1. Health & Herbs

' വയമ്പ് കൊടുക്കൽ 'കേരള സംസ്കാരത്തിന്റെ ഭാഗം

കുട്ടികൾക്ക് വയമ്പ് കൊടുക്കുന്നത് കേരള സംസ്കാരത്തിൻറെ ഒരു ഭാഗമാണ് എന്ന് തന്നെ പറയാം. പ്രസവിച് 28 കഴിഞ്ഞാലാണ് കുട്ടികൾക്ക് വയമ്പ് നാവിലും നെറ്റിയിലും തേച്ചുകൊടുക്കാൻ തുടങ്ങുന്നത്.

Rajendra Kumar

കുട്ടികൾക്ക് വയമ്പ് കൊടുക്കുന്നത് കേരള സംസ്കാരത്തിൻറെ ഒരു ഭാഗമാണ് എന്ന് തന്നെ പറയാം. പ്രസവിച് 28 കഴിഞ്ഞാലാണ് കുട്ടികൾക്ക് വയമ്പ് നാവിലും നെറ്റിയി ലും തേച്ചുകൊടുക്കാൻ തുടങ്ങുന്നത്.

ഇന്ന് മിക്കവർക്കും അപരിചിതമായ ഈ ഔഷധസസ്യം കുട്ടികളുടെ ഉദരരോഗത്തിന് നല്ലതാണ്. നാക്കിലെ പൂപ്പൽ അകറ്റാനും ഉച്ചാരണ ശേഷി വർദ്ധിപ്പിക്കാനും കൂടിയാണ് കുഞ്ഞുങ്ങൾക്ക് വയമ്പ് സ്വർണ്ണ ത്തോടൊപ്പം തേനിൽ ചാലിച്ചു കൊടുക്കുന്നത്.

വീട്ടിൽ ഗ്രോബാഗിലും കൃഷി ചെയ്യാൻ പറ്റുന്ന ഒരു ഔഷധസസ്യമാണ് വയമ്പ്. മണ്ണിനടിയിലാണ് ചെടിയുടെ കാണ്ഡം കാണപ്പെടുന്നത് . വീതിയുള്ള ഇലകൾ ഒരു മീറ്ററോളം ഉയരത്തിൽ വളരുന്നതാണ്.

 

ജലാശയങ്ങൾക്ക് സമീപം വയമ്പ് സമൃദ്ധമായി വളരാറുണ്ട്. ഇതിൻറെ കിഴങ്ങാണ് തൈകൾ ഉണ്ടാക്കാൻ വേണ്ടി മുറിച്ചു നാടാറ്. മണൽ ഉള്ള സ്ഥലങ്ങളിൽ കിഴങ്ങു മുറിച്ചു നട്ട് മുള വന്ന ഭാഗങ്ങൾ മുറിച്ചു മാറ്റിയാണ് തൈകൾ ഉണ്ടാക്കുന്നത്.

ചിലസ്ഥലങ്ങളിൽ പാമ്പ് പിടുത്തക്കാർ വയമ്പിന്റെ കിഴങ്ങ് കടിച്ചാണ് പാമ്പുകളെ പിടിക്കാൻ പോകാറ്. കഫത്തിൻറെ ശല്യം കുറയ്ക്കുന്നതിനും അപസ്മാര രോഗത്തിനും ഇത് ഔഷധമായി ഉപയോഗിക്കുന്നുണ്ട്. കുട്ടികൾക്കുണ്ടാകുന്ന അസുഖങ്ങൾക്കുള്ള ഒട്ടുമിക്ക മരുന്നുകളിലും വയമ്പ് ഒരു ഘടകമാണ്. പാനീയങ്ങൾക്ക് മണവും രുചിയും ഔഷധഗുണവും നൽകാൻ വയമ്പ് ചേർക്കുന്ന പതിവും ചിലയിടങ്ങളിൽ ഉണ്ട്.

വയമ്പ് ഒരു നല്ല കീടനാശിനിയും കൂടിയാണ്. പല തരം കീടങ്ങളും വയമ്പ് ഉപയോഗിച്ചാൽ അകന്നു പോകാറുണ്ട്. ചില പച്ചക്കറി വിത്തുകൾ സൂക്ഷിക്കുമ്പോൾ അവയോടൊപ്പം കുറച്ചു വയമ്പുപൊടി കൂടിയിട്ട് തുണിയിൽ കെട്ടി വച്ചാൽ അടുത്ത സീസൺ വരെ അവ ഭദ്രമായിരിക്കും.

അനുബന്ധ വാർത്തകൾ ഗൃഹവൈദ്യം 101 നാട്ടറിവുകൾ

#krishijagran #kerala #vayambu #sweetflag #uses #heathly

English Summary: 'Vayampu Kodukkal' is a part of Kerala culture

Like this article?

Hey! I am Rajendra Kumar. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds