1. Health & Herbs

രക്തം ഒ പോസിറ്റിവായ ആൾക്കാർ സൂക്ഷിക്കേണ്ട കാര്യങ്ങൾ

വളരെയധികം കാണപ്പെടുന്ന ഒരു രക്ത ഗ്രൂപ്പാണ് ഒ പോസിറ്റീവ്. ഒരിക്കലും രക്തത്തിന് ക്ഷാമമില്ലാത്ത രക്തഗ്രൂപ്പാണ് ഇവർ. എങ്ങോട്ട് തിരിഞ്ഞാലും ഒ പോസിറ്റീവ് രക്ത ഗ്രൂപ്പുകാരെ കൊണ്ട് നിറഞ്ഞിരിക്കും. ഒ പോസിറ്റീവ് ഗ്രൂപ്പ് രക്തത്തിനാകട്ടെ ക്ഷാമവും ഇല്ല. എന്നാൽ ഇവരിലും അൽപം ആരോഗ്യ പ്രശ്നങ്ങൾ എല്ലാം ഒളിഞ്ഞിരിക്കുന്നുണ്ട്. എല്ലാ രക്തഗ്രൂപ്പുകളേക്കാൾ അൽപം ആരോഗ്യം കൂടുതലുള്ളവരായിരിക്കും ഇവർ.

Meera Sandeep

വളരെയധികം കാണപ്പെടുന്ന ഒരു രക്തഗ്രൂപ്പാണ് ഒ പോസിറ്റീവ്. ഒരിക്കലും രക്തത്തിന് ക്ഷാമമില്ലാത്ത രക്തഗ്രൂപ്പാണ് ഇവർ. എങ്ങോട്ട് തിരിഞ്ഞാലും ഒ പോസിറ്റീവ് രക്ത ഗ്രൂപ്പുകാരെ കൊണ്ട് നിറഞ്ഞിരിക്കും. ഒ പോസിറ്റീവ് ഗ്രൂപ്പ് രക്തത്തിനാകട്ടെ ക്ഷാമവും ഇല്ല. 

എന്നാൽ ഇവരിലും അൽപം ആരോഗ്യ പ്രശ്നങ്ങൾ എല്ലാം ഒളിഞ്ഞിരിക്കുന്നുണ്ട്. എല്ലാ രക്തഗ്രൂപ്പുകളേക്കാൾ അൽപം ആരോഗ്യം കൂടുതലുള്ളവരായിരിക്കും ഇവർ. എന്നാലും രോഗത്തിന്റെ കാര്യത്തിൽ അൽപം ശ്രദ്ധിക്കേണ്ടവരും ആണെന്ന കാര്യത്തിൽ സംശയമില്ല. കാരണം ചില രക്തഗ്രൂപ്പുകൾക്ക് ചില രോഗങ്ങൾ എന്ന് കണക്കാക്കിയിട്ടുണ്ടാവും. 

ഒ പോസിറ്റീവ് രക്തഗ്രൂപ്പുകാർക്ക് എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവും എന്ന് നോക്കാം. ഇവർക്ക് രോഗത്തിനുള്ള സാധ്യത അൽപം കൂടുതലാണ്. ഓരോ ഗ്രൂപ്പുകാരും ശ്രദ്ധിക്കേണ്ട ആരോഗ്യശീലങ്ങളും ഡയറ്റും വ്യായാമവും ഉണ്ട്. ഇതെല്ലാം ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ഒ പോസിറ്റീവ് രക്തഗ്രൂപ്പുകാർക്ക് വരുന്ന ചില രോഗങ്ങൾ ഉണ്ട്. രോഗങ്ങളേക്കാൾ മുൻപ് ലക്ഷണങ്ങളെയാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില്‍ അത് ആരോഗ്യപ്രതിസന്ധികളിലേക്ക് നയിക്കുന്നു. അതുകൊണ്ട് ഒ പോസീറ്റീവ് രക്തഗ്രൂപ്പുകാർക്ക് എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങളാണ് ഉള്ളത് എന്ന് നോക്കാം.

ഹൈപ്പോതൈറോയ്ഡ് സാധ്യത ഒ പോസിറ്റീവ് രക്തഗ്രൂപ്പുകാരിൽ ഹൈപ്പോതൈറോയ്ഡിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് ഗർഭാവസ്ഥയിൽ ഇവരിൽ തൈറോയ്ഡ് സാധ്യത വളരെ കൂടുതലായിരിക്കും. ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിച്ചില്ലെങ്കിൽ അത് കൃത്യസമയത്ത് കണ്ടെത്തിയില്ലെങ്കിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതുകൊണ്ട് അൽപം ശ്രദ്ധ അത്യാവശ്യമാണ്.

മദ്യപിക്കരുത് ഒരു കാരണവശാലും ഒ പോസീറ്റീവ് രക്തഗ്രൂപ്പുകാർ മദ്യപിക്കരുത്. മദ്യപാനം മാത്രമല്ല കാപ്പി കുടിക്കുന്നതും അല്‍പം കുറക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രതിസന്ധികളിലേക്കും ആരോഗ്യ പ്രശ്നങ്ങളിലേക്കും നിങ്ങളെ നയിക്കുന്നു. മദ്യപിക്കുമ്പോൾ അത് ആരോഗ്യത്തിനുണ്ടാക്കുന്ന പ്രതിസന്ധികളെക്കുറിച്ച് എല്ലാവർക്കും അറിയാം. 

എന്നാൽ എല്ലാവരേക്കാളും അൽപം കൂടുതൽ പ്രശ്നങ്ങളാണ് ഇത് ഒ പോസിറ്റീവ് രക്തഗ്രൂപ്പുകാരിൽ ഉണ്ടാക്കുന്നത്. കാരണം ഇവരിൽ മദ്യപിക്കുമ്പോഴും കാപ്പി കുടിക്കുമ്പോഴും അഡ്രിനാലിന്റെ ഉത്പാദനം വർദ്ധിക്കുന്നു. അതുകൊണ്ടാണ് ഇത്തരം ഗ്രൂപ്പുകാര്‍ മദ്യപിക്കരുത് എന്ന് പറയുന്നത്.

അമിതവണ്ണം‌‌ എത്രയൊക്കെ നിയന്ത്രിച്ചാലും അമിതവണ്ണത്തിനുള്ള സാധ്യത ഇവരിൽ വളരെ കൂടുതലാണ്. മാത്രമല്ല ആരോഗ്യത്തിനുണ്ടാവുന്ന പല അസ്വസ്ഥകളും അമിതവണ്ണത്തിലൂടെയാണ് ഇവരെ ബാധിക്കുന്നത്. ജീവിതത്തിൽ ഭക്ഷണ നിയന്ത്രണം വളരെയധികം വേണ്ടവരാണ് ഇവർ. കാരണം ഇവരുടെ രക്തഗ്രൂപ്പിന്റെ സ്വഭാവമനുസരിച്ച് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല പല വിധത്തിലുള്ള പ്രശ്നങ്ങളാണ് അമിതവണ്ണത്തിന്റെ ഭാഗമായി ഇവരെ കാത്തിരിക്കുന്നത്.

അൾസര്‍ സാധ്യത വയറ്റിൽ അൾസർ ഉണ്ടാവുന്നതിനുള്ള സാധ്യതയും ഇവരെ സംബന്ധിച്ചിടത്തോളം വളരെ കൂടുതലാണ്. കാരണം ഈ രക്തഗ്രൂപ്പുകാരിൽ ആസിഡ് ഉത്പാദനം വളരെയധികം കൂടിയ അളവിലായിരിക്കും. ഇത് പലപ്പോഴും അൾസര്‍ സാധ്യതയെ വളരെയധികം വർദ്ധിപ്പിക്കുന്നു. 

ആരോഗ്യ സംരക്ഷണത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് അൾസർ എത്തുന്നതിന് മുൻപ് ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ മനസ്സിലാക്കി നമുക്ക് ഇതിന് ചികിത്സ തേടാവുന്നതാണ്. അല്ലെങ്കിൽ അത് പ്രശ്നങ്ങൾ സൃഷ്‌‌ടിക്കുന്നു.

English Summary: Things to keep in mind by people who got Blood Group `O’ Positive

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds