1. Health & Herbs

ശരീരഭാരം കുറയ്ക്കാൻ ചണവിത്ത് ഈവിധത്തിൽ ഉപയോഗിച്ചു നോക്കൂ

ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ചണയിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ, ഒമേഗ-6 ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പുഷ്ടമാണ്. കൂടാതെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന ധാരാളം നാരുകളും ഇതിലടങ്ങിയിട്ടുണ്ട്.

Meera Sandeep
Try these ways of using hemp seeds for weight loss
Try these ways of using hemp seeds for weight loss

ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ചണ ഒമേഗ-3 ഫാറ്റി ആസിഡുകൾ, ഒമേഗ-6 ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പുഷ്ടമാണ്. കൂടാതെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന ധാരാളം നാരുകളും ഇതിലടങ്ങിയിട്ടുണ്ട്.  ഒമേഗ ഫാറ്റി ആസിഡുകൾ, നാരുകൾ എന്നിവയ്ക്ക് പുറമെ, ചണവിത്ത് അമിനോ ആസിഡ്, പ്രോട്ടീന്‍ എന്നിവയാൽ സമൃദ്ധമാണ്. ചണവിത്തുകളില്‍ കാണപ്പെടുന്ന മറ്റ് പ്രധാന ധാതുക്കളാണ് തയാമിന്‍, ചെമ്പ്, മോളിബ്ഡിനം, മഗ്നീഷ്യം, ഫോസ്ഫറസ്, ഫെരുലിക് ആസിഡ്, സയനോജെനിക് ഗ്ലൈക്കോസൈഡുകള്‍, ഫൈറ്റോസ്റ്റെറോളുകള്‍, ലിഗ്നാന്‍ എന്നിവ.

തടി ചുരുങ്ങാൻ ചണ എങ്ങനെ സഹായിക്കുന്നു

- ശരീരഭാരം കുറയ്ക്കാനായി പ്രോട്ടീന്‍ കഴിക്കേണ്ടത് പ്രധാനമാണ്. ഇതിനായി പ്രോട്ടീൻ സമ്പുഷ്ടമായ ചണ വിത്തുകള്‍ കഴിക്കുന്നതിനേക്കാള്‍ മികച്ചതായി മറ്റൊന്നുമില്ല. 100 ഗ്രാം ചണ വിത്തില്‍ 18 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.  

- നാരുകള്‍ അടങ്ങിയ ഭക്ഷണമായതുകൊണ്ട് ചണ കഴിക്കുന്നതിലൂടെ എളുപ്പം വിശപ്പ് തോന്നാത്ത അവസ്ഥ ഉണ്ടാകുന്നു.  ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നതു വഴി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.  അതിനാൽ തടി കുറയുന്നതിന് ചണ കഴിക്കുന്നത് വളരെ ഫലപ്രദമാണ്. മ്യൂക്കിലേജ് എന്ന ഫൈബറാണ് ചണവിത്തില്‍ അടങ്ങിയിരിക്കുന്നത്.  ഇത്  വിശപ്പ് കുറയ്ക്കാനും അനാരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കും. ദിവസവും ഒരു ടീസ്പൂണ്‍ പൊടിച്ച ചണവിത്ത് ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നു.

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിന് പുറമെ ചണവിത്ത് കഴിക്കുന്നത് മറ്റു പല ആരോഗ്യഗുണങ്ങളും ലഭ്യമാക്കുന്നതിന് സഹായിക്കുന്നു.  ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അനുഭവിക്കുന്ന ആളുകള്‍ക്ക് അവരുടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ചണവിത്ത് കഴിക്കാം. കാന്‍സറിനുള്ള സാധ്യത കുറയ്ക്കുന്നതിനും ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും ഇവ സഹായിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ചണ കഴിക്കേണ്ട വിധം

- ഒരു ഗ്ലാസ് വെള്ളത്തിൽ 1 ടേബിള്‍ സ്പൂണ്‍ ചണ വിത്ത് ചേർത്ത ശേഷം 2-3 മിനിറ്റ് തിളപ്പിക്കുക. രുചിയ്ക്കായി 1 ടേബിള്‍ സ്പൂണ്‍ നാരങ്ങ നീരും വെല്ലവും ചേര്‍ക്കാം.

- ഒരു കപ്പ് തൈരില്‍ 1 - 2 സ്പൂണ്‍ വറുത്ത ചണവിത്ത് ചേര്‍ത്ത് പ്രഭാതഭക്ഷണമായി കഴിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ ശരീരഭാരം വളരെ വേഗത്തില്‍ കുറയുന്നതായിരിക്കും. 

- 1 കപ്പ് വെള്ളത്തില്‍ 3-4 ടേബിള്‍സ്പൂണ്‍ ചണവിത്ത് ഇട്ട ശേഷം രാത്രി മുഴുവന്‍ വയ്ക്കുക. ഈ വെള്ളം ഫില്‍ട്ടര്‍ ചെയ്ത് രാവിലെ കുടിക്കുക. ദിവസത്തില്‍ രണ്ടോ മൂന്നോ തവണ ഈ പാനീയം കുടിക്കുന്നത് വേഗത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കും.

- ചാണ വിത്ത് വറുത്തതിനുശേഷം പൊടിച്ചെടുത്ത് ഈ പൊടി വായുസഞ്ചാരമില്ലാത്ത പാത്രത്തില്‍ സൂക്ഷിക്കുക. നിങ്ങളുടെ സാലഡിലോ സ്മൂത്തികളിലോ ഒരു ടീസ്പൂണ്‍ ചണവിത്ത് പൊടി ചേര്‍ത്ത് കഴിക്കാം.

രക്തസമ്മര്‍ദ്ദം കുറഞ്ഞവര്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞവര്‍, മലബന്ധമുള്ളവര്‍, വയറിളക്കം, ഹോര്‍മോണ്‍ പ്രശ്നങ്ങള്‍, രക്തസ്രാവം എന്നിവ അനുഭവിക്കുന്നവര്‍ ഈ വിത്തുകള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കണം. ചണവിത്ത് സപ്ലിമെന്റുകള്‍ ഒഴിവാക്കുക അല്ലെങ്കില്‍ അവ കഴിക്കുന്നതിന് മുമ്പ് നിങ്ങളുടെ ഡോക്ടറെ സമീപിക്കുക.

English Summary: Try this ways of using hemp seeds for weight loss

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds