1. Health & Herbs

Steps to prevent cancer : കാൻസർ തടയാനുള്ള പത്തു വഴികൾ

ഹൃദ്രോഗം കഴിഞ്ഞാൽ കൂടുതൽ മാരകമായ രോഗം കാൻസറാണ്. മാതളനാരങ്ങ, വെളുത്തുള്ളി, മഞ്ഞൾ, തക്കാളി, സോയാബീൻ, ബ്രോകോളി, കോളിഫ്ളവർ, കാബേജ്, ഉള്ളി, പീനിക്കിഴങ്ങ്, ഓറഞ്ചുകൾ, മുന്തിരിയെന്നിവയിൽ കാൻസർ തടയുന്ന ഭക്ഷ്യൗഷധങ്ങളുണ്ട്.

Arun T
കാൻസറിനെ ചെറുക്കാൻ ഭക്ഷ്യൗഷധങ്ങളുള്ള ഭക്ഷണം
കാൻസറിനെ ചെറുക്കാൻ ഭക്ഷ്യൗഷധങ്ങളുള്ള ഭക്ഷണം

കാൻസറിനെ ചെറുക്കാൻ ഭക്ഷ്യൗഷധങ്ങളുള്ള ഭക്ഷണം വേണം

ഹൃദ്രോഗം കഴിഞ്ഞാൽ കൂടുതൽ മാരകമായ രോഗം കാൻസറാണ്. മാതളനാരങ്ങ, വെളുത്തുള്ളി, മഞ്ഞൾ, തക്കാളി, സോയാബീൻ, ബ്രോകോളി, കോളിഫ്ളവർ, കാബേജ്, ഉള്ളി, പീനിക്കിഴങ്ങ്, ഓറഞ്ചുകൾ, മുന്തിരിയെന്നിവയിൽ കാൻസർ തടയുന്ന ഭക്ഷ്യൗഷധങ്ങളുണ്ട്. ഇവ യഥാക്രമം ഫ്ളേവനോയിഡുകൾ, പോളിസൾഫൈഡുകൾ, കുർകുമിൻ, ലൈക്കോപ്പീൻ, ഐസോഫ്ളേവനോയിഡ്, പോളിഫിനോൾ, ഇൻഡോൾ - 3 കാർബനോൾ, പോളിസിഫൈഡ്, ബീറ്റാകാരട്ടിൻ, ലിമോണിൻ, സട്രോൾ എന്നിവയാണ്.

കാൻസർ തടയാനുള്ള പത്തു വഴികൾ (10 Steps to prevent cancer)

  • ആഹാരത്തിൽ പഴങ്ങൾ, പച്ചക്കറികൾ, എന്നിവയ്ക്കു മുൻതൂക്കം നൽകണം. തൊലി ചെത്താത്തവയെല്ലാം മഞ്ഞൾപ്പൊടി ചേർത്ത വെള്ളത്തിൽ മുക്കി വച്ച് കഴുകിയെടുത്താൽ കീടനാശിനി മാറിക്കിട്ടും. ആപ്പിൾ, മാങ്ങ, പേരയ്ക്കാ, മുന്തിരി തുടങ്ങിയവ തൊലികളയാതെ ഭക്ഷിക്കണം.
  • 500-800 ഗ്രാം വരെ പഴങ്ങൾ, പച്ചക്കറികൾ, എന്നിവ ദിനംപ്രതി കഴിക്കണം ഈ ഭക്ഷ്യവിഭവങ്ങൾ എല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
  • മത്സ്യവും തൊലികളഞ്ഞ കോഴിയിറച്ചിയും ഉപയോഗിക്കാം. തൊലിയിൽ അമിതമായി കൊഴുപ്പുണ്ട്. കരിഞ്ഞവയൊന്നും കഴിക്കരുത്. അവയിൽ പോളിസൈക്ലിക്ക് ഹൈഡ്രോകാർബണുകൾ ഉദാ: ബൻസറോറീൻ ഉണ്ടാകും. അവ കാൻസർ ജനകങ്ങളാണ്. തീയിൽ ചുട്ടെടുത്ത മീനും ഇറച്ചിയും സ്ഥിരം കഴിച്ചാൽ കാൻസർ കുടലിലും ആമാശയത്തിലും ഉണ്ടാകാൻ വളരെ സാദ്ധ്യതയുണ്ട്. ബെൻസോറിഡ് DNA കളുമായി ബന്ധിച്ച് അവയെ പൊട്ടിക്കുക വഴി കോശങ്ങൾ അനിയന്ത്രിതമായി പെരുകി കാൻസറാകും.
  • കൊഴുപ്പു കൂടിയവയും മധുരമധികമായവയും വർജ്ജിക്കുക. സസ്യ എണ്ണകളുപയോഗിക്കുക. ഭക്ഷണത്തിൽ മൈക്രോന്യൂട്രിയൻസ് ഉദാ: ലവണങ്ങൾ, വിറ്റാമിനുകളടങ്ങിയവ ചേർക്കുന്നു. കായ്കനികളിലെ 52 ഭക്ഷ്യൗഷധങ്ങൾ പ്രകൃതിയുടെ ഒരു വരദാനം ലവണങ്ങളിൽ ആവശ്യമായ K, Mn, Cu, Se, Fe ലോഹാംശങ്ങളുണ്ട്. അവ അടങ്ങിയ പച്ചക്കറിയും മീനും മിതമായി ഇറച്ചിയും ഇലക്കറികളും കഴിച്ചാൽ മൈക്രോന്യൂട്രിയൻസ് ലഭിക്കും.
  • അമിതമായി ഉപ്പുകലർന്ന ഭക്ഷണം പാടില്ല. കല്ലുപ്പും ലേശം ഐയോഡൈസ്ഡ് ഉപ്പും മാറി മാറി ഉപയോഗിക്കണം. പൂപ്പൽ പിടിക്കാത്ത വിധം എണ്ണയും, വേണ്ടത്ര ഉപ്പും ചേർത്ത് ഭക്ഷ്യ വസ്തുക്കൾ സൂക്ഷിക്കാം. ഫ്രീസറിൽ രണ്ടു മൂന്നു ദിവസത്തിലധികം സൂക്ഷിച്ച ഭക്ഷണം കഴിക്കരുത്.
  • സ്ത്രീകൾ സ്വയം സ്തനം തടവി പരിശോധിക്കണം. തടിപ്പ് ഉണ്ടെന്ന് കണ്ടാൽ ഡോക്ടറെ കാണണം. ആവശ്യമെന്നു കണ്ടാൽ മാമോഗ്രാം പരിശോധനയ്ക്കു വിധേയരാകണം.
  • 35 വയസ്സു കഴിഞ്ഞവർ ഗർഭാശയഗള കാൻസർ ഉണ്ടോയെന്നറിയാൻ പാക്സിയർ പരീക്ഷണത്തിനു വിധേയരാകണം.
  • പുകവലി, മദ്യപാനം ഇവ പൂർണ്ണമായി ഒഴിവാക്കണം. പരോക്ഷ പുകവലിയും ദോഷം ചെയ്യും. പുകയില കൂട്ടിയുള്ള മുറുക്ക് വായിൽ കാൻസർ വരുത്തും. പുകയില വായിലും, ശ്വാസകോശത്തിലും, ഗർഭാശയ ഗളത്തിലും കാൻസർ വരുത്തും. മദ്യം എല്ലായിനം കാൻസറിനും ഇടയാക്കും. പ്രത്യേകിച്ച് കരൾ സംബന്ധമായ വിവിധ രോഗങ്ങളുമുണ്ടാക്കും. ഉദാ: മഹോദരം (Liver cirrhosis), രക്തത്തിൽ ബിലുറൂബിൻ കൂടുന്നതിനാൽ മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ കാണിക്കും.
  • ശരീരഭാരം അമിതമായി കൂട്ടുകയോ കുറയ്ക്കുകയോ അരുത്. യോഗാ, ഭക്ഷണ നിയന്ത്രണം എന്നിവ ഉപകാരപ്പെടും.
  • പതിവായി വ്യായാമം ചെയ്യുക. ആഴ്ചയിൽ 5 മണിക്കൂറെങ്കിലും നല്ല ജോലിയോ, ഓട്ടമോ, കളിയോ, നീന്തലോ ചെയ്യാം. ഇത് ശരീരത്തിന്റെ പ്രതിരോധശക്തി കൂട്ടും
English Summary: Ten Steps to prevent cancer by nutritional foods

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds