മഞ്ഞൾ നമുക്ക് ഒരു സുഗന്ധ വ്യഞ്ജനം മാത്രമല്ല ഒരു വിഷഹാരിയും അമൂല്യ ഔഷധവും കൂടിയാണ്. മഞ്ഞളിനുള്ളില്‍ മനുഷ്യശരീരത്തെ ബാധിക്കുന്ന പല രോഗങ്ങളെയും തടയുവാന്‍ ഉള്ള കഴിവുണ്ട്. അലെർജിക്കു മഞ്ഞൾ കഴിഞ്ഞേ വേറെ മരുന്നുളൂ , ത്വക് രോഗങ്ങൾക്കും സൗന്ദര്യ സംരക്ഷണത്തിനും ഒന്നാം സ്ഥാനം മഞ്ഞളിന് തന്നെ.
മഞ്ഞൾ നമുക്ക് ഒരു സുഗന്ധ വ്യഞ്ജനം മാത്രമല്ല ഒരു വിഷഹാരിയും അമൂല്യ ഔഷധവും കൂടിയാണ്. മഞ്ഞളിനുള്ളില്‍ മനുഷ്യശരീരത്തെ ബാധിക്കുന്ന പല രോഗങ്ങളെയും തടയുവാന്‍ ഉള്ള കഴിവുണ്ട്. അലെർജിക്കു മഞ്ഞൾ കഴിഞ്ഞേ വേറെ മരുന്നുളൂ , ത്വക് രോഗങ്ങൾക്കും സൗന്ദര്യ സംരക്ഷണത്തിനും ഒന്നാം സ്ഥാനം മഞ്ഞളിന് തന്നെ. നാം ഭയത്തോടെ കാണുന്ന കാൻസർ രോഗത്തെയും ചെറുക്കാനുള്ള കഴിപ് മഞ്ഞളിന് ഉണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ എന്ന ഘടകത്തിനു മനുഷ്യ ശരീരത്തിലെ കോശങ്ങളുടെ കോശഭിത്തി നിലനിര്‍ത്താന്‍ ഉള്ള കഴിവുണ്ട്. അതിനാല്‍ ആണ് കോശങ്ങള്‍ക്ക് കേടു സംഭവിച്ചുണ്ടാകുന്ന കാന്‍സര്‍ പോലുള്ള അസുഖങ്ങളെ ചെറുക്കുവാന്‍ ഉള്ള കഴിവ് മഞ്ഞളില്‍ നിന്ന് ലഭിക്കുന്നത്. ജലദോഷം ,പനി, ശാസമുട്ടല്‍, ശ്വാസതടസം മൂലമുള്ള ചുമ, ആസ്മ, തൊലിചൊറിച്ചില്‍ , അസിഡിറ്റി, നെഞ്ചരിച്ചില്‍, അള്‍സര്‍, കുടല്‍ രോഗങ്ങള്‍, തുടങ്ങിയവയ്ക്കുള്ള മരുന്നായും മഞ്ഞൾ നമ്മൾ ഉപയോഗിക്കുന്നു.
മലയാളിയുടെ നിത്യ ജീവിതത്തിൽ മഞ്ഞൾ ചേർക്കാത്ത ആഹാരം കഴിക്കാത്ത ഒരു ദിവസം പോലും ഉണ്ടാകില്ല എങ്കിലും പല ആരോഗ്യ പ്രശനങ്ങൾക്ക് പലരീതിയിൽ മഞ്ഞൾ കഴിക്കുന്നതിനാണ് ഭിഷഗ്വരന്മാർ നിർദേശിക്കുന്നത്. അവ എങ്ങനെയെലാം ആണെന്ന് നോക്കാം.
മഞ്ഞൾ, പശുവിൻ പാലിലോ തേങ്ങാ സോയ പാലിലോ ചേർത്ത് സ്വർണ പാൽ തയാറാക്കി കഴിക്കാം
നീര്ദോഷം അലർജി എന്നിവക്ക് രണ്ടു ഗ്ലാസ് വെള്ളത്തില്‍ ഒരു ടിസ്പൂണ്‍ മഞ്ഞള്‍പ്പൊടി ഇട്ടു ആവി പിടിക്കുക.
അര ടിസ്പൂണ്‍ തേനില്‍ അര ടിസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ഒരു നുള്ള് കുരുമുളക് പൊടി ഇട്ടു ദിവസവും കഴിക്കുക.
നെല്ലിക്കാ ജ്യുസിനോപ്പം കുറച്ചു മഞ്ഞള്‍പ്പൊടി ചേര്‍ത്ത് കഴിക്കാം.
ഉലുവ അരച്ച് അതിനോടൊപ്പം കുറച്ചു മഞ്ഞള്‍പ്പൊടി കൂടി ചേര്‍ത്ത് കഴിക്കാം.
Share your comments