പ്രോട്ടീനുകളാൽ സമ്പന്നമായ മുട്ട ഒരു സമീകൃതാഹാരം ആണെന്നും പറയാം. ഒട്ടനവധി ആരോഗ്യ ഗുണങ്ങളുള്ള മുട്ടയിൽ വൈറ്റമിന്‍ സി, ഡി, വൈറ്റമിന്‍ ബി6, കാല്‍സ്യം, പ്രോട്ടീന്‍ എന്നിവയും അടങ്ങിയിട്ടുണ്ട്.
സമീകൃത ആഹാരമാണ് മുട്ട എന്ന് പറയുമെങ്കിലും ഇതിന്റെ അമിത ഉപയോഗം ശരീരഭാരം വര്‍ധിക്കുന്നതിനും ഹൃദ്രോഗത്തിനും കാരണമാകുന്നു. അതിനാൽ തന്നെ ചില ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക് കടക്കുന്നതിന് മുൻപ് തന്നെ മുട്ട കഴിക്കുന്നത് ഉപേക്ഷിക്കുകയാണെങ്കിൽ നിങ്ങൾക്ക് ശരീരത്തെ ചില അപകടങ്ങളിൽ നിന്ന് സംരക്ഷിക്കാനാകും.
ബന്ധപ്പെട്ട വാർത്തകൾ: ദിവസവും ഒരു മുട്ട കഴിച്ചാൽ ശരീരഭാരം കുറയുമോ?
മുട്ട പതിവായി കഴിച്ച് മുഖക്കുരുവും വയറിന് പ്രശ്നങ്ങളും ഉണ്ടാകാറുണ്ട് എന്ന് കേട്ടിട്ടില്ലേ? ഇങ്ങനെ മുട്ട കഴിക്കുന്നത് ഒഴിവാക്കുകയാണെങ്കിൽ അത് ശരീരത്തിൽ എങ്ങനെ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് ചുവടെ വിശദീകരിക്കുന്നു.
-
മുഖക്കുരു മാറ്റാൻ
മുഖക്കുരു ഉണ്ടാകുന്നതിന് പിന്നിലെ കാരണം പ്രോജസ്റ്ററോൺ ഹോർമോണാണ്. ഇത് മുട്ടയിൽ കൂടുതലായി കാണപ്പെടുന്നു. മുട്ട അധികമായി കഴിക്കുന്നവരുടെ മുഖത്ത് മുഖക്കുരു വരാറുണ്ട്. പെട്ടെന്ന് മുട്ട കഴിക്കുന്നത് ഉപേക്ഷിച്ചാൽ മുഖക്കുരു പ്രശ്നം പരിഹരിക്കാം.
-
വയറു വീർക്കുന്നതിൽ നിന്ന് ആശ്വാസം
അമിതമായി മുട്ട കഴിക്കുന്നവർ അത് കഴിക്കുന്നത് പെട്ടെന്ന് നിർത്തുകയാണെങ്കിൽ, അവരുടെ വയർ വീണ്ടും ആരോഗ്യമുള്ളതായിത്തീരും. വയർ വീർക്കുന്ന പ്രശ്നം മാറാനും ഇത് സഹായിക്കും.
-
കൊളസ്ട്രോൾ കുറയ്ക്കുന്നു
മുട്ട ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. എന്നാൽ ഇതിന്റെ ഉപഭോഗം നിർത്തുന്നതിലൂടെ കൊളസ്ട്രോളിന്റെ അളവും കുറയാൻ തുടങ്ങുന്നു. മുട്ടയുടെ മഞ്ഞക്കരുവിൽ കൊളസ്ട്രോൾ കൂടുതലാണെന്ന് ഗവേഷണത്തിൽ പറഞ്ഞിട്ടുണ്ട്. അതിനാൽ മുട്ട ഉപയോഗിക്കുന്നത് നിർത്തിയാൽ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് വലിയ തോതിൽ നിയന്ത്രിക്കാനാകും.
-
ഹൃദയാഘാത സാധ്യത ഒഴിവാക്കാം
മുട്ടയുടെ അമിത ഉപയോഗം മൂലം ചീത്ത കൊളസ്ട്രോൾ ധമനികളിൽ അടിഞ്ഞു കൂടാൻ തുടങ്ങുന്നു. ധമനികളിലെ രക്തപ്രവാഹം തടസ്സപ്പെട്ടാൽ, ഹൃദ്രോഗ സാധ്യത വർധിക്കും. മുട്ടയുടെ ഉപയോഗം നിർത്തിയാൽ ഹൃദയാഘാത സാധ്യതയും കുറയും.
എന്നിരുന്നാലും ആഴ്ചയില്‍ മൂന്ന് മുതല്‍ ആറ് മുട്ട വരെ കഴിക്കുന്നത് ഹൃദയസുരക്ഷയ്ക്ക് നല്ലതാണെന്നാണ് ഇവര്‍ പറയുന്നത്. അതിനാൽ പ്രായപൂര്‍ത്തിയായ ഒരാള്‍ ദിവസേനെ രണ്ട് മുട്ട കഴിക്കുന്നത് ഗുണം ചെയ്യും. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ ഇതില്‍ നിന്ന് ലഭിക്കും. എന്നാൽ, കൂടുതലായി മുട്ട കഴിച്ചാൽ അത് നിരവധി ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നിങ്ങളെ കൊണ്ടെത്തിച്ചേക്കാം.
മാത്രമല്ല, പലരും മുട്ട് അമിതമായി വേവിക്കാറുണ്ട്. മുട്ട കൂടുതൽ നേരം പാകം ചെയ്യുന്നത് ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ തുടങ്ങിയ പോഷകങ്ങൾ കുറയ്ക്കുന്നതിന് കാരണമാകും. ഇതിന് പുറമെ ഉയർന്ന താപനിലയിൽ മുട്ടകൾ പാകം ചെയ്യുമ്പോൾ അതിലെ കൊളസ്ട്രോൾ ഓക്സിഡൈസ് ചെയ്യപ്പെടുകയും ഇതുവഴി ഹൃദ്രോഗ സാധ്യത വർധിക്കുകയും ചെയ്യുന്നു.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments