ജലദോഷം, കഫക്കെട്ട്, ചുമ തുടങ്ങി രോഗങ്ങള്‍ക്ക് പഞ്ഞമില്ലാത്ത സമയമാണ് തണുപ്പുകാലം. കാലാവസ്ഥയ്ക്ക് യോജിച്ച ഭക്ഷണം ശീലമാക്കുന്നത് ആരോഗ്യം നിലനിര്‍ത്താനും രോഗങ്ങളെ അകറ്റിനിര്‍ത്താനും സഹായിക്കും.
അതിന് ഭക്ഷണകാര്യത്തില്‍ അല്പം ശ്രദ്ധ കൂടുതല്‍ തന്നെ വേണം. പോഷണത്തോടൊപ്പം ശരീരത്തിന് ചൂട് നല്‍കുന്ന വസ്തുക്കളും ഭക്ഷണത്തിന്റെ ഭാഗമാക്കണം. തണുപ്പുകാലത്ത് തീര്‍ച്ചയായും കഴിച്ചിരിക്കേണ്ട ചില ഭക്ഷണങ്ങളിലേക്ക്.
ഇഞ്ചി
ദഹനപ്രശ്‌നങ്ങള്‍ക്കുളള സാധ്യത തണുപ്പുകാലത്ത് കൂടുതലാണ്. അതിനാല്‍ ദിവസവും ഇഞ്ചി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കാം. മികച്ച ദഹനത്തോടൊപ്പം പ്രതിരോധശേഷി മെച്ചപ്പെടുത്താനും ഇത് സഹായിക്കും. കഫക്കെട്ട്, തൊണ്ടവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്ന ധാരാളം ഗുണങ്ങള്‍ ഇഞ്ചിയില്‍ അടങ്ങിയിട്ടുണ്ട്.
കറുവപ്പട്ട
തണുപ്പുകാലത്ത് ശരീരത്തിന് കരുത്തേകാന്‍ തീര്‍ച്ചയായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് കറുവപ്പട്ട. ധാരാളം ഇരുമ്പും കാത്സ്യവും അടങ്ങിയിരിക്കുന്നതിനാല്‍ ആരോഗ്യത്തിന് ഏറെ ഗുണകരമാണിത്. കറുവാപ്പട്ട ചേര്‍ത്ത് ചായ തയ്യാറാക്കി കുടിക്കുന്നത് തൊണ്ടവേദനയെ ഇല്ലാതാക്കും. ദഹനത്തിനും മികച്ചതാണിത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് തുലനപ്പെടുത്താനും ഹീമോഗ്ലോബിന്‍ വര്‍ധിപ്പിക്കാനും സഹായിക്കും.
വെളുത്തുളളി
വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുളള പ്രതിവിധിയാണ് വെളുത്തുളളി. പ്രകൃതിദത്തമായ ആന്റിബയോട്ടിക് ആയാണ് വെളുത്തുളളിയെ കണക്കാക്കുന്നത്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും മികച്ചതാണിത്. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും മൂത്രാശയ രോഗങ്ങള്‍ക്കും പരിഹാരം കാണാനും സാധിക്കും. അതിനാല്‍ വെളുത്തുളളി തീര്‍ച്ചയായും ഭക്ഷണത്തിന്റെ ഭാഗമാക്കാം.
കിഴങ്ങുവര്‍ഗങ്ങള്‍
തണുപ്പുകാലത്ത് ശരീരത്തിന്റെ താപനില ഉയര്‍ത്താന്‍ മണ്ണിനടിയില്‍ വിളയുന്ന കിഴങ്ങുവര്‍ഗങ്ങള്‍ സഹായിക്കും. അതിനാല്‍ ക്യാരറ്റ്, മധുരക്കിഴങ്ങ്, ചേന,ഉരുളക്കിഴങ്ങ്, റാഡിഷ് പോലുളളവ ഭക്ഷണത്തിന്റെ ഭാഗമാക്കാം.
സിട്രസ് പഴങ്ങള്‍
ഓറഞ്ച് പോലുളള പഴങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കാം. ഇതിലടങ്ങിയിട്ടുളള വിറ്റാമിന്‍ സി പോലുളളവ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും ഇത് സഹായിക്കും. അതുപോലെ നാരുകള്‍ ധാരാളമായുളളതിനാല്‍ ദഹനത്തിനും മികച്ചതാണിത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
മധുരക്കിഴങ്ങ് വീട്ടില്‍ നട്ടോളൂ ; ഇലയ്ക്കുമുണ്ട് പലതരം ഗുണങ്ങള്‍
Share your comments