1. Health & Herbs

ദീർഘനേരം കമ്പ്യൂട്ടറിലോ ടി വി യിലോ ചെലവഴിക്കുന്നത് ഈ രോഗത്തിന് വഴിയൊരുക്കാം

ജീവിതശൈലീകള്‍ മൂലമുണ്ടാകുന്ന രോഗങ്ങൾ കൂടിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണിത്. വ്യായാമമില്ലയ്മ, ഭക്ഷണശീലങ്ങൾ, ദീർഘനേരം കമ്പ്യൂട്ടർ, ടിവി അല്ലെങ്കിൽ മൊബൈലിൽ ചെലവിടുക, എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഇതിനെ കുറിച്ചുള്ള ഒരു പഠനറിപ്പോര്‍ട്ടാണ് പങ്കുവയ്ക്കുന്നത്. ദീര്‍ഘനേരം, അതായത് മണിക്കൂറുകളോളം ടിവി കാണുന്നതോ ലാപ്ടോപ്/ സ്ക്രീന്‍ നോക്കിയിരിക്കുന്നതോ കൊറോണറി ഹാര്‍ട്ട് രോഗത്തിലേക്ക് നയിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഈ പഠനം ചൂണ്ടിക്കാട്ടുന്നത്.

Meera Sandeep
Spending a long time at the computer or TV can lead to this disease
Spending a long time at the computer or TV can lead to this disease

ജീവിതശൈലീകള്‍ മൂലമുണ്ടാകുന്ന രോഗങ്ങൾ കൂടിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണിത്. വ്യായാമമില്ലയ്മ, ഭക്ഷണശീലങ്ങൾ, ദീർഘനേരം കമ്പ്യൂട്ടർ, ടിവി അല്ലെങ്കിൽ മൊബൈലിൽ ചെലവിടുക, എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഇതിനെ കുറിച്ചുള്ള ഒരു പഠനറിപ്പോര്‍ട്ടാണ് പങ്കുവയ്ക്കുന്നത്. ദീര്‍ഘനേരം, അതായത് മണിക്കൂറുകളോളം ടിവി കാണുന്നതോ ലാപ്ടോപ്/ സ്ക്രീന്‍ നോക്കിയിരിക്കുന്നതോ കൊറോണറി ഹാര്‍ട്ട് രോഗത്തിലേക്ക് നയിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഈ പഠനം ചൂണ്ടിക്കാട്ടുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: ജീവിതശൈലി രോഗങ്ങളെ തടയുന്ന രണ്ട് മല്ലിയില വിഭവങ്ങൾ

ഹോങ്കോങിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകരാണ് പഠനത്തിന് പിന്നില്‍. ഏതാണ്ട് അഞ്ച് ലക്ഷത്തിലധികം പേരെ അവരുടെ ജനിതക ഘടകങ്ങള്‍ അവരെ നയിക്കുന്ന രോഗങ്ങളും അതല്ലാതെ പിടിപെടാന്‍ സാധ്യതയുള്ള രോഗങ്ങളുമാണ് ഇവര്‍ പരിശോധിച്ചത്. ദീര്‍ഘനേരം ടിവി/കംപ്യൂട്ടര്‍/സ്ക്രീന്‍ ഉപയോഗിക്കുന്നു എന്നതില്‍ കവിഞ്ഞ് അത്രയും നേരം ശാരീരികമായി ഒന്നും ചെയ്യാതെ ഇരിക്കുന്നു എന്നതാണ് ഇതിലെ അപകടം.

ബന്ധപ്പെട്ട വാർത്തകൾ: ജീവിതശൈലി രോഗങ്ങൾ അകറ്റാൻ കിടിലം മത്തൻ ഫിഷ് കറി

'ഹൃദയസംബന്ധമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനായി എങ്ങനെ ജീവിതരീതി മെച്ചപ്പെടുത്താമെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ഞങ്ങളുടെ പഠനം'- പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. യൂങ്വോണ്‍ പറയുന്നു.

ദിവസത്തില്‍ നാല് മണിക്കൂറിന് മുകളില്‍ ടിവി/കംപ്യൂട്ടര്‍/സ്ക്രീന്‍ ഉപയോഗം നടത്തുന്നവരില്‍ ആണ് ഹൃദ്രോഗസാധ്യത കൂടുതലുള്ളതായി പഠനം ചൂണ്ടിക്കാട്ടുന്നത്. രണ്ട് മുതല്‍ മൂന്ന് മണിക്കൂര്‍ വരെ ഉപയോഗിക്കുന്നവരാണെങ്കില്‍ ഇതില്‍ നിന്ന് ആറ് ശതമാനത്തോളം സാധ്യത കുറയുമത്രേ. ഒരു മണിക്കൂറില്‍ താഴെ മാത്രം ഉപയോഗമുള്ളവര്‍ക്കാണെങ്കില്‍ ഇത്തരത്തില്‍ ഹൃദ്രോഗം പിടിപെടാനുള്ള സാധ്യതയെ 11 ശതമാനമെങ്കിലും കുറയ്ക്കാനാകുമെന്നും പഠനം പറയുന്നു. 'ബിഎംസി മെഡിസിന്‍' എന്ന പ്രമുഖ ആരോഗ്യപ്രസിദ്ധീകരണത്തിലാണ് പഠനത്തിന്‍റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്.

ബന്ധപ്പെട്ട വാർത്തകൾ: മത്തി,അയില തുടങ്ങിയ മത്സ്യങ്ങൾ കഴിക്കാം ഹൃദ്രോഗസാധ്യത കുറയ്ക്കാം

മണിക്കൂറോളം ടിവിയുടെയും കമ്പ്യൂട്ടറിന്റെയും മുന്നിലാണോ? സൂക്ഷിക്കുക മണിക്കൂറോളം ടിവിയുടെ മുന്നിൽ സമയം ചെലവിടുന്നവരുണ്ട്. ചിലർ ഒരു സിനിമ കണ്ട് തീരുന്നത് വരെയും ടിവിയുടെ മുന്നിൽ തന്നെ ഇരിക്കുന്നവരുമുണ്ട്. ഒറ്റയടിയ്ക്ക് മണിക്കൂറോളം ഇരിക്കുന്നത് നല്ലതല്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഇടയ്ക്ക് പോലും എഴുന്നേൽക്കാതെ മണിക്കൂറോളം ടിവിയുടെയോ കമ്പ്യൂട്ടറിന്റെയോ മുന്നിലിരിക്കുന്നത് രക്തം കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി ആരോഗ്യ വിദഗ്ധർ പറയുന്നു.

ദിവസത്തിൽ നാല് മണിക്കൂറിലധികം ഒറ്റയടിയ്ക്ക് ഇരിക്കുന്നത് മസ്തിഷ്ക ക്ഷയത്തിന് മാത്രമല്ല, കാലുകളിലോ ശ്വാസകോശത്തിലോ ജീവൻ അപകടപ്പെടുത്തുന്ന രക്തം കട്ടപിടിക്കുന്നതിനും ഇടയാക്കുന്നതായി പരേലിലെ ഗ്ലോബൽ ഹോസ്പിറ്റലിലെ കൺസൾട്ടന്റും head of accident and emergency മേധാവിയുമായി ഡോ.മോഹിത് ഗാർഗ് പറഞ്ഞു. ദീർഘനേരം ഇരിക്കുന്നത് വെനസ് ത്രോംബോബോളിസം (വിടിഇ) (venous thromboembolism) വികസിപ്പിക്കാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് സിരയിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥയാണ്

English Summary: Spending a long time at the computer or TV can lead to this disease

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds