വിവിധതരം ചായകൾ പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ നമ്മളിൽ എത്ര പേർ ഉള്ളി കൊണ്ട് ചായ ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ നിങ്ങൾ അഭിമുഖീകരിക്കുന്ന നിരവധി ജീവിതശൈലി രോഗങ്ങളെ മറികടക്കാൻ നമ്മെ സഹായിക്കുന്ന ഒരു ഒന്നാന്തരം ചായയാണ് ഉള്ളി ചായ.
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഉള്ളിക്കു ശേഷിയുണ്ടെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ട് തന്നെ പുള്ളി പ്രധാന ചേരുവയായി ചേരുന്ന ഈ ചായ രോഗപ്രതിരോധശേഷി ഉയർത്തുവാൻ മികച്ച ഒരു പാനീയമാണ്. ഇതിലടങ്ങിയിരിക്കുന്ന കേർസെറ്റിൻ എന്ന ഫ്ലവനോയിഡുകൾ രക്തത്തിലെ ആൻറി ഓക്സിഡന്റുകൾ വർദ്ധിപ്പിക്കുന്നു. രക്തസമ്മർദ്ദം നിയന്ത്രണവിധേയമാക്കാനും ചുമ ജലദോഷം തുടങ്ങി പ്രശ്നങ്ങൾ പരിഹരിക്കുവാനും നിത്യവും ഉള്ളി ചായ ശീലമാക്കാം.
ഉള്ളി ചായ മാനസിക സമ്മർദ്ദം കുറയ്ക്കാൻ മികച്ചൊരു ഉപാധിയാണ്. വിറ്റാമിൻ ബി,പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയിരിക്കുന്ന ഉള്ളി ചായ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. കഫക്കെട്ട് ഉള്ള സമയത്ത് ഉള്ളി ചായ ഉപയോഗിക്കുന്നത് ഇതിൻറെ വിഷമതകൾ കുറയ്ക്കുവാൻ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന സൾഫർ കഫക്കെട്ടിന് എതിരെ പൊരുതുന്നു. ഇത് ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തിനും മികച്ചതാണ്. ഉള്ളി ചായ ഉണ്ടാക്കുന്ന വിധം പറയാം
2 കപ്പ് വെള്ളം, രണ്ട് ടേബിൾസ്പൂൺ തേൻ, ഒരു സവാള, മൂന്നോ നാലോ വെളുത്തുള്ളി. വെളുത്തുള്ളിയും സവാളയും തൊലികളഞ്ഞ നന്നായി കഴുകി വൃത്തിയാക്കി ചെറുതായി അരിഞ്ഞു രണ്ട് കപ്പ് വെള്ളത്തിൽ തിളപ്പിക്കുക. തവിട്ടു നിറമാകുന്നതു വരെ തിളപ്പിക്കണം. അതിനുശേഷം ഇത് അരിച്ചെടുത്തു അല്പം തേനും നാരങ്ങാനീരും ചേർത്ത് കഴിക്കുക.
We Malayalees like to try different types of teas. But how many of us have made tea with onions? But onion tea is a unique tea that can help us overcome many of the lifestyle diseases you face. Everyone knows that onions have the ability to boost the immune system. Therefore, this tea is an excellent drink to boost the immune system, as it is the main ingredient in the spot. The flavonoids carcetine contained in it increase the antioxidants in the blood. Onion tea can be used daily to control blood pressure and treat problems such as coughs and colds.
ജീവിതശൈലി രോഗങ്ങളായ കൊളസ്ട്രോൾ, രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങി പ്രശ്നങ്ങളെല്ലാം ഒരൊറ്റ ചായയും നമ്മൾക്ക് പരിഹരിക്കാം.
Share your comments