ഭൂരിഭാഗം പേരും അഭിമുഖീകരിക്കുന്ന ഒരു സാധാരണ ദഹനപ്രശ്നമാണ് മലബന്ധം. മലബന്ധം അകറ്റാൻ പോഷകസമൃദ്ധമായ കിവി പഴം ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ ആരോഗ്യ വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നു. വ്യക്തികളിൽ ശരിയായ രീതിയിൽ വയറ്റിൽ നിന്ന് പോവാത്ത അവസ്ഥയാണ് മലബന്ധം, ആശ്വാസം ലഭിക്കാത്തതോ ആഴ്ചയിൽ മൂന്നിൽ താഴെ മലവിസർജ്ജനം നടക്കുന്നതോ ആയ അവസ്ഥയാണ് മലബന്ധം. ഇത് പലപ്പോഴും അസ്വാസ്ഥ്യമുണ്ടാക്കുകയും വ്യക്തിയുടെ ദൈനംദിന ജീവിതത്തെ മോശമായി ബാധിക്കുകയും ചെയ്യുന്നു.
കിവി, മലബന്ധമകറ്റാൻ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നോക്കാം:
പല കാരണങ്ങളാൽ ഉണ്ടാകാവുന്നതും ഏത് പ്രായത്തിലും വ്യക്തികളെ ബാധിക്കുന്നതുമായ ഏറ്റവും സാധാരണമായ ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് മലബന്ധം. ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുന്നത് മലബന്ധത്തിൽ നിന്ന് മോചനം നേടാനുള്ള ഒരു മാർഗമാണ്. മലബന്ധം ചികിത്സിക്കുന്നതിന് ഫലപ്രദമായ ഭക്ഷണങ്ങളിലൊന്നാണ് കിവി പഴം. 100 ഗ്രാം പച്ച കിവി പഴത്തിൽ 2 മുതൽ 3 ഗ്രാം വരെ ഡയറ്ററി ഫൈബർ അടങ്ങിയിട്ടുണ്ടെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. മലബന്ധസമയത്ത് ഫൈബർ ഒരു ഫിസിക്കോകെമിക്കൽ പങ്ക് വഹിക്കുന്നുവെന്നും, ഇത് മൂലം മലം തടസ്സമില്ലാതെ സുഗമമായി പോകാൻ സഹായിക്കുമെന്നും വിദഗ്ധർ പറയുന്നു. കിവി പഴത്തിൽ ശരീരത്തിലെ ദഹനനാളത്തിലെ ചലനത്തെ ഉത്തേജിപ്പിക്കുന്ന ആക്റ്റിനിഡിൻ എന്ന പ്രോട്ടീസ് എൻസൈം അടങ്ങിയിട്ടുണ്ട്.
മലബന്ധത്തിനുള്ള മറ്റ് പരിഹാരങ്ങൾ:
കിവി മലബന്ധത്തിന് ഉപയോഗപ്രദമാകുമെങ്കിലും, ഇതിനെ നേരിടാൻ വേറെയും ഭക്ഷണങ്ങൾ ലഭ്യമാണ്. മലബന്ധം ചികിത്സിക്കുന്നതിനുള്ള ആറ് പ്രകൃതിദത്ത പരിഹാരങ്ങൾ താഴെ ചേർക്കുന്നു.
1. നെല്ലിക്ക ജ്യൂസ്: മലബന്ധത്തിൽ നിന്ന് ആശ്വാസം നൽകുന്നതിന് വെള്ളത്തോടൊപ്പം നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യും.
2. തൈര്: തൈരിൽ ബിഫിഡോബാക്ടീരിയം ലാക്റ്റിസ് എന്ന സൗഹൃദ ബാക്ടീരിയ അടങ്ങിയിട്ടുണ്ട്, ഇത് ദഹനവ്യവസ്ഥയെ നിയന്ത്രിക്കുന്നു
3. ചണവിത്ത് പൊടി: ഫ്ളാക്സ് സീഡിൽ നാരുകൾ അടങ്ങിയിട്ടുണ്ട്
4. പാൽ & നെയ്യ്: ഉറങ്ങാൻ പോകുന്നതിനു മുമ്പ് ഒരു കപ്പ് ചൂടുള്ള പാലും ഒരു ടീസ്പൂൺ നെയ്യും ചേർത്ത് കഴിക്കാം.
5. ഓട്സ്: ഉയർന്ന നാരുകൾ അടങ്ങിയിട്ടുള്ള ഓട്‌സ് തവിടും ഫലപ്രദമായ പ്രതിവിധിയാണ്
6. ഇലക്കറികൾ: ഫോളേറ്റ്, വിറ്റാമിൻ കെ, വിറ്റാമിൻ സി എന്നിവ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ബ്രസൽസ് മുളകൾ, ബ്രൊക്കോളി, ചീര തുടങ്ങിയ ഇലക്കറികൾ കൂടുതൽ കഴിക്കാൻ ആരോഗ്യ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.
7. വെള്ളം കുടിക്കുക: ധാരാളം വെള്ളം കുടിക്കുന്നത് മലബന്ധം മെച്ചപ്പെടുത്താനുള്ള മറ്റൊരു എളുപ്പവഴിയാണ്.
ബന്ധപ്പെട്ട വാർത്തകൾ: പപ്പായ വെറും വയറ്റിൽ കഴിച്ചാൽ വാർദ്ധക്യത്തെ ചെറുക്കാം!
Pic Courtesy: Pexels.com
Share your comments