
ചുണ്ടങ്ങാ കൊടുത്തു വഴുതിന വാങ്ങി എന്ന് കേട്ടിട്ടുണ്ടോ.അതെ ഇന്ന് നല്ല വഴുതിന വേണമെങ്കിൽ ചുണ്ടങ്ങ തന്നെ വേണം. അതെ ചുണ്ടങ്ങായാണ് താരം. വഴുതിനയുടെ സദൃശ്യമായ ഇലകളുമായി അധിക പൊക്കത്തിൽ വളരാത്ത വഴുതിനങ്ങളുടെ കുടുംബത്തിൽ പെട്ട ഒരു ചെടിയാണ് ചുണ്ടങ്ങ.ഇതിൻ്റെ ചെറിയ ഗോളാകൃതിയിലുള്ള കായ്കൾ ഭക്ഷ്യയോഗ്യമാണ്. വഴുതനങ്ങ ബഡ്ഡുചെയ്യാനായി നട്ടുവളര്‍ത്തുന്ന ഒരു ചെടിയാണ് ആനച്ചുണ്ട..അങ്ങനെ വളര്‍ത്തുന്ന തൈകൾക്ക് വേരുകളില്‍ ഉണ്ടാകുന്ന കീടബാധ ഏല്‍ക്കാറില്ലാത്തതിനാല്‍ രണ്ടാമത്തെ വർഷവും വിളവെടുക്കാനാവും.
.
ചുണ്ടയുടെ എല്ലാ ഭാഗങ്ങളും ഔഷധഗുണമുള്ളതാണ്, എങ്കിലും കായും വേരുമാണ് കൂടുതൽ ഉപയോഗിക്കുന്നത്. പലതരം ചുണ്ടകളുണ്ട്. പുണ്യാഹച്ചുണ്ട (ഇളം വയലറ്റ് നിറമുള്ള പുഷ്പങ്ങൾ) , പുത്തരിച്ചുണ്ട (വെള്ള പുഷ്പങ്ങൾ) എന്നിവയാണ് കേരളത്തിൽ ധാരാളം കണ്ടുവരുന്ന പ്രധാനമായ രണ്ട് തരം ചുണ്ടകൾ. ചുണ്ടങ്ങാ ഉപയോഗിച്ച് വിവിധതരം വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. ചുണ്ടങ്ങാ ഗ്രീൻപീസ് മസാല, ചുണ്ടങ്ങാ വറ്റൽ ,ചുണ്ടങ്ങാ കൊണ്ടാട്ടം എന്നിവ അതീവ രുചികരമാണ്.ചുമ, നീരിളക്കം. മൂത്രാശയ രോഗങ്ങൾ, ആസ്ത്മ, കൃമിദോഷം, ത്വക് രോഗങ്ങൾ, ദന്ത രോഗങ്ങൾ, ഛർദ്ദി എന്നിവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു.
Share your comments