ഗർഭിണികൾക്ക് ദിവസവു ഒരു കരിക്കു നൽകുന്നത് വളരെ നല്ലതാണു. അമ്നിയോട്ടിക് ഫ്ലൂയിഡിന്റെ കുറവുള്ളവർക് ഡോക്ടർമാർ ഇത് സാധാരണയായി നിര്ദേശിക്കാറുണ്ട് ഷുഗർ മൂലം കഷ്ട്ടപെടുന്നവർക്ക് വലിയൊരു അനുഗ്രഹമാണ് കരിക്കിൻവെള്ളം ആഹാരനിയന്ത്രണം ചെയ്യണ്ടിവരുമ്പോൾ ശരീരക്ഷീണം മാറിക്കിട്ടാന്‍ കരിക്കിന്‍വെള്ളം കുടിക്കുന്നത് ഏറെ ഗുണംചെയ്യും. ശസ്ത്രക്രിയകള്‍ക്കുശേഷവും ആന്‍റിബയോട്ടിക്കുകളും മറ്റും വളരെയധികം ഉപയോഗിക്കേണ്ടിവരുമ്പോഴും ഇളനീര്‍ മുടങ്ങാതെ കഴിക്കുകയാണെങ്കില്‍ രോഗാവസ്ഥയില്‍നിന്ന് വളരെ പെട്ടെന്നുതന്നെ മുക്തി ലഭിക്കും. മറ്റു ചികിത്സകള്‍ ഫലിക്കാതെ വരുമ്പോള്‍ ഛര്‍ദി മാറ്റാന്‍ കരിക്കിന്‍വെള്ളം തുടര്‍ച്ചയായി കൊടുത്താല്‍ മതി. ദഹനമില്ലായ്മ, അള്‍സര്‍, ആമാശയവ്രണം, വന്‍കുടല്‍വീക്കം, മഞ്ഞപ്പിത്തം, മൂലക്കുരു, അതിസാരം എന്നീ രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് ഇളനീര്‍ ജ്യൂസ് ഒന്നാന്തരം ആഹാരപദാര്‍ഥമാണ്.ഇത്രയേറെ ഗുണങ്ങൾ ഉള്ള നമ്മുടെ സ്വന്തം ഇളനീരിനെ ഇടയ്ക്കെങ്കിലും നമ്മുടെ ആഹാരത്തിന്റെ ഭാഗമാക്കൂ
ഇളനീരിന്റെ ഗുണങ്ങൾ
ഇളനീരിന്റെ ഗുണങ്ങൾ പറഞ്ഞറിയിക്കേണ്ട ആവശ്യമില്ല എല്ലാവര്ക്കും അറിയാം എങ്കിലും കഴിക്കാനും സൂക്ഷിക്കാനുമുള്ള സൗകര്യവും ഓർത്തു നാം കൃത്രിമ പാനീയങ്ങളെ ആശ്രയിക്കുകയാണ് പതിവ്.
Share your comments