1. Health & Herbs

മെലനോമ എന്ന രോഗത്തിൻറെ ലക്ഷണങ്ങളും കാരണങ്ങളും

ചര്‍മ്മത്തെ ബാധിക്കുന്ന ക്യാൻസറാണ് മെലാനോമ. ഈ കാൻസർ ചർമ്മത്തിന് നിറം കൊടുക്കുന്ന മെലാനിൻ എന്ന പദാർത്ഥം ഉൽപ്പാദിപ്പിക്കുന്ന കോശങ്ങളെയാണ് ബാധിക്കുന്നത്. മെലനോമയുടെ ശരിയായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും സൂര്യൻറെ അൾട്രാവയലറ്റ് രശ്മികളോട് ദീർഘനേരം സമ്പർക്കം പുലർത്തുന്നത് കോശത്തിലെ ഡിഎൻഎയെ നശിപ്പിക്കുമെന്നും അത് മൂലം പ്രതിരോധശേഷി ദുര്‍ബലമാവുകയും സ്കിന്‍ ക്യാന്‍സര്‍ സാധ്യത കൂടുകയും ചെയ്യാം.

Meera Sandeep
Symptoms and causes of Melanoma
Symptoms and causes of Melanoma

ചര്‍മ്മത്തെ ബാധിക്കുന്ന ക്യാൻസറാണ് മെലാനോമ. ഈ കാൻസർ ചർമ്മത്തിന് നിറം കൊടുക്കുന്ന മെലാനിൻ എന്ന പദാർത്ഥം ഉൽപ്പാദിപ്പിക്കുന്ന കോശങ്ങളെയാണ് ബാധിക്കുന്നത്.   മെലനോമയുടെ ശരിയായ കാരണം ഇതുവരെ  കണ്ടെത്തിയിട്ടില്ലെങ്കിലും സൂര്യൻറെ അൾട്രാവയലറ്റ് രശ്മികളോട് ദീർഘനേരം സമ്പർക്കം പുലർത്തുന്നത്  കോശത്തിലെ ഡിഎൻഎയെ നശിപ്പിക്കുമെന്നും അത് മൂലം പ്രതിരോധശേഷി ദുര്‍ബലമാവുകയും സ്കിന്‍ ക്യാന്‍സര്‍ സാധ്യത കൂടുകയും ചെയ്യാം. 

പുകയിലയുടെ അമിത ഉപയോഗം, റേഡിയേഷന്‍ മൂലവുമൊക്കെ സ്കിന്‍ ക്യാന്‍സര്‍ ഉണ്ടാകാം. നേരത്തെ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ചു മാറ്റാന്‍ സാധിക്കുന്ന രോഗം കൂടിയാണ് ചര്‍മ്മത്തെ ബാധിക്കുന്ന അര്‍ബുദം. എന്നാല്‍ ലക്ഷണങ്ങളെ തിരിച്ചറിയാന്‍ സാധിക്കാത്തതാണ് പലപ്പോഴും കാര്യങ്ങള്‍ കൈവിട്ടു പോകുന്നത്. വിവിധ തരത്തിലുള്ള ക്യാൻസറിന് വിവിധ ലക്ഷണങ്ങൾ ഉണ്ടാകും.

പ്രധാന ലക്ഷണങ്ങള്‍

ചർമ്മത്തിൽ കാണുന്ന ചെറിയ പുള്ളികളാണ് പ്രധാന ലക്ഷണം.  ചർമ്മത്തിൽ പുതിയ പിഗ്മെന്റുകളും അസാധാരണമായ വളർച്ചയും ഉണ്ടാകുന്നതാണ് മറ്റൊരു പ്രധാന ലക്ഷണം. ചര്‍മ്മത്തിലെ നിറമാറ്റം, പുതിയ പാടോ ഒരു മറുകോ വന്നാല്‍ നിസാരമായി കാണരുത്.  ചര്‍മ്മത്തിലെ ചില കറുത്ത പാടുകള്‍,  ചര്‍മ്മത്തിലെ ചൊറിച്ചില്‍, പുകച്ചില്‍, രക്തം പൊടിയല്‍ എന്നിവയെല്ലാം സ്കിന്‍ ക്യാന്‍സറുമായി ബന്ധപ്പെട്ടിരിക്കുന്നു.  നഖങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, മുഖക്കുരു വന്നിട്ട് പോകാതിരിക്കുക, ഒരിക്കല്‍ വന്ന സ്ഥലത്തുതന്നെ വീണ്ടും വീണ്ടും മുഖക്കുരു വരുക, പെട്ടെന്ന് കാല്‍പാദത്തിലോ കൈവെള്ളയിലോ ഉണ്ടാകുന്ന മുറിവുകള്‍, തുടങ്ങിയവ കണ്ടാലും പ്രത്യേകം ശ്രദ്ധിക്കണം.

ബന്ധപ്പെട്ട വാർത്തകൾ: സൺസ്ക്രീൻ ഉപയോഗം കാൻസറിലേക്ക് നയിക്കുമോ?

മെലനോമ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുമ്പോൾ, വിട്ടുമാറാത്ത ചുമ, ശരീരഭാരം കുറയുക, തലവേദനയും ബലഹീനതയും, അസ്ഥി വേദന തുടങ്ങിയവ കാണപ്പെടാം.

പ്രതിരോധ നടപടികൾ

- കൂടുതൽ വെയിൽ കൊള്ളുന്നത് ഒഴിവാക്കുക പ്രത്യേകിച്ച് പത്തുമണിക്കും നാലുമണിക്കും
ഇടയിൽ. 

- വെയിലത്തു പോകുകയാണെങ്കിൽ സൺസ്‌ക്രീൻ പുരട്ടുക.

- പുറത്തുപോകുമ്പോൾ ശരീരം മൂടുന്ന വസ്ത്രം ധരിക്കുക.  

- നിങ്ങളുടെ ചർമ്മത്തിൽ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടോ എന്ന്  ഇടയ്ക്കിടെ ശ്രദ്ധിക്കുക.

English Summary: Symptoms and causes of melanoma

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds