ആരോഗ്യകരമായ വിഷലിപ്തമല്ലാത്ത ആഹാരം എന്ന ബോധതോടൊപ്പം മലയാളികളിലേക്ക് തിരിച്ചുവന്ന ആഹാരമാണ് മില്ലെറ്സ് അഥവാ ചെറു ധാന്യങ്ങൾ. ഇവയുടെ ചേരുവയുള്ള ബിസ്‌ക്കറ്റുകൾ, ഹെൽത്‌മിക്സുകൾ മുതൽ നാടൻ പലഹാരങ്ങൾക്ക് വൻ ഡിമാൻഡ് ആണ്. ചെറുധാന്യങ്ങളിൽ ഏറ്റവും പോഷകമൂല്യമുള്ളത് ചോളത്തിനാണ് . ലോകത്തിലെ പോഷക മൂല്യമുള്ള ചെറു ധാന്യങ്ങളിൽ ആറാം സ്ഥാനമാണ് ചോളത്തിനുള്ളത്. അരി ചോളം എന്നും മണി ചോളം എന്ന മലയാളത്തിലും ഹിന്ദിയിൽ ജോവാർ എന്നും അറിയപ്പെടുന്ന ഈ ധാന്യം നമ്മുടെ മണ്ണിലും മികച്ച വിളവ് തരും. പുരാതന കാലം മുതലേ ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമായി ചോളത്തെ കണക്കാക്കപെടുന്നു .അർബുദത്തെ പ്രതിരോധിക്കുന്നതിനാവശ്യമായ ആന്റിയോ ക്സിഡൻറുകൾ ധാരാളമായി ഇതിൽ അടങ്ങീട്ടുണ്ട് . കുടാതെ ഉയർന്ന തോതിലുള്ള നാരുകളുടെ സാനിദ്ധ്യം ദഹനസംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്തുന്നു. പ്രോട്ടീൻ, കാര്ബോഹൈഡ്രേറ്സ് എന്നിവയും ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.
നല്ല നീർവാഴ്ചയുള്ളതും ആഴത്തിൽ വേരോടുന്നതുമായ ഏത് മണ്ണിലും ചോളം വിളയും ക്ഷാരഗുണമുള്ളതും ഉപ്പിന്റെ അംശം കൂടുതലുള്ളതുമായ മണ്ണിലും വിളവു് തരും .110 ദിവസമാണ് വിളയുടെ ശരാശരി കാലാവധി .ഈ ചോളത്തിൽ മാംസ്യം അപൂരിത കൊഴുപ്പുകൾ ,നാരുകൾ ,ധാതുക്കൾ ,ഫോസ്ഫറസ് ,പൊട്ടാസ്യം ,കാൽസ്യം ,ഇരുമ്പു് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഉപാപചയ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കാൻ ശേഷിയുള്ളതുമാണ് ഇംഗ്ലിഷിൽ സോർഗം എന്നും അറിയപ്പെന്നു. ഓർഗാനിക് ഫുഡ്
Share your comments