1. Health & Herbs

ഇനി വരാനിരിക്കുന്നത് കൊവിഡിനേക്കാൾ വലിയ പകര്‍ച്ച വ്യാധി; മുന്നറിയിപ്പുമായി വാറൻ ബഫറ്റ്

കൊവിഡിനേക്കാൾ വലിയ പകര്‍ച്ചവ്യാധി ഇനി ഉണ്ടാകുമെന്നും ഇതിനെ നേരിടാൻ ലോകത്തിന് തയ്യാറെടുപ്പ് വേണമെന്നും നിക്ഷേപഗുരു വാറൻ ബഫറ്റ്. അപ്രതീക്ഷിതമായെത്തുന്ന ഇത്രം ദുരന്തങ്ങളെ നേരിടാൻ ഇപ്പോൾ ലോകം സജ്ജമല്ല

Meera Sandeep
Warren Buffett
Warren Buffett

കൊവിഡിനേക്കാൾ വലിയ പകര്‍ച്ചവ്യാധി ഇനി ഉണ്ടാകുമെന്നും ഇതിനെ നേരിടാൻ ലോകത്തിന് തയ്യാറെടുപ്പ് വേണമെന്നും നിക്ഷേപഗുരു വാറൻ ബഫറ്റ്. അപ്രതീക്ഷിതമായെത്തുന്ന ഇത്രം ദുരന്തങ്ങളെ നേരിടാൻ ഇപ്പോൾ ലോകം സജ്ജമല്ല

ഇനി വരാനിരിക്കുന്നത് വലിയ മഹാമാരിയെന്ന് അമേരിക്കൻ ശതകോടീശ്വരനും നിക്ഷേപ ഗുരുവുമായ വാറൻ ബഫറ്റ്. നിലവിലെ കൊവിഡ് മഹാമാരിയേക്കാൾ ഭയാനകരമായിരിക്കും ഇനി വരാനിരിക്കുന്ന പകർച്ചവ്യാധി. നിലവിലെ കൊവിഡ് മഹാമാരി നിയന്ത്രിക്കാൻ ആകും. എന്നാൽ ഇനി എത്തുന്ന പകര്‍ച്ച വ്യാധികൾ പ്രതിരോധിക്കാൻ ലോകത്തിന് മതിയായ തയ്യാറെടുപ്പുകൾ നടത്താൻ ആയേക്കില്ല.

സൈബര്‍ ഭീഷണിയ്ക്ക് പുറമെ ന്യൂക്ലിയർ, കെമിക്കൽ, ബയോളജിക്കൽ മേഖലകളിൽ നിന്നെല്ലാം ഇപ്പോൾ ലോകം ഭീക്ഷണി നേരിടുന്നുണ്ട്. ഇതെല്ലാം ഭയാനകമായ പകര്‍ച്ച വ്യാധികളുടെ സാധ്യതകളിലേക്കും വിരൽ ചൂണ്ടുന്നു.

മഹാമാരി പോലെ വലിയ തോതിൽ ലോകമെമ്പാടും ഉണ്ടാകാനിടയുള്ള അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ ലോകത്തിന് മതിയായ തയാറെടുപ്പുകൾ ഇല്ല. എന്നാൽ അധികം വിദൂരമല്ലാതെ തന്നെ സംഭവിക്കാൻ ഇടയുള്ള ഇത്തരം സാഹചര്യങ്ങൾക്കായി തയ്യാറെടുപ്പുകൾ വേണം. ബിസിനസുകാരും ഇതിനേക്കുറിച്ച് ബോധവാൻമാരായിരിക്കണം.

ചെറുകിട ബിസിനസ് മേഖലയുൾപ്പെടെയുള്ള ബിസിനസ് സമൂഹത്തിന് കൊവിഡ് ഏൽപ്പിച്ച ആഘാതത്തെക്കുറിച്ചും വാറൻ ബഫറ്റ് സംസാരിച്ചു. ചെറുകിട ബിസിനസ്സുകൾക്ക് മഹാമാരി തിരിച്ചടിയായെങ്കിലും വൻകിട ബിസിനസുകൾ പിടിച്ചു നിന്നു. കൊവിഡ് മഹാമാരി പൂര്‍ണമായും തുടച്ചു നീക്കാൻ ആയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. 

ദശലക്ഷക്കണക്കിന് ചെറുകിട ബിസിനസ്സുകളെ മഹാമാരി ഭയാനകമായ രീതിയിൽ തന്നെ ബാധിച്ചു. ബഫറ്റ് പറയുന്നു

English Summary: Warren Buffett Warns Of Another Pandemic Worse Than Covid-19

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds