1. Health & Herbs

ദഹനശേഷി വർദ്ധിപ്പിക്കാൻ ചക്കക്കുരു സത്ത്

പ്ലാവിന്റെ സമൂലം സസ്യഭാഗങ്ങൾ ഔഷധനിർമാണരംഗത്ത് വേദകാലം മുതൽ ഉപയോഗത്തിലുണ്ട്. ഏഷ്യയുടെ ചരിത്രം പരിശോധി ച്ചാൽ ആയുർവേദം, യുനാനി എന്നീ ചികിൽസാ വിഭാഗങ്ങൾ പ്ലാവിന്റെ സർവഭാഗങ്ങളും ഔഷധങ്ങളായി ഉപയോഗിച്ചുവരുന്നു

Arun T
പഴുത്ത ചക്ക
പഴുത്ത ചക്ക

പഴുത്ത ചക്ക നല്ലൊരു പോഷകാഹാരമെന്നതിലുപരി ശരീരത്ത തണുപ്പിക്കാനും, വിശപ്പിനെ അതിവേഗം ശമിപ്പിക്കാനും, ശേഷിയുള്ള ഒരു പഴമാണ്. ശരീരം ഉൽപ്പാദിപ്പിക്കുന്ന പിത്തരസംഹിതകരമായി ക്രമീകരിക്കാനുള്ള ശേഷി ചക്കപ്പഴത്തിനുണ്ടെന്ന് ഭിഷ്വഗരന്മാർ കണ്ടെത്തിയിട്ടുണ്ട്.

ചക്കക്കുരുവും പ്ലാവിന്റെ പുറംതോലും ചേർത്ത് കഷായം തയ്യാറാക്കി ഉപയോഗിച്ചാൽ ദഹനശേഷി വർധിക്കുമത്രെ. ആമാശയ സംബന്ധമായ തകരാറുകൾക്ക് ഇത് ഉത്തമപരിഹാരമാണ്.

പ്ലാവിന്റെ വേര് കഷായമാക്കി സേവിച്ചാൽ ത്വക്ക് രോഗങ്ങൾ ആസ്മ എന്നിവ നിയന്ത്രിക്കാം.

പ്ലാവിന്റെ പുറംതോൽ കത്തിച്ചെടുക്കുന്ന ചാരം കൊണ്ട് ശരീരത്തിലുണ്ടാകുന്ന ചൊറി, ചിരങ്ങ് എന്നിവ ഭേദമാക്കാമെന്ന് ഗുപ്താ, ടാഡൺ എന്നീ ശാസ്ത്രകാരന്മാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചക്കക്കുരു തിളപ്പിച്ച് ഊറ്റിയെടുക്കുന്ന സത്ത് ദഹനശേഷി വർധിപ്പിക്കും.

പശുക്കളുടെ പ്രസവവേളയിൽ മറുപിള്ള യഥാസമയം വേർപെടാൻ പ്ലാവിന്റെ പുറംതോൽ 'എക്സ്ട്രാക്റ്റ് ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒപ്പം വയറിളക്കം, മലശോധന വേളയിൽ രക്തം മലത്തോടൊപ്പം കൂടി വരിക എന്നീ രോഗാവസ്ഥകളും പ്ലാവിന്റെ പുറം തോൽ കഷായം കൊണ്ട് ഫലപ്രദമായി ചിത്സിക്കാമത്രെ.

English Summary: TO INCREASE DIGESTION USE JACK SEED EXTRACT

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds