ഇന്ത്യയിലുടനീളം കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് ഉമ്മം .ഉമ്മം ഒരു വിഷ സസ്യമാണ് എന്നാൽ ആയുര്വേദമരുന്നുകളിൽ കിഴികൾക്കായി ഇത് ധാരാളം ഉപയോഗിച്ച് വരുന്നു . ഈ സസ്യങ്ങൾക്ക് മൂന്ന് അടിയോളം ഉയരം വരും .വീട്ട് മുറ്റത്തോ പറമ്പിലോ എന്ന് വേണ്ട അയലത്ത് പോലും ഉമ്മം വളരാൻ ആരും അനുവദിക്കില്ല .ഉമ്മത്തിന്റെ വേര് മുതൽ കായ് വരെ വിഷമടങ്ങിയതാണ് . ഇവ വിഷവും പ്രതി വിഷവുമാണ് അതായത് വിഷത്തിന് മറു മരുന്നാകുന്ന വിഷം.പൂക്കളുടെ അടിസ്ഥാനത്തിൽ പല തരം ഉമ്മം ഉണ്ട് .ഇതിൽ വെള്ള ഉമ്മവും നീല ഉമ്മവുമാണ് സാധാരണ കാണാറുള്ളത് .ഇവയുടെ ഇലയിലും കായിലും കൂർത്ത മുള്ള് പോലുള്ള നാരുകൾ കാണാം.
ഇതിലടങ്ങിയിരിക്കുന്ന സ്കോപാളി മിൻ എന്ന ഹയോസെൻ , ഹയോസയാമൈൻ ,അ ട്രോപിൻ തുടങ്ങിയ രാസപദാർത്ഥങ്ങൾ പ്രധാനമായും ജീവഹാനിക്കിടയാക്കും. ഇതിലടങ്ങിയിരിക്കുന്ന വിഷം നാഡിവ്യൂഹത്തേയും ആമാശയത്തേയും സാരമായി ബാധിക്കും . കള്ള് കഞ്ചാവ് മുതലായ ലഹരി പദാർത്ഥങ്ങൾക്ക് ലഹരി കൂട്ടാൻ ചേർക്കുന്ന ഒരു വസ്തുവാണിത് .
നീല ഉമ്മത്തിന് ഏറെ ഔഷധ ഗുണമുണ്ട് .ഇതിന്റെ ഇലയും പൂവും ഉണക്കിപ്പൊടിച്ച് ആസ്തമ ക്ക് മരുന്നായി ഉപയോഗിക്കും.നീലയുടെ നീര് വേദനയും നീരും കുറയ്ക്കാൻ സന്ധികളിൽ പുരട്ടാം .മുടി കൊഴിച്ചിൽ ചൊറി ,ചിരങ്ങ് എന്നിവയ്ക്കും ഇല ഉപയോഗിക്കുന്നു . പേപ്പട്ടി വിഷബാധ ചികിത്സക്ക് ഉമ്മത്തിൻ കായ് ഫലപ്രദമാണ് .
Share your comments