ചിട്ടയായായുള്ള ജീവിതചര്യയും ഭക്ഷണക്രമവും കൊണ്ട് മാത്രം നിയന്ത്രിക്കാൻ പറ്റുന്ന ഒരു രോഗമാണ് പ്രമേഹം. ഈ ഇലകൾ ഒന്ന് പ്രയോഗിച്ചു നോക്കൂ. രോഗം പൂർണ്ണമായും മാറിയില്ലെങ്കിലും ഒരു പരിധിവരെ നിയന്ത്രിക്കാം. അല്ലെങ്കിലും, പ്രമേഹം പൂർണമായും ചികിൽസിച്ചു ഭേദപ്പെടുത്താൻ സാധിക്കുന്ന രോഗമല്ല. വേറൊരു ഗുണം, ഈ ഇലകൾ കഴിക്കുന്നതുകൊണ്ട് യാതൊരു side effects ഉം ഉണ്ടാവില്ല. നമ്മുടെ ചുറ്റുവട്ടത്തെ തന്നെ ധാരാളം ലഭ്യമാകുന്ന ഇലകളാണിവ. ഏതൊക്കെയാണ് ആ ഇലകൾ എന്ന് നോക്കാം.
അരയാലില
21 ദിവസം തുടർച്ചയായി അരയാലില നീര് കുടിക്കുന്നത് രക്തത്തിലെ glucose നില കുറയ്ക്കുകയും ശരീരത്തിലെ insulin ൻറെ അളവ് കൂട്ടുകയും ചെയ്യുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. പ്രമേഹത്തിനുള്ള ആയുർവേദ ചികിത്സ രീതിയിലെല്ലാം ഒരു പ്രധാന ഘടകമാണ് അരയാലില. ഇതിലുള്ള antihyperglycemic activity ആണ് പ്രമേഹത്തെ പ്രതിരോധിക്കാൻ സഹായിക്കുന്നത്.
മൾബറി ഇല
ചെറുകുടലിലെ A-glucosidase എന്ന enzyme നിയന്ത്രിക്കാൻ മൾബറി ഇലകൾക്കാവും. ഭക്ഷണം കഴിച്ച ശേഷം രക്തത്തിലെ glucose നില കുറയ്ക്കാൻ മൾബറി ഇലകൾ സഹായിക്കുമെന്ന് Nutritional science & vitaminology എന്ന ജേർണലിൽ പറയുന്നുണ്ട്.
തുളസി ഇല
വളരെയേറെ ഔഷധഗുണങ്ങളുള്ള സസ്യമാണ് തുളസി. രാവിലെ എഴുന്നേറ്റ് വെറും വയറ്റിൽ തുളസിയില കഴിക്കുന്നത് immunity power വർധിപ്പിക്കാനും രക്തത്തിലെ ഗ്ലുക്കോസിൻറെ അളവ് നിയന്ത്രിക്കാനും സഹായിക്കും.
ഉലുവ ഇല
ഉലുവ ഇലയിൽ ഉയർന്ന അളവിലുള്ള നാരുകളും സപോനിൻസും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും bad cholesterol കുറയ്ക്കാനും സഹായിക്കും. ഉലുവയുടെ ഇല മാത്രമല്ല ഉലുവയും പ്രമേഹത്തെ പ്രതിരോധിക്കാൻ സഹായിക്കുന്നു.
പേരക്ക ഇല
ഊണ് കഴിഞ്ഞ ശേഷം പേരക്കയില ചേർത്ത ചായ കുടിക്കുകയാണെങ്കിൽ രക്തത്തിലെ glucose ൻറെ അളവ് നിയത്രിക്കാവുന്നതാണ്
അനുബന്ധ വാർത്തകൾക്ക്
Share your comments