1. Health & Herbs

തണുപ്പുകാലത്തെ മൈഗ്രേന്‍ ശമനത്തിന് ചില ടിപ്പുകൾ

പല ഗവേഷണങ്ങളും അനുസരിച്ച് തണുപ്പുകാലങ്ങളിൽ മൈഗ്രേന്‍ വര്‍ദ്ധിക്കുമെന്നാണ്. കാലാവസ്ഥയിലെ മാറ്റങ്ങള്‍ ന്യൂറോകെമിക്കലുകളുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുകയും കൂടാതെ, കാലാവസ്ഥയുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദങ്ങള്‍ നിലവിലുള്ള മൈഗ്രെയ്ന്‍ കൂടുതല്‍ വഷളാക്കുകയും ചെയ്യുന്നതുമാണ് ഇതിനു പിന്നിലുള്ള കാരണങ്ങൾ.

Meera Sandeep
Some Tips for Winter Migraine Relief
Some Tips for Winter Migraine Relief

പല ഗവേഷണങ്ങളും അനുസരിച്ച് തണുപ്പുകാലങ്ങളിൽ മൈഗ്രേന്‍ വര്‍ദ്ധിക്കുമെന്നാണ്.   കാലാവസ്ഥയിലെ മാറ്റങ്ങള്‍ ന്യൂറോകെമിക്കലുകളുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുകയും കൂടാതെ, കാലാവസ്ഥയുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദങ്ങള്‍ നിലവിലുള്ള മൈഗ്രെയ്ന്‍ കൂടുതലാക്കുകയും ചെയ്യുന്നതാണ് ഇതിനു പിന്നിലുള്ള കാരണങ്ങൾ.  കുറഞ്ഞ താപനിലയും സൂര്യപ്രകാശവും അന്തരീക്ഷമര്‍ദ്ദത്തെ മാറ്റുന്നു. ഈ മര്‍ദ്ദം മാറുന്നതിന്റെ ഫലമായി നമ്മുടെ രക്തസമ്മര്‍ദ്ദ സംവിധാനവും മാറുന്നു. ഇതുകാരണം ശൈത്യകാലത്ത് അധികമായി തലവേദനയോ മൈഗ്രേനോ ഉണ്ടാകുന്നു. തണുത്ത ശൈത്യകാല കാറ്റ് തലച്ചോറിനുള്ളിലെ രക്തക്കുഴലുകളും ഞരമ്പുകളും ഇടുങ്ങിയതാക്കും, ഇതും തലവേദനയ്ക്ക് കാരണമാകും. ഇത്തരത്തിലുള്ള മൈഗ്രൈൻ തടയുവാൻ സഹായിക്കുന്ന ചില ടിപ്പുകളെക്കുറിച്ചു നോക്കാം.

-  കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള  വസ്ത്രം ധരിക്കണം. തണുത്ത കാലാവസ്ഥയില്‍ മൈഗ്രെയിന്‍ ഉണ്ടാകുന്നത് നിങ്ങളുടെ ശരീരം അമിതമായി തണുത്തുണ്ടാകുന്ന സമ്മര്‍ദ്ദം മൂലമാണ്. മുഖത്തും തലയിലും തണുത്ത വായു അടിക്കുന്നത് തലവേദനയ്ക്ക് കാരണമാകും. തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ നിങ്ങളുടെ തല ഒരു സ്‌കാര്‍ഫും തൊപ്പിയും കൊണ്ട് മൂടുക. 

- കാലാവസ്ഥമാറ്റവും ശൈത്യകാലത്തെ പകല്‍ വെളിച്ചവും ഉറക്ക രീതികളെ ബാധിച്ചേക്കാം. പതിവായ  ഉറക്ക ദിനചര്യ ഉണ്ടാകുക. തലവേദന തടയാന്‍ മതിയായ അളവിലുള്ള ഉറക്കം സഹായിക്കുന്നു. 

ബന്ധപ്പെട്ട വാർത്തകൾ: രാത്രി നല്ല ഉറക്കം ലഭിക്കാൻ ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

- മൈഗ്രെയ്ന്‍ തലവേദനയ്ക്ക് മരുന്നുകള്‍ കഴിക്കുന്നുണ്ടെങ്കിൽ അവ കൂടുതലായി കഴിക്കരുത്. നിർദ്ദേശിച്ച ഗുളികകൾ മാത്രം കഴിക്കുക. ധാരാളം മരുന്നുകള്‍ കഴിക്കുമ്പോള്‍ ഉണ്ടാകുന്ന തലവേദന പ്രാരംഭ അസ്വസ്ഥതയേക്കാള്‍ വേദനാജനകമാണ്. അധിക മരുന്നുകള്‍ കഴിക്കുന്നത് നിങ്ങളുടെ തലവേദനയെ കൂടുതലാക്കും. 

- പതിവ് വ്യായാമം മൈഗ്രെയ്ന്‍ ബാധിതർക്ക് വളരെയേറെ ആശ്വാസം നല്‍കാന്‍ സഹായിക്കും.

- തുടർച്ചയായി ഉണ്ടാകുന്ന മൈഗ്രെയ്ന്‍ അനുഭവിക്കുന്ന പല രോഗികളും വിറ്റാമിന്‍ ഡിയുടെ കുറവുള്ളവരാണെന്ന് പറയുന്നു. മൈഗ്രൈന്‍ പരിഹാരമായി, നിങ്ങള്‍ക്ക് പുറത്ത് കുറച്ച് സമയം ചിലവഴിക്കാം. ശൈത്യകാല കാലാവസ്ഥ സൂര്യപ്രകാശത്തിന് അനുയോജ്യമാണ്. സൂര്യപ്രകാശത്തിലൂടെ ശരീരത്തിന് ആവശ്യമായി വിറ്റാമിന്‍ ഡി നല്‍കുക. മത്സ്യം, മുട്ട തുടങ്ങിയ വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങളും നിങ്ങള്‍ക്ക് കഴിക്കാം.

- തണുപ്പുകാലത്ത് വരണ്ട വായു കാരണം നിങ്ങള്‍ക്ക് സാധാരണയേക്കാള്‍ വളരെ വേഗത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കാം. ഇതും മൈഗ്രെയിന് കാരണമായേക്കാം. ധാരാളം വെള്ളം കുടിച്ച് നിങ്ങള്‍ക്ക് മൈഗ്രെയിനെ തടയാം. 

- മതിയായ വിശ്രമം തലവേദനയ്ക്കുള്ള ഏറ്റവും നല്ല ചികിത്സയാണ്. കാരണം ഇത് നിങ്ങളുടെ മനസ്സിനെ ശാന്തമാക്കാന്‍ സഹായിക്കുന്നു. അപര്യാപ്തമായ ഉറക്കവും ഉറക്കമില്ലായ്മയും നിരന്തരമായ തലവേദന ഉള്‍പ്പെടെയുള്ള ന്യൂറോളജിക്കല്‍ രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. 

English Summary: Some Tips for Winter Migraine Relief

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds