
ഇന്ത്യയിൽ മിക്കവാറൂം എല്ലാ ഇടതും വളർന്നു കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് ഉമ്മം. ഭൂമിക്ക് അഭിമുഖമായി നിൽക്കുന്ന നീളൻ കോളാമ്പിപ്പൂക്കളാണ് ഇതിനുള്ളത് ദേഹം നിറയെ മുള്ളുകൾ ഉള്ള കായ്കളും ഇതിൽ നിറയെ ഉണ്ടാകും. 3 മീറ്റർ വരെ ഉയരംവയ്ക്കുന്ന കുറ്റിച്ചെടിയാണിത്. ഈ ചെടിയുടെ ഇലയും പൂവും കായും വിഷാംശമുള്ളതാണ് അതിനാൽ തന്നെ ഈ സസ്യത്തെ അകറ്റിനിർത്തിയിരുന്നു . ഈ ചെടിയുടെ ഇലച്ചാറോ ഇലയോ വിത്തോ ഉള്ളില്‍ ചെന്നാല്‍ ശക്തമായ മയക്കം, തലചുറ്റല്‍, ഛര്‍ദ്ദി എന്നിവയ്ക്ക് കാരണമാകാം. മയക്കുമരുന്നായിപ്പോലും ഉപയോഗിക്കാൻ പറ്റിയ ആൽക്കലോയ്‌ഡുകൾ ഇതില്‍ അടങ്ങിയിരിക്കുന്നു.
വിഷമയമാണെങ്കിലും ഉമ്മത്തിൻ ചെടിക്ക് നിരവധി ഗുണങ്ങൾ ഉണ്ട്‍ . വെള്ള,നീല, മഞ്ഞ നിറങ്ങളിൽ പൂക്കൾ ഉള്ള മൂന്ന് തരം ഉമ്മത്തിന് ചെടികൾ ആണ് സാധാരണയായി കണ്ടുവരുന്നത്. ഉമ്മത്തിന്റെ കായ് കള്ള്, കഞ്ചാവ്,റാക്ക് തുടങ്ങിയ ലഹരി വസ്തുക്കൾക്ക് അമിത ലഹരിയുണ്ടാക്കാൻ ചേർക്കുന്നു.പേൻ, ഈര്, താരൻ തുടങ്ങിയവയ്ക്ക് ഉമ്മത്തില ഇടിച്ചുപിഴിഞ്ഞ നീരിൽ കായ് അരച്ചുപുരട്ടിയാൽ മതിയാകും. വിഷചികിത്സായ്ക്ക് ഉമ്മത്തിൻ കായ് സമൂലം മികച്ച പ്രതിവിധിയാണ് വാത സംബന്ധമായ അസുഖങ്ങൾക്ക്
ബ്രോങ്കൈറ്റിസ് , ശ്വാസംമുട്ട് എന്നിവയ്ക്ക് ഉമ്മത്തിന്റെ ഇല ചുരുട്ടി കത്തിച്ചു പുക ശ്വസിക്കുന്നത് നന്നാണ് .നിരവധി ആയുർവേദ മരുന്നുകളിലും ഉമ്മത്തിൻ ചെടി സമൂലം ഉപയോഗിച്ച് വരുന്നു വാത രോഗങ്ങൾക്ക് ഉപയോഗിക്കുന്ന ഇലക്കിഴി ഉമ്മത്തിന്റെ ഇലകൊണ്ടാണ് ഉണ്ടാക്കുന്നത് വാതത്തിനുള്ള മറ്റനേകം തൈലങ്ങളിലും നീല ഉമ്മത്തിന്റെ വേര് ഉപയോഗിച്ചുവരുന്നു.
Share your comments