1. Health & Herbs

എളുപ്പത്തിൽ വണ്ണം കൂട്ടുവാൻ ഏത്തപ്പഴ ലേഹ്യം

തടി കൂട്ടാന്‍ ശ്രമിക്കുന്നവർ ചിലരെങ്കിലും ഉണ്ടാകും. അവർക്കായാണ് ഈ ലേഖനം. മെലിഞ്ഞ് വിളറി വെളുത്ത് ഇരിയ്ക്കുന്നത് ആര്‍ക്കും ഇഷ്ടപെട്ട കാര്യമല്ല. ശരീരത്തിന് കുറിച്ച് പുഷ്ടിയെല്ലാം വേണം. എങ്കിലേ ആരോഗ്യവും, സൗന്ദര്യവും ഉണ്ടാകു. തടി കൂട്ടുവാൻ പലരും പലതരം മരുന്നുകള്‍ വാങ്ങി കഴിക്കാറുണ്ട്. എന്നാൽ വീട്ടില്‍ തന്നെ തയ്യാറാക്കാൻ കഴിയുന്ന ചിലതുണ്ട്. അതിലൊന്നാണ് നേന്ത്രപ്പഴം അഥവാ ഏത്തപ്പഴം ഉപയോഗിച്ചുള്ള ഒരു പ്രത്യേക ലേഹ്യം.

Meera Sandeep
Kerala Banana
Kerala Banana

തടി കൂട്ടാന്‍ ശ്രമിക്കുന്നവർ ചിലരെങ്കിലും ഉണ്ടാകും. അവർക്കായാണ് ഈ ലേഖനം.  മെലിഞ്ഞ് വിളറി വെളുത്ത് ഇരിയ്ക്കുന്നത് ആര്‍ക്കും ഇഷ്ടപെട്ട കാര്യമല്ല.  ശരീരത്തിന് കുറിച്ച് പുഷ്ടിയെല്ലാം വേണം. 

എങ്കിലേ  ആരോഗ്യവും, സൗന്ദര്യവും ഉണ്ടാകു.  തടി കൂട്ടുവാൻ പലരും പലതരം മരുന്നുകള്‍ വാങ്ങി കഴിക്കാറുണ്ട്. എന്നാൽ വീട്ടില്‍ തന്നെ തയ്യാറാക്കാൻ കഴിയുന്ന ചിലതുണ്ട്. അതിലൊന്നാണ് നേന്ത്രപ്പഴം അഥവാ ഏത്തപ്പഴം ഉപയോഗിച്ചുള്ള ഒരു പ്രത്യേക ലേഹ്യം.

നേന്ത്രപ്പഴം

നേന്ത്രപ്പഴം ശരീരത്തിന് അധികം തടി നല്‍കാതെ ആരോഗ്യകരമായി തൂക്കം വര്‍ദ്ധിപ്പിയ്ക്കുന്നത്തിന് സഹായിക്കുന്നു. കുട്ടികള്‍ക്കും മറ്റും നേന്ത്രപ്പഴം നെയ്യു ചേര്‍ത്തു പുഴുങ്ങി നല്‍കുന്നത് ഏറെ നല്ലതാണ്. എറെ ഊര്‍ജം ശരീരത്തിന് നല്‍കുന്ന ഇത് പ്രോട്ടീനുകള്‍, കാല്‍സ്യം, വൈറ്റമിനുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്. വൈറ്റമിന്‍ ബി 6, വൈറ്റമിന്‍ എ എന്നിവയാല്‍ സമ്പുഷ്ടമാണ്. ഇതില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്.

നെയ്യ്, ശര്‍ക്കര

ഇതിനൊപ്പം ഇതില്‍ നെയ്യ്, ശര്‍ക്കര എന്നിവ കൂടി ചേര്‍ക്കും. ആയുർവേദം അനുസരിച്ച് നെയ്യ് ഒരു പുനരുജ്ജീവന ഔഷധമായി കണക്കാക്കപ്പെടുന്നു. ഇത് നമ്മുടെ ശരീരത്തെ രോഗങ്ങളിൽ നിന്ന് മുക്തമാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. അതിലൂടെ നമ്മുടെ ആരോഗ്യവും വർദ്ധിപ്പിക്കുംനെയ്യ് ദഹനം പെട്ടെന്ന് എളുപ്പമാക്കും. ആരോഗ്യകരമായ തൂക്കം കൂട്ടാനുളള, ശരീര പുഷ്ടി നല്‍കാനുള്ള ഒരു വഴിയാണ് നെയ്യ്. ശര്‍ക്കരയും ഏറെ ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ്.

നല്ലപോലെ പഴുത്തത്

നല്ല പഴുത്ത ഏത്തപ്പഴമാണ് ഇതിനായി വേണ്ടത്. നല്ലപോലെ പഴുത്തത്, അതായത് പഴുത്തു തൊലി കറുത്തു തുടങ്ങിയത് എന്നു വേണം, പറയാന്‍. പെട്ടെന്നു വെന്തു കിട്ടാന്‍ ഇതാണ് നല്ലത്. 3 ഏത്തപ്പഴം എടുക്കാം. ഇതിനൊപ്പം 50 ഗ്രാം നെയ്യ് ,100 ഗ്രാം വീതം , ശര്‍ക്കര, തേങ്ങാപ്പാല്‍ എന്നിവയും വേണം. പഴം എടുക്കുന്നതിന് അനുസരിച്ച് ഇതിന്റെ അളവിലും വ്യത്യാസമാകാം. ലേഹ്യം ഉണ്ടാക്കുന്ന അളവ് അനുസരിച്ച് ഇതിലെ ചേരുവകള്‍ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.

തയ്യാറാക്കുന്ന വിധം

പഴം തോല്‍ കളഞ്ഞ് നല്ലപോലെ മിക്‌സിയില്‍ അടിച്ചെടുക്കുക. ഒരു ഇരുമ്പു ചട്ടിയോ അടി കട്ടിയുള്ള പാത്രത്തിലോ നെയ്യൊഴിയ്ക്കുക പകുതി നെയ്യു മതി. ഇതു ചൂടാകുമ്പോള്‍ ഇതിലേയ്ക്ക് പഴം അരച്ചു വച്ചിരിയ്ക്കുന്നത് ഇട്ട് ഇളക്കുക. നല്ലപോലെ ഇളക്കി കൊണ്ടിരിയ്ക്കണം. ഇതില്‍ ഉരുക്കി അരിച്ചെടുത്ത ശര്‍ക്കര ചേര്‍ത്തിളക്കുക. ഇത് ഒരു വിധം പാകമാകുമ്പോള്‍ ഇതിലേയ്ക്ക് തേങ്ങാപ്പാല്‍ ചേര്‍ത്തിളക്കണം. 

ഇത് കട്ടിയായി വരുമ്പോള്‍ വീണ്ടും അല്‍പം നെയ്യു ചേര്‍ത്തിളക്കി ലേഹ്യപ്പരുവമാകുമ്പോള്‍ വാങ്ങി വച്ച് ഉപയോഗിയ്ക്കാം.

English Summary: This tasty dish made of Kerala Banana will help you to gain weight easily

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds