1. Health & Herbs

ഉടലഴകിന് ഔഷധപ്പച്ച കുടൽചുരുക്കി അധവാ തറുതാവൽ !

സ്‌ത്രൈണ സൗന്ദര്യത്തിൻറെ അഴവളവുകളെക്കുറിച്ചും സുന്ദരിയായ സ്ത്രീയുടെ ഉടലഴകിനെക്കുറിച്ചും പുരാതനകാലം മുതൽക്കേ കവികളും ചിത്രകാരന്മാരും ശിൽപ്പികളും മുതൽ നമ്മുടെ വടക്കൻ പാട്ടുകാരൻ വരെ സ്വീകരിച്ച ,അനുവർത്തിച്ചുവന്ന പാടിപ്പുകഴ്ത്തിയ ചില പൊതു ധാരണകളുണ്ടായിരുന്നു . ''ചൊട്ടും മദ്ധ്യം ,വിരളുമിളമാൻ കണ്ണുമത്താഴ്‌ന്ന പൊക്കിൾ ''

Arun T
FDH
--ദിവാകരൻ ചോമ്പാല
ഉഡുരാജമുഖി മൃഗരാജകടി
ഗജരാജവിരാജിത മന്ദഗതി  !

സ്‌ത്രൈണ സൗന്ദര്യത്തിൻറെ അഴവളവുകളെക്കുറിച്ചും സുന്ദരിയായ സ്ത്രീയുടെ ഉടലഴകിനെക്കുറിച്ചും പുരാതനകാലം മുതൽക്കേ കവികളും ചിത്രകാരന്മാരും ശിൽപ്പികളും മുതൽ നമ്മുടെ വടക്കൻ പാട്ടുകാരൻ വരെ സ്വീകരിച്ച ,അനുവർത്തിച്ചുവന്ന പാടിപ്പുകഴ്ത്തിയ ചില പൊതു ധാരണകളുണ്ടായിരുന്നു .
''ചൊട്ടും മദ്ധ്യം ,വിരളുമിളമാൻ കണ്ണുമത്താഴ്‌ന്ന പൊക്കിൾ ''

പൊതുവെ പറഞ്ഞാൽ അരക്കെട്ട് ഒതുങ്ങിയവൾ സുന്ദരി .
ആലിലപോലുള്ള അണിവയറുള്ളവളാണെങ്കിൽ  അതിലേറെ സുന്ദരി .
കാലമേറെക്കഴിഞ്ഞിട്ടും സൗന്ദര്യാസ്വാദകരുടെ ആസ്വാദനക്ഷമതക്ക് മാറ്റമുണ്ടായില്ലെന്നുവേണം പറയാൻ .അതേസമയം സൗന്ദര്യം കാണുന്നവൻെ കണ്ണിലാണെന്നത് നിഷേധിക്കാനാവാത്ത മറ്റൊരു സത്യം .
നിരന്തരം വ്യായാമം ചെയ്‌തും യോഗയും ഡാൻസും പതിവുനടത്തവും അഡീഷണലായി
 ജിമ്മും കരാട്ടെയും  ആഹാരനിയന്ത്രണവും വരെയുള്ള എല്ലാ ശ്രമങ്ങളും നടത്തിയിട്ടും വീർത്ത് പുറത്തോട്ട് ചാടിയ വലിയ വയർ ഒതുങ്ങിക്കിട്ടാതെ നിരാശരായ സ്ത്രീകൾക്കും കുടവയറുള്ള  പുരുഷന്മാർക്കും സ്വീകാര്യവും ആശ്വാസകരവുമായ ഔഷധച്ചെടിയെ ക്കുറിച്ച് ലഭിച്ച വിവരങ്ങൾ പങ്ക് വെക്കുന്നു .

ജൈവവൈവിധ്യം കൊണ്ട് സമ്പന്നമായ നമ്മുടെ നാട്ടിൻപുറങ്ങളിലെ നാട്ടിടവഴികളുടെ ഓരങ്ങളിലും വയലോര പ്രദേശങ്ങളിലും വെളിമ്പറമ്പുകളിലും വരെ  വർഷക്കാലം തുടങ്ങിയാൽ സമൃദ്ധിയായി മുളച്ചുപൊങ്ങുന്ന ഈ കാട്ടുചെടിയുടെ ഔഷധവീര്യമറിഞ്ഞാൽ അത്ഭുതം കൊണ്ട് മൂക്കത്ത് വിരൽ വെച്ച് പോകും .
ഈ ചെടിയുടെ ഇല അടർത്തിയെടുത്ത് ഒരു പരന്നപാത്രത്തിലെ വെള്ളത്തിലിട്ടാൽ താറാവ് നീന്തുന്നപോലെ തോന്നും .
അതുകൊണ്ടുതന്നെയാവാം ഈ ചെടിക്ക് താറാവ് ചെടി എന്നുകൂടി പേര് വീണത് .
കുടൽ ചുരുക്കി ,കുടലുരുക്കി ,കുടലുണക്കി  ,തറുതാവൽ,താറാവ് ചെടി ഇങ്ങിനെ പലപേരുകളിലും അറിയപ്പെടുന്ന ഈ കാട്ടുചെടിയുടെ ശാസ്ത്രീയനാമം  spermacoce articularis .

പരോപകാരം എന്ന സത്കർമ്മം ജീവിതത്തിലുടനീളം ഒരു ലഹരിയായി കൊണ്ടുനടക്കുന്ന അസാധാരണ വ്യക്തിത്വത്തിനുടമയായ സസ്യഭാരതി ഉസ്‌താദ്‌,ഹംസ വൈദ്യര്‍ മടിക്കൈ,
 കൈവിട്ടു പോകുന്ന കാര്‍ഷിക സമ്പത്തിനെ പുതിയ തലമുറക്കായി സമർപ്പിക്കുകയും 

കൈവിട്ടുപോകാതെ കൈവശപ്പെടുത്താൻ പ്രോത്സാഹിപ്പിക്കുകയും

ചെയ്യുന്ന ജൈവ കാർഷിക പ്രതിഭ ഗോപു കൊടുങ്ങല്ലൂർ , ആയുർവ്വേദചികിത്സകനും ആത്മീയാചാര്യനുമായ ശങ്കർ സ്വാമികൾ തുടങ്ങിയ നിരവധി മഹദ്‌വ്യക്തിത്വങ്ങൾ കുടലുരുക്കി എന്ന ഔഷധച്ചെടിയുടെ ഔഷധ വീര്യത്തെക്കുറിച്ചും ഉപയോഗത്തെക്കുറിച്ചും വ്യക്തമാക്കിയ വിവരങ്ങൾ കൂടി നമുക്ക് കൂട്ടിവായിക്കാം .

പോയ കാലങ്ങളിൽ നമ്മുടെ മുത്തശ്ശിമാർ, നമ്മുടെപൂർവ്വ പിതാക്കന്മാർ ആരോഗ്യസംരക്ഷണത്തിനായും സൗന്ദര്യസംരക്ഷണത്തിനായും കുടലുരുക്കി എന്ന ഈ ഔഷധച്ചെടിഉപയോഗിച്ചതായാണറിവ്.
കുടലുരുക്കി എന്നചെടി സമൂലം അരിഞ്ഞെടുത്തതും നാടൻ അരിയും ചേർത്ത് കല്ലമ്മിയിൽ അരച്ചെടുത്തത് കൊണ്ട്അടചുട്ടുകൊടുക്കുമായിരുന്നത്രെ ഗ്രഹണിരോഗത്തിന് .
ഗ്രഹണിരോഗം  പിടിപെട്ട കുട്ടികൾക്ക് ഇതൊരു നല്ല പഥ്യാഹാരവുമായിരുന്നു .
നാട്ടിൽ വേണ്ടത്ര  മൃഗാശുപത്രികളും വെറ്റിനറിഡോക്ടർമാരുടെ സേവനവും ലഭ്യമല്ലാതിരുന്ന കാലങ്ങളിൽ  ആട് പ്രസവിച്ചാൽ ആടിൻറെ വയർ ചുരുങ്ങാൻ തറുതാവൽ എന്ന ഈ ചെടി പറിച്ചുകൊണ്ടുവന്നു ആടിന്   തിന്നാൻ നൽകിയിരുന്നു .

കുടൽചുരുക്കി എന്ന ഈ ഔഷധ ചെടിയുടെ ഉപയോഗം കൊണ്ട് വയർ ചുരുങ്ങുമെന്നാണ് ആയുർവ്വേദ വിദഗ്ദ്ധർ പറയുന്നത് .
ഉപയോഗം ഇങ്ങിനെ -
കുടലുരുക്കി എന്ന ചെടിയുടെ വേരൊഴിച്ച് തണ്ട് ഇല പൂവ് തുടങ്ങിയവ 20 ഗ്രാം കഴുകി വൃത്തിയാക്കി 50 ഗ്രാം നടൻ നെല്ലുകുത്തരിയും കൂടെചേർത്ത് കഞ്ഞിയുണ്ടാക്കികഴിക്കുക .
ചുരുങ്ങിയത് 3 മാസകാലയള\വിലെങ്കിലും സ്ഥിരമായി ഈ കഞ്ഞി കഴിച്ചാൽ വയർ ചാടുന്നതിന് ശമനമുണ്ടാകുമത്രേ .
ഈ സമയങ്ങളിൽ എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ആഹാരവസ്തുക്കൾ കഴിക്കരുതെന്നും കൂടുതൽ കൊഴുപ്പടങ്ങിയ ഭക്ഷണവസ്തുക്കൾ വർജ്ജിക്കണമെന്നും നിർദ്ദേശിക്കപ്പെടുന്നു .
ഈ ഔഷധപ്രയോഗത്തിലൂടെ വയറ്റിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പു കുറയ്ക്കുകയാണ് ചെയ്യുന്നത് .
പ്രസവിച്ച സ്ത്രീകൾ പണ്ടുകാലങ്ങളിൽ ഈ ചെടി ഇടിച്ചുപിഴിഞ്ഞനീരിൽ ഉണക്കലരിയിട്ട് കഞ്ഞി കുടിച്ചിരുന്നതായും അറിയുന്നു .
വയറിലെ ഫാറ്റ് കുറക്കാനായിരുന്നു ഈ ഔഷകഞ്ഞിയുടെ പ്രയോഗം .
തറുതാവൽ എന്ന കുടലുരുക്കി ചെടി സമൂലം കൊത്തിയരിഞ്ഞത് രണ്ട് കൈപ്പത്തിയിലും കൊള്ളുന്നത്ര അഥവാ ഒരു കൈപ്പിടി അളവിൽ വാരിയെടുത്ത് ഒരു മൺപാത്രത്തിൽ 1 ലിറ്റർ വെള്ളമെടുത്ത് അതിലിടുക .ഒപ്പം 50 ഗ്രാം ചുക്ക് നന്നായി ചതച്ചതും ആ വെള്ളത്തിലിടുക .
ഒരു സ്‌കെയിലോ ചെറിയ വടിയോ ഉപയോഗിച്ച് ഈ വെള്ളത്തിൻറെ അളവ് ആദ്യമേ തിട്ടപ്പെടുത്തുക . ശേഷം ഈ വെള്ളത്തിൽ 3 ലിറ്റർ വെള്ളം കൂടി ഒഴിച്ച് തിളപ്പിക്കുക .
ഇടക്കിടെ അളവ് വെച്ചുനോക്കി ആദ്യത്തെ ഒരു ലിറ്റർ അളവിലെത്തിയാൽ തീയണക്കുക .
കഷായം റെഡി. ഈ കഷായം ഒരു ഔൺസ് വീതം കഴിക്കാനാണ് നിർദ്ദേശിക്കുന്നത് .
ഒരു മാസം കൊണ്ടുതന്നെ 5 കിലോ ഭാരം വരെ കുറയുമെന്നാണ് വൈദ്യന്മാർ പറയുന്നത് .
കുടലുരിക്കിയുടെ 60 ഗ്രാം വേരെടുത്ത് ചതച്ച് ഒന്നരലിറ്റർ വെള്ളത്തിലിട്ട് തിളപ്പിച്ച് 400 മില്ലിയാക്കി വറ്റിച്ച് 100 മില്ലി വീതം ശുദ്ധിചെയ്‌ത ഗുൽഗ്ഗുലു മേമ്പൊടി ചേർത്ത് രാവിലെ വെറും വയറ്റിലും അത്താഴശേഷവും സേവിച്ചാൽ പ്രസവിച്ചുകിടക്കുന്ന സ്ത്രീകളുടെ വയർ ചുരുങ്ങുമത്രേ .
മാത്രമല്ല ഇതിൻറെ വേരും പച്ചമഞ്ഞളും ചേർത്തരച്ചത് പുരട്ടിയാൽ ഉളുക്കിന് ശമനമുണ്ടാകും .
സ്ത്രീകളിലെ അമിതരക്തപ്രവാഹം നിയന്ത്രിക്കാനും ഈ ചെടിക്കാവുമെന്നാണ് ഫലശ്രുതി .
മുറിവെണ്ണ നിർമ്മാണത്തിനും ഈ ചെടി ഉപയോഗിക്കുന്നുണ്ട്.

കേരള സർവ്വകലാശാലയുടെ ബോട്ടണി വിഭാഗം അസി.പ്രൊഫസർ ഡോ .എ .ഗംഗാപ്രസാദ്‌ ഉദരസംബന്ധമായ അസുഖങ്ങൾക്കുപയോഗിക്കുന്ന കുടലുരുക്കി എന്ന ചെടിയെക്കുറിച്ച് ഇതിനകം പഠനനിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട് .
'' സസ്യ സംരക്ഷണവും പ്രകൃതിദത്ത ചായത്തിൻറെ നിർമ്മാണവും '' എന്ന വിഷയത്തെ ആധാരമാക്കി അദ്ദേഹം നടത്തിയ പഠനനിരീക്ഷണങ്ങൾക്ക് ശാസ്ത്രസാങ്കേതിക പരിസ്ഥിതി യുടെ അവാർഡും ലഭിച്ചിട്ടുണ്ട് .
ഇത്രയൊക്കെയാണെങ്കിലും ഈ ചെടിയെക്കുറിച്ച് വ്യക്തമായ അറിവുള്ള വിദഗ്ദനായ ആയുർവ്വേദ ചികിത്സകൻറെ നിർദ്ദേശാനുസരണം മാത്രം ഉപയോഗിക്കുന്നതാവും ഉത്തമം .

GOPU KOUNGALLUR 09447236890---USTHAD HAMSA MATIKKAI- 8877550091

English Summary: kudalurukki best for stomach kjoct1420ar

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds