<
  1. Health & Herbs

സൂര്യാഘാതം : മുന്‍കരുതല്‍ വേണം

പെട്ടന്നുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ നമ്മുടെ ജീവിതരീതിയില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്.

Saritha Bijoy
sunburn

പെട്ടന്നുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ നമ്മുടെ ജീവിതരീതിയില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. ദിവസവും പുറത്ത് പോകേണ്ടി വരുന്നവര്‍, വെയലില്‍ ജോലി ചെയ്യേണ്ടി വരുന്നവര്‍ എന്നിവര്‍ക്ക് ഇതൊന്നും ഒഴിവാക്കാൻ സാധിക്കില്ല അപ്പോള്‍ മുന്‍കരുതല്‍ എടുക്കുക മാത്രമാണ് പ്രതിവിധി. അധിക സൂര്യ താപത്തില്‍ നിന്നും രക്ഷനോടാന്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നു നോക്കാം.

അന്തരീക്ഷ ഊഷ്മാവ് വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ സൂര്യാഘാതം ഏൽക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. ഉച്ചയ്ക്ക് 11 മുതല്‍ 3 വരെ നേരിട്ട് വെയില്‍ കൊളളുന്നത് കഴിയുന്നതും ഒഴിവാക്കണം. പുറത്ത് പോകേണ്ടിവന്നാല്‍ കുട ഉപയോഗിക്കുന്നത് ഉത്തമമായിരിക്കും. ധാരാളം ശുദ്ധജലമോ പാനീയങ്ങളോ കുടിക്കുകയും ഫലങ്ങളും സാലഡും കഴിക്കുകയും വേണം. ചര്‍മ്മപ്രശ്‌നങ്ങളാണ് സൂര്യാതാപംകൊണ്ടുണ്ടാകുന്ന വേറൊരു അപകടം പുറ്ത്ത്‌ പോകുമ്പോള്‍ സണ്‍സ്‌ക്രീന്‍ ലോഷന്‍ വെയില്‍ കൊള്ളുന്ന ഭാഗങ്ങളില്‍ പുരട്ടുന്നത് നല്ലതാണ് വെയില്‍ കൊണ്ടുണ്ടാകുന്ന കരുവാളിപ്പ് മാറാന്‍ പുറത്ത്  പോയിവന്നാലുടന്‍ തൈര് ശരീരത്തിൽ പുരട്ടുന്നത് നല്ലതാണ് . സൂര്യതാപത്തെ വളരെ ഗൗരവത്തോടെ കാണേണ്ട ഒന്നാണ്. പുറത്ത് പോകുമ്പോള്‍ ഒരുചെറിയ ബോട്ടില്‍ വെള്ളം എപ്പോളും കയ്യില്‍ കരുതുക ക്ഷീണം,തലകറക്കം, രക്തസമ്മര്‍ദ്ദം താഴുക, തലവേദന, പേശീവേദന,  അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും, കടും മഞ്ഞനിറത്തില്‍ ആവുകയും ചെയ്യുക ദേഹത്ത് പൊളളലേറ്റപോലെ പാടുകള്‍ കാണപ്പെടുക, ബോധക്ഷയം മുതാലയവയാണ് സൂര്യാഘാതം ഏല്ക്കുന്നതിന്റെ ലക്ഷണങ്ങള്‍. സൂര്യാഘാതമേറ്റവര്‍ക്ക് കൃത്യമായ പരിചരണം ലഭിച്ചില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുാകുന്നതാണ്.

 

തലച്ചോറ്, ഹൃദയം, ശ്വാസകോശം, കരള്‍, വൃക്കകള്‍ എന്നിവയെ ബാധിച്ച്   മരണത്തിന് പോലും കാരണമാകാറുണ്ട്. സൂര്യാഘാതമായി സംശയം തോന്നിയാല്‍ തണലത്തോ എ.സിയിലോ വിശ്രമിക്കണം. അനാവശ്യമായ വസ്ത്രങ്ങള്‍ നീക്കം ചെയ്ത് ശരീരെത്ത തണുപ്പിക്കുകയും ചെയ്യണം. ധാരാളം പാനീയങ്ങള്‍ കുടിക്കണം. ഇവകൊണ്ട് ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നില്ലെങ്കില്‍ പ്രത്യേകിച്ച്
ബോധം വീണ്ടെടുക്കുന്നില്ലെങ്കില്‍ ഉടനെ വിദഗ്ധ ചികിത്സ തേടണം. മുതിര്‍ന്ന പൗരന്‍മാര്‍, കുഞ്ഞുങ്ങള്‍, മറ്റ് ദീര്‍ഘകാല രോഗമുളളവര്‍, ദീര്‍ഘനേരം വെയില്‍ കൊളളുന്ന ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്കാണ് സൂര്യാഘാതം എല്‍ക്കാന്‍ കൂടുതല്‍ സാധ്യത.

English Summary: sunburn precautions and care

Like this article?

Hey! I am Saritha Bijoy. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds