
കണ്ണിന്റെ കാഴ്ച്ച കൂട്ടാൻ അറിയപ്പെടുന്ന ഒരു പച്ചക്കറിയാണ് കാരറ്റ്, എന്നാൽ കാരറ്റ് മാത്രമല്ല കണ്ണിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്നത്, നമ്മുക്ക് അറിയാത്ത നിരവധി പച്ചക്കറികളും ഭക്ഷണങ്ങളൊക്കെയുണ്ട്; കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനായി നിത്യ ഭക്ഷണത്തിൽ ഉൾപ്പെടുത്തി വരുന്നത്.
കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
1. ക്യാപ്സിക്കം:
ഏറ്റവും കൂടുതൽ വിറ്റാമിൻ സി നൽകുന്നത് മുളകാണ് ക്യാപ്സിക്കം അഥവാ ബെൽ പെപ്പർ. ക്യാപ്സിക്കം ഭക്ഷണത്തിൽ ചേർത്ത് കഴിക്കുന്നത്, കണ്ണിലെ രക്തക്കുഴലുകൾക്ക് വളരെ നല്ലതാണ്, അതോടൊപ്പം തിമിരം വരാനുള്ള സാധ്യത കുറയ്ക്കുമെന്നും വൈദ്യശാസ്ത്രം ഇതിനെ വിശേഷിപ്പിക്കുന്നു. ബോക് ചോയ്, കോളിഫ്ലവർ, പപ്പായ, സ്ട്രോബെറി എന്നിവയുൾപ്പെടെ പല പച്ചക്കറികളിലും പഴങ്ങളിലും ഇത് ധാരാളമായി കാണപ്പെടുന്നു.
2. സൂര്യകാന്തി വിത്തുകൾ:
സൂര്യകാന്തി വിത്തുകളിലോ, ബദാമിലോ വിറ്റാമിൻ ഇ ധാരാളം അടങ്ങിയിട്ടുണ്ട്, ഓരോ ദിവസവും മുതിർന്നവർക്ക് ശുപാർശ ചെയ്യുന്നതിന്റെ പകുതി ഈ വിത്തുകളിൽ കാണാൻ സാധിക്കും. വിറ്റാമിൻ ഇ, ഈ വിത്തുകളിലെ മറ്റ് പോഷകങ്ങൾക്കൊപ്പം, പ്രായമായവരിൽ കാണപ്പെടുന്ന മാക്യുലർ ഡീജനറേഷൻ (AMD) വഷളാകാതിരിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇത് തിമിരം തടയാനും സഹായിക്കുന്നു. പ്രധാന ഡ്രൈ ഫ്രൂട്സ് ആയ ഹാസൽനട്ട്സ്, നിലക്കടല എന്നിവയും വിറ്റാമിൻ ഇയുടെ വളരെ നല്ല ഉറവിടങ്ങളാണ്.
3. ഇലക്കറികൾ
ഇലക്കറികളായ കെയ്ൽ, ചീര, കോളർഡ് ഗ്രീൻസ് എന്നിവ വിറ്റാമിൻ സി, ഇ എന്നിവയാൽ സമ്പന്നമാണ്. കരോട്ടിനോയിഡുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയും ഇതിലുണ്ട്. വിറ്റാമിൻ എയുടെ ഈ സസ്യാധിഷ്ഠിത രൂപങ്ങൾ എഎംഡി, തിമിരം എന്നിവയുൾപ്പെടെയുള്ള ദീർഘകാല നേത്രരോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു.
4. സാൽമൺ
കണ്ണിന്റെ റെറ്റിന ശരിയായി പ്രവർത്തിക്കാൻ രണ്ട് തരം ഒമേഗ-3 ഫാറ്റി ആസിഡുകൾ ആവശ്യമാണ്. DHA, EPA. സാൽമൺ, ട്യൂണ, ട്രൗട്ട് തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിലും മറ്റ് സമുദ്രവിഭവങ്ങളിലും ഇവ കാണാൻ സാധിക്കും. ഒമേഗ -3 ഫാറ്റി ആസിഡുകൾ എഎംഡി, ഗ്ലോക്കോമ എന്നിവയിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുന്നതായി പഠനങ്ങൾ പറയുന്നു. ഈ ഫാറ്റി ആസിഡുകളുടെ കുറഞ്ഞ അളവ് വരണ്ട കണ്ണുകളുമായി ബന്ധപ്പെട്ടിരിക്കുന്നു.
5. മധുര കിഴങ്ങ്
ഓറഞ്ച് നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളിൽ പ്രധാനമായ മധുരക്കിഴങ്ങ്, കാരറ്റ്, കാന്താലൂപ്പ്, മാമ്പഴം, ആപ്രിക്കോട്ട് എന്നിവയിൽ ബീറ്റാ കരോട്ടിൻ അളവ് ഉയർന്നതാണ്, ഇത് വിറ്റാമിൻ എയുടെ മറ്റൊരു രൂപമാണ്, ഇത് രാത്രി കാഴ്ചയ്ക്കും, കണ്ണുകൾക്ക് ഇരുട്ടിനോട് പൊരുത്തപ്പെടാനുള്ള കഴിവിനും സഹായിക്കുന്നു. ഒരു മധുരക്കിഴങ്ങിൽ ഒരു ദിവസത്തേക്ക് ആവശ്യമായ പകുതിയിലധികം വിറ്റാമിൻ സിയും വിറ്റാമിൻ ഇയും അടങ്ങിയിട്ടുണ്ട്.
6. കോഴിയിറച്ചി
സിങ്ക് ശരീരത്തിലെ പ്രധാന അവയവമായ കരളിൽ നിന്ന് റെറ്റിനയിലേക്ക് വിറ്റാമിൻ എ കൊണ്ടുവരുന്നു, അവിടെ അത് സംരക്ഷണ പിഗ്മെന്റ് മെലാനിൻ നിർമ്മിക്കാൻ ഉപയോഗിക്കുന്നു. ബീഫ്, പന്നിയിറച്ചി, ചിക്കൻ, അതിൽ ചിക്കൻ ബ്രസ്റ്റും എല്ലാം ഇതിന്റെ വളരെ നല്ല ഉറവിടങ്ങളാണ്.
7. ബീൻസ്, പയർവർഗ്ഗങ്ങൾ
രാത്രിയിൽ കണ്ണിന്റെ കാഴ്ച മൂർച്ചയുള്ളതാക്കാനും എഎംഡി മന്ദഗതിയിലാക്കാനും സഹായിക്കുന്നതിന് വെജിറ്റേറിയനായ കൊഴുപ്പ് കുറഞ്ഞ, ഉയർന്ന ഫൈബർ ഓപ്ഷനായ ബ്ലാക്ക്-ഐഡ് പീസ്, കിഡ്‌നി ബീൻസ്, എന്നി പയർവർഗ്ഗങ്ങൾ കഴിക്കാനായി തിരഞ്ഞെടുക്കാം.
8. മുട്ട
മുട്ടയിലെ സിങ്ക്, മഞ്ഞക്കരുവിൽ നിന്നുള്ള ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഉപയോഗിക്കാൻ സഹായിക്കും. ഈ സംയുക്തങ്ങളുടെ മഞ്ഞ-ഓറഞ്ച് നിറം നമ്മുടെ റെറ്റിനയെ നശിപ്പിക്കുന്നതിന് കാരണമായ ദോഷകരമായ നീല വെളിച്ചത്തെ തടയുന്നു. കാഴ്ചയെ നിയന്ത്രിക്കുന്ന കണ്ണിന്റെ ഭാഗമായ മാക്കുലയിലെ സംരക്ഷിത പിഗ്മെന്റിന്റെ അളവ് വർദ്ധിപ്പിക്കാൻ ഇവ സഹായിക്കുന്നു.
9. ബ്രോക്കോളി
വിറ്റാമിൻ എ (ല്യൂട്ടിൻ, സിയാക്സാന്തിൻ, ബീറ്റാ കരോട്ടിൻ പോലെ), വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവയുടെ ഒരു സമ്പുഷ്ടമായ ഉറവിടമാണ്. ഇവയിൽ കണ്ണിലെ കോശങ്ങളെ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: ജിമ്മിൽ വ്യായാമം ചെയ്യുമ്പോൾ ഹൃദയാഘാതം സംഭവിക്കുന്നതെന്തുകൊണ്ട് ? കാരണമറിയാം..
Pic Courtesy: pexels.com
Share your comments