നമ്മുടെ പാടത്തും പറമ്പിലും സമൃദ്ധമായി വളർന്നു നിൽക്കുന്ന തൊട്ടാൽ ശരീരമാകെ ചൊറീച്ചിൽ സമ്മാനിക്കുന്ന കൊടിത്തൂവ രുചികരമായി കഴിക്കാവുന്ന ഒരു ഇലക്കറി ആണെന്ന് ആർക്കൊക്കെ അറിയാം. ഇതുമാത്രമല്ല മറ്റനേകം പച്ചിലകളും പണ്ട് ആഹാരത്തിനായി ഉപയോഗിച്ചിരുന്നു. ചൊറിയണം, ആനക്കൊടിത്തൂവ, ആനച്ചൊറിയണം, ആനത്തൂവ, കുപ്പത്തുമ്പ എന്നീ പേരുകളിലും അറിയപ്പെടുന്ന കോടിത്തൂവ തലച്ചോറിന്റെ പ്രവർത്തനം ഉദ്ദീപിപ്പിക്കാനും, ത്വക്ക് രോഗങ്ങളും മുടി കൊഴിച്ചിലും മൈഗ്റയ്ൻ, തലവേദന, ഉറക്കമില്ലായ്മ, ആസ്മ, ദഹന കുറവ് എന്നീ പല രോഗങ്ങളേയും തടയാനുള്ള ശേഷിയുണ്ട് കൊടിത്തൂവയുടെ ഇല ഉൾപ്പെടെ മറ്റ് പല ഇലകളും ഭക്ഷ്യ യോഗ്യമാണെന്ന്
ശാസ്ത്രീയമായി തെളിയിക്കപ്പെട്ടുകഴിഞ്ഞു.
രക്തത്തെശുദ്ധീകരിക്കാനും രക്തത്തിലെ ഗ്ളൂക്കോസിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഇതിന് കഴിവുണ്ട് സ്ത്രീകളുടെ മാസമുറസമയത്തുള്ള ശാരീരിക അസ്വസ്ഥതകൾ കുറക്കുകയും ചെയ്യും. ഇരുമ്പിന്റെ അംശം ധാരാളമുള്ളതുകൊണ്ട് കൊടിത്തൂവ ചായയോ കറികളോ കഴിച്ചാൽ വിളർച്ചയും ക്ഷീണവും മാറികിട്ടും. പത്തില തോരനിലെ പത്താമനായ കൊടിത്തൂവ വിവിധ തരത്തിലുള്ള ആഹാരസാധനങ്ങൾ ഉണ്ടാക്കാം. താഴെ പറയുന്ന വിഭവങ്ങൾ നമുക്ക് പരീക്ഷിച്ചു നോക്കാവുന്നതാണ്.
(1) കോടിത്തൂവ തോരൻ
ആനക്കൊടിത്തൂവ, സാധാരണ ഇലകൾ തോരൻ വെയ്ക്കുന്നതു പോലെ ചിരകിയ തേങ്ങ, വെളുത്തുള്ളി, ചുവന്നുള്ളി, ഇഞ്ചി, മുളക്, കറിവേപ്പില, ഉഴുന്ന്, വെളിച്ചെണ്ണ, ഉപ്പ്, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് ഒരൂ വറവുണ്ടാക്കാം.
(2) കോടിത്തൂവ കറി
പരിപ്പ്-100 ഗ്രാം, കൊടൂത്ത- ഒരു പിടി, സവാള- 1, വെളുത്തുള്ളി- ഒരല്ലി, കറിവേപ്പില- ഒരു തണ്ട്, ഉപ്പ്, മുളകുപൊടി, എണ്ണ എന്നിവ ചേർത്തു ഒന്നാന്തരം കറിയുണ്ടാക്കാം.
( 3 ) കോടിത്തൂവ താളിപ്പ് (സൂപ്പ്)
മറ്റ് ഇലകറികൾ കൊണ്ട് സൂപ്പുണ്ടാക്കുന്നതുപോലെ.വെള്ളത്തിനുപകരം കഞ്ഞിവെള്ളം ചേർത്താൽ നല്ല കൊഴുപ്പും രുചിയും കിട്ടും.
( 4 ) കൊടിത്തൂവ ചായ
പത്ത് മിനിറ്റ് ചൂടുവെള്ളത്തിലിട്ടശേഷം എടുത്ത് ചായ ഉണ്ടാക്കി കഴിക്കാം. ഈ ചായദിവസവും കഴിച്ചാൽ മേൽപറഞ്ഞ അസുഖങ്ങളിൽനിന്നും മുക്തി നേടാം.
Share your comments