<
  1. Health & Herbs

ഇത്തിരിക്കുഞ്ഞൻ പുളിയിലയുടെ പറഞ്ഞാലും തീരാത്ത ഗുണങ്ങൾ

ലിവര്‍ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് പുളിയിലയിട്ടു തിളപ്പിച്ച വെള്ളം. . ഇത് ലിവര്‍ ടോക്‌സിനുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കും.ലിവറില്‍ ടോക്‌സിനുകള്‍ അടിഞ്ഞു കൂടുന്നത് കരള്‍ ആരോഗ്യത്തെ മാത്രമല്ല, ശരീരത്തിന്റെ മുഴുവന്‍ ആരോഗ്യത്തേയും കേടു വരുത്തും.Boiled water with tamrind is very good for liver health. . This will help in removing the liver toxins. Accumulation of toxins in the liver can damage not only the health of the liver but also the health of the whole body.

K B Bainda
പ്രമേഹത്തിനുള്ള നല്ലൊന്നാന്തരം മരുന്നാണ് പുളിയില.
പ്രമേഹത്തിനുള്ള നല്ലൊന്നാന്തരം മരുന്നാണ് പുളിയില.

 

 

വാളന്‍ പുളി മാത്രമല്ല, പുളിയുടെ ഇലയും ഏറെ നല്ലതാണ്. പല അസുഖങ്ങള്‍ക്കുമുള്ള മരുന്നാണ് വാളന്‍ പുളിയുടെ ഇല. വാളന്‍ പുളിയുടെ ഇല നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചറിയൂ, ഇത് ഏതെല്ലാം വിധത്തില്‍ ഉപയോഗിയ്ക്കാമെന്നും അറിയൂ.

മലേറിയയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ് പുളിയില. ഇതിന്റെ നീരു കുടിയ്ക്കുന്നത് പ്രമേഹത്തിനുളള പരിഹാരമാണെന്നു തെളിഞ്ഞിട്ടുണ്ട്. മലേറിയയ്ക്കുള്ള കാരണമാകുന്ന പ്ലാസമോഡിയും ഫാല്‍സിപാരം കൊതുകുകളിലൂടെ പടരുന്നത് ഇതു തടയുന്നു.

പ്രമേഹത്തിനുള്ള നല്ലൊന്നാന്തരം മരുന്നാണ് പുളിയില. ഇതിലെ ടാനിന്‍ എന്ന ഘടകമാണ് ഈ ഗുണം നല്‍കുന്നത്. ഇതിട്ടു തിളപ്പിച്ച് വെള്ളം കുടിയ്ക്കുന്നതു ഗുണം നല്‍കും. ഒരു പിടി പുളിയില അല്‍പം വെള്ളത്തില്‍ ഇട്ടു കുറഞ്ഞ തീയില്‍ നല്ലപോലെ തിളപ്പിച്ച് വാങ്ങി ഇതു കുടിയ്ക്കാം. ഇതല്ലെങ്കില്‍ തലേന്നു രാത്രിയില്‍ ഒരു പിടി പുളിയില നല്ലപോലെ കഴുകി വൃത്തിയാക്കി വെള്ളത്തില്‍ ഇട്ടു വച്ച് രാവിലെ വെറും വയറ്റില്‍ കുടിയ്ക്കാം.ഇതിട്ടു തിളപ്പിച്ച വെള്ളം ദിവസവും കുടിയ്ക്കുന്നത് വയറും തടിയും കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

വൈറ്റമിന്‍ സി കൊണ്ട് സമ്പുഷ്ടമാണ്. പുളിയില. ഇതിലെ ആസ്‌കോര്‍ബിക് ആസിഡാണ് ഈ ഗുണം നല്‍കുന്നത്. ഇത് സ്‌കര്‍വി പോലെയുള്ള രോഗങ്ങള്‍ക്കുള്ള പരിഹാരമാണ്. എല്ലുകളുടെ ബലപ്പെടുത്തൽ നടക്കും പുളിയില കഴിച്ചാൽ. വൈറ്റമിന്‍ അടങ്ങിയിരിയ്ക്കുന്നതു കൊണ്ടു തന്നെ ശരീരത്തിനു രോഗപ്രതിരോധ ശേഷി നല്‍കാനും ഇത് ഏറെ ഉത്തമമാണ്.

ശരീരത്തിലെ മുറിവുകള്‍ക്കുളള നല്ലൊരു പ്രതിവിധിയാണിത്. പുളിയിലയുടെ നീരെടുത്തു മുറിവുകളില്‍ പുരട്ടിയാല്‍ മുറിവു പെട്ടെന്നുണങ്ങും. ഇതിന് ആന്റിസെപ്റ്റിക് ഗുണങ്ങള്‍ ഉള്ളതാണ് കാരണം. ഇത് മറ്റ് അണുബാധകള്‍ തടയുവാനും നല്ലതാണ്.

 

പെരുഞ്ചീരകം, പുളിയില എന്നിവയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് പനിയ്ക്കുള്ള നല്ലൊരു മരുന്നാണ്.
പെരുഞ്ചീരകം, പുളിയില എന്നിവയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് പനിയ്ക്കുള്ള നല്ലൊരു മരുന്നാണ്.

 

 

തൊണ്ടവേദനയ്ക്കും ചുമയ്ക്കുമെല്ലാം ഇതു പരിഹാരമാണ്. അല്‍പം തുളയിയിലയും പുളിയിലയും നാലു കപ്പു വെള്ളത്തില്‍ തിളപ്പിയ്ക്കുക. ഇത് ഒരു കപ്പാകുന്നതു വരെ തിളപ്പിയ്ക്കണം.ഇത് ഇളംചൂടോടെ കുടിയ്ക്കുന്നത് തൊണ്ടവേദനയ്ക്കും ചുമയ്ക്കുമെല്ലാം ശമനം നല്‍കും. പെരുഞ്ചീരകം, പുളിയില എന്നിവയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് പനിയ്ക്കുള്ള നല്ലൊരു മരുന്നാണ്.

ലിവര്‍ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് പുളിയിലയിട്ടു തിളപ്പിച്ച വെള്ളം. . ഇത് ലിവര്‍ ടോക്‌സിനുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കും.ലിവറില്‍ ടോക്‌സിനുകള്‍ അടിഞ്ഞു കൂടുന്നത് കരള്‍ ആരോഗ്യത്തെ മാത്രമല്ല, ശരീരത്തിന്റെ മുഴുവന്‍ ആരോഗ്യത്തേയും കേടു വരുത്തും.Boiled water with tamrind is very good for liver health. . This will help in removing the liver toxins. Accumulation of toxins in the liver can damage not only the health of the liver but also the health of the whole body.

മാസമുറ സമയത്തെ വേദനയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഇതിന്റെ ഇലകളും പുളിയുടെ തോലും ഇട്ടുള്ള വെള്ളം തിളപ്പിച്ചു കുടിയ്ക്കുന്നത് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. ഇത് നല്ലൊരു അനാള്‍ജിക് ഗുണം നല്‍കുന്ന ഒന്നാണ്. ഇതിനൊപ്പം അല്‍പം പപ്പായ ഇല, ഉപ്പ് എന്നിവ കൂടിയിട്ടു തിളപ്പിയ്ക്കുന്നത് ഏറെ നല്ലതാണ്. മാസമുറ സമയത്തെ വേദന മാറാന്‍ ഗുളികകള്‍ക്കു പകരം ഉപയോഗിയ്ക്കാവുന്ന ഒന്നാണിത്. പുളിയില ഇട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത് നടുവേദന പോലുള്ള അസുഖങ്ങൾക്ക് ഒരു പ്രതിവിധിയാണ്.

നല്ലൊരു ആന്റിഓക്‌സിഡന്റ് ഗുണം നല്‍കുന്ന ഒന്നാണ് പുളിയിയ. ഇതിട്ടു തിളപ്പിച്ച വെള്ളവും ഇതിന്റെ നീരുമെല്ലാം ഫ്രീ റാഡിക്കല്‍ നാശത്തിനു കാരണമാകുന്നു. ഇതുവഴി ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും ചര്‍മത്തിനു പ്രായം തോന്നുന്നതു തടയാനും സഹായകമാകും.

 

കൊഴുവ പോലുള്ള ചെറിയ മീനുകളാണ് ഈ കറിക്ക് നല്ലതു
കൊഴുവ പോലുള്ള ചെറിയ മീനുകളാണ് ഈ കറിക്ക് നല്ലതു

 

 

 

ബിപിയ്ക്കുളള നല്ലൊരു മരുന്നാണിത്. ഇതു വഴി ഹൃദയാരോഗ്യത്തിനും സ്‌ട്രോക്ക് പോലുള്ള അവസ്ഥകള്‍ തടയാനും സഹായിക്കുന്ന ഒന്നു കൂടിയാണിത്.

പുളിയിൽ കാൽസ്യം വിറ്റാമിൻ A,C,E,K, B എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ഫാറ്റ്, വിറ്റാമിൻ, പ്രോട്ടീൻ എന്നിവയെ രാസപ്രവർത്തനം വഴി ഊർജം ആക്കി മാറ്റാനും സഹായിക്കുന്നു. കരളിന് വളരെ അധികം ആവശ്യമുള്ള NIACIN (B 3 ) എന്ന ഘടകം 12%അടങ്ങിയിട്ടുണ്ട്. പ്രായപൂർത്തിയായ ഒരു മനുഷ്യന് ദിവസം 18 mg NIACIN (B 3 ) ആവശ്യമുണ്ട്. ലിവറിനെ സംരക്ഷിക്കാം സഹായകമായ ഒന്നാണ് പുളി . തകരാർ വന്ന കരൾ ഭാഗം നേരെയാക്കാൻ പുളി കരളിനെ സഹായിക്കുന്നു. വെള്ളത്തിൽ അലിയാത്ത തരത്തിലുള്ള ഫാറ്റ്, പ്രോട്ടീൻ എന്നിവയെ വിഘടിപ്പിക്കാൻ പുളിക്ക് കഴിയും. ഫാറ്റി ലിവർ ഉള്ളവർക്ക് വളരെ നല്ല വിഭവമാണ് പുളി . പുളിയിൽ നിന്ന് വേർതിരിച്ചെടുത്ത പൾപ്പ് കിലോയ്ക്ക് 5 ഗ്രാം വച്ച് രോഗിക്ക് കൊടുത്തപ്പോൾ ഫാറ്റ് കുറയുന്നതായി പഠനങ്ങൾ ഉണ്ട്.

ഇത്രയധികം ഗുണങ്ങൾ ഉള്ള പുളിയില ഓർമ്മയോടെ കൃത്യമായി നമ്മളാരും കഴിക്കാൻ ശ്രമിക്കില്ല. എങ്കിൽ പുളിയില നമ്മുടെ ഉള്ളിൽ ചെല്ലാനായി ഒരു മാർഗമുണ്ട്. പുളിയില അരച്ച് കറിവയ്ക്കുക. നല്ല ഒന്നാംതരം പുളിയില മീൻകറിയുടെ റെസിപ്പി പറയാം. മൂവാറ്റുപുഴക്കാരുടെ സ്പെഷ്യൽ ഐറ്റെം ആണ്. വേറെ എവിടെയെങ്കിലും ഇത് പ്രിയപ്പെട്ട കറി ആണോ എന്നറിയില്ല.

 

പുളിയില നല്ലവണ്ണം വെള്ളം ചേർക്കാതെ അരച്ചെടുക്കുക.
പുളിയില നല്ലവണ്ണം വെള്ളം ചേർക്കാതെ അരച്ചെടുക്കുക.

 

 

പുളിയിലചുട്ട മീൻകറി

കൊഴുവ പോലുള്ള ചെറിയ മീനുകളാണ് ഈ കറിക്ക് നല്ലതു.

കറി വയ്ക്കാൻ ആവശ്യമുള്ള സാധനങ്ങൾ.

1 കിലോ കൊഴുവ വൃത്തിയാക്കിയത്.
അടർത്തിയെടുത്ത പുളിയില രണ്ടു കപ്പ്
തേങ്ങാ ഒരു മുറി ചിരവിയത്.
കാന്താരി ഒരു പിടി ( എരിവ് വേണ്ടവർക്ക് കുറച്ചു കൂടുതൽ ആകാം)
ഉപ്പു പാകത്തിന്.
ഇഞ്ചി രണ്ടു വലിയ കഷണം

അടർത്തിയെടുത്ത പുളിയില നല്ലവണ്ണം വെള്ളം ചേർക്കാതെ അരച്ചെടുക്കുക. നല്ലതുപോലെ അരഞ്ഞുകഴിയുമ്പോൾ അതിലേക്കു തേങ്ങാ ചേർത്ത് അരയ്ക്കുക. ഒതുക്കിയെടുത്താൽ മതി. നന്നായി അരയണ്ട. ഒപ്പം കാന്താരി ഇഞ്ചി ഉപ്പ് എന്നിവയും ഒതുക്കി ചേർക്കുക. ഈ അരപ്പു ചട്ടിയിൽ വച്ചിട്ടുള്ള മീനിലേക്ക് ചേർക്കുക. നികക്കെ വെള്ളം ഒഴിച്ച് ചട്ടി അടുപ്പിൽ വച്ച് തീ കത്തിക്കുക. വെള്ളം നല്ലതുപോലെ വറ്റിച്ചെടുക്കുക. വെള്ളം ചേർക്കാതെ അരപ്പു മീനിൽ പുരട്ടി ഒരു വാഴയിലയിൽ അട പരത്തുന്നത് പോലെ പരാതി വാഴയില മടക്കി ചട്ടിയിൽ വച്ച് ചുട്ടെടുകാം. രണ്ടു വശവും മറിച്ചിട്ടു ചുട്ടെടുക്കാം. സ്വാദേറിയ ഈ കറി ചൊറിന്റൊപ്പം കഴിക്കാൻ വളരെ നല്ലതാണ് . മാത്രമല്ല സ്ഥിരമായി കഴിച്ചാൽ പുളിയില നാം അറിയാതെ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടും.

 

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ജയന്റ് ഗൗരാമി മത്സ്യങ്ങളെ ആവശ്യമുണ്ടോ?

English Summary: The innumerable benefits of tamarind

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds