഗത്തെ ചികിത്സിക്കും.
4. ഡ്രൈ നട്ട് ഒരു പിടി രാത്രി ഭക്ഷണത്തിനു ശേഷം കഴിക്കുന്നത് നല്ലതാണ്. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഇവ രക്തത്തില്‍ ധാരാളം ട്രൈപ്‌റ്റോഫെന്‍ ഉല്‍പ്പാദിപ്പിക്കുന്നു ഇത് മസിലുകൾക്കും പേശികള്‍ക്കും റിലാക്‌സ് നല്‍കുന്നതുമൂലം നല്ല ഉറക്കം ലഭിക്കുന്നു .
5. ഉറങ്ങുന്നതിന് മുൻപ് ഒരു സ്പൂൺ തേൻ കഴിക്കാം. ഗ്ളൂക്കോസ് അടങ്ങിയിട്ടുള്ള തേൻ ഉറക്കത്തെ സഹായിക്കുന്ന ഒന്നാണ് . ബ്രമ്മി നീരും തേനും ചേർത്തു കിടക്കുന്നതിന് 1/2 മണിക്കൂര്‍ മുന്‍പ് കഴിച്ചാല്‍ നല്ല ഉറക്കം ലഭിക്കും.
6. ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാം. ശുദ്ധമായ ചോക്ലേറ്റ് എന്നാൽ മധുരം കുറവുള്ള ഡാർക്ക് ചോക്ലേറ്റ് ആണ് ഉറങ്ങുന്നതിനു മുപ് ഇത് കഴിക്കുന്നത് ഗുണകരമാണ് . ഉറക്കത്തെ സഹായിക്കുന്ന സെറോടോണിന്‍ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട് ഇത് ഉറക്കത്തെ സഹായിക്കും
Share your comments