പച്ച, തവിട്ടു, കറുപ്പ് നിറങ്ങളിൽ ചെറിയ കുരുമുളക് തിരിപോലെ തിരികളുമായി നിൽക്കുന്ന ഇ ചെടി നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ടാകും എന്നാൽ ചെടി ഏതെന്നോ, ഉപയോഗം എന്തെന്നോ അറിയില്ല പലർക്കും.
പച്ച, തവിട്ടു, കറുപ്പ് നിറങ്ങളിൽ ചെറിയ കുരുമുളക് തിരിപോലെ തിരികളുമായി നിൽക്കുന്ന ഇ ചെടി നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ടാകും എന്നാൽ ചെടി ഏതെന്നോ, ഉപയോഗം എന്തെന്നോ അറിയില്ല പലർക്കും. നിരവധി ഔഷധ ഗുണങ്ങൾ ഉള്ള ഈ തിപ്പലി ചെടി ആയുർവേദ ചികിത്സകരുടെ പ്രധാന വസ്തുവാണ് ആയുര്‍വേദം, സിദ്ധ, യുനാനി മരുന്നുകളില്‍ തിപ്പലി ഉപയോഗിക്കുന്നു. ഓര്‍മ്മ ശക്തിയും, ബുദ്ധിശക്തിയും തിപ്പലി കഴിയ്ക്കുന്നത് നല്ലതാണ്. ആയുർവേദത്തിലെ ത്രികടുവില്‍ (ചുക്ക്, കുരുമുളക്, തിപ്പലി) തിപ്പലി ഒരു ചേരുവയാണ്. ദഹന ശക്തി കൂട്ടാൻ സഹായിയ്ക്കുന്നതാണ് തിപ്പലി. ഉണക്കിയ തിപ്പലി വാതം, കഫം, ചുമ എന്നിവയ്ക്ക് വളരെ നല്ലതാണ്. തിപ്പലി നെയ്യില്‍ വറുത്ത് പൊടിച്ചത് കഴിച്ചാല്‍ എത്ര കട്ടിയുള്ള ചുമയ്ക്കും വളരെ വേഗം ആശ്വാസം കിട്ടും. അരിഷ്ടത്തിനകത്ത് ഒരു പ്രധാന ചേരുവയാണ്. ചുവന്ന രക്താണുക്കളേയും ഹീമോഗ്ലോബിനേയും വര്‍ദ്ധിപ്പിയ്ക്കും. ഒരു പരിധി വരെ രോഗാണുക്കളെ നശിപ്പിക്കാനുള്ള കഴിവുണ്ട്.
തിപ്പലി കൃഷി ചെയുന്നത് വളരെ പ്രയാസകരമാണ് എന്നാൽ അടുക്കളത്തോട്ടങ്ങളിൽ ഒന്നോ രണ്ടോ ചെടികൾ വച്ച് പിടിപ്പിച്ചാൽ വീട്ടാവശ്യത്തിനുള്ള തിപ്പലി റെഡി. തിപ്പലിയുടെ വിളഞ്ഞു പാകമായ അരി മുളപ്പിച്ചോ, തണ്ടുകളോ, മുളപ്പിച്ച ചിനപ്പുകള്‍ ഉപയോഗിച്ചോ പോളിത്തീന്‍ കവറുകളില്‍ നട്ടുപിടിപ്പിച്ച ശേഷം കൃഷി സ്ഥലങ്ങളിലേക്കു മാറ്റി നടാം. ജൂലൈ മുതല്‍ നവംബര്‍ വരെയുള്ള കാലാവസ്ഥയാണ് തൈകള്‍ നടാന്‍ ഏറ്റവും അനുയോജ്യമായത്. വേനല്‍ക്കാലങ്ങളില്‍ ആവശ്യത്തിനു ചെടികള്‍ നനച്ച് കൊടുക്കണം. തിപ്പലിയുടെ ചില ഇനങ്ങള്‍ പടര്‍ത്തി വളര്‍ത്തുകയാണെങ്കില്‍ വിളവ് കൂടുതല്‍ ലഭിക്കും. . കുരുമുളക് ചെടി വളരുന്നതുപോലെ മരങ്ങളില്‍ പിടിച്ചു വളര്‍ന്നു കൊള്ളും.നല്ലവണ്ണം പരിപാലിച്ചാല്‍ തൈകള്‍ നട്ട് കഴിഞ്ഞ് ഏഴ് - എട്ട് മാസം കഴിയുമ്പോഴേക്കും തിരിയിടല്‍ തുടങ്ങും. കായകള്‍ പഴുക്കുമ്പോള്‍ പച്ചനിറം മാറി കറുപ്പ് നിറമായി മാറുന്നു. ഈ സമയത്താണ് വിളവെടുപ്പ് നടത്തുന്നത്. വിളവെടുത്ത കായ്കള്‍ സൂര്യ പ്രകാശത്തില്‍ ഉണങ്ങുന്നു. ഈര്‍പ്പം കടക്കാത്ത പാത്രങ്ങളില്‍ തിപ്പലി സൂക്ഷിച്ചു വച്ചാല്‍ വളരെ നാളുകള്‍ കേട് കൂടാതെയിരിക്കും.
English Summary: thippili farming / canaan thippili long-pepper
Share your comments