<
  1. Health & Herbs

പ്രഭാതഭക്ഷണത്തിൽ മുട്ട കഴിച്ചാലുള്ള ഗുണങ്ങൾ !

പ്രഭാതഭക്ഷണത്തിന് മുട്ട കഴിക്കുന്നത്, വയറു കൂടുതൽ നേരം നിറഞ്ഞതായി തോന്നുന്നതിന് കാരണമാവുന്നു. ഇത് സാധാരണയായി മുട്ടയിലെ ഉയർന്ന പ്രോട്ടീൻ സാന്നിധ്യം മൂലമാണ്.

Raveena M Prakash
what happens when you eat eggs in the morning
what happens when you eat eggs in the morning

പണ്ടുമുതലേ മുട്ട നമ്മുടെ ഒരു പ്രധാന ഭക്ഷണമാണ്, ദൈനംദിന ഭക്ഷണത്തിൽ മുട്ട ഒരു പ്രധാന ഭാഗമാക്കുന്നത് വഴി ശരീരത്തിനു ഒത്തിരി ഗുണങ്ങൾ ലഭിക്കുന്നു. മുട്ട കഴിക്കുന്നത് ശരീരത്തിന് മതിയായ പ്രോട്ടീൻ, കാൽസ്യം, എന്നിവ പ്രദാനം ചെയുന്നതിന് കാരണമാവുന്നു. ഇത് നിരവധി വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും ഉറവിടം കൂടിയാണ്. 

മുട്ട കഴിക്കുന്നത് കൊണ്ട് ലഭിക്കുന്ന ഗുണങ്ങൾ:

1. പോഷകസമൃദ്ധമായ ഭക്ഷണമാണ്:

വലിപ്പത്തിൽ മുട്ട താരതമ്യേന ചെറുതാണെങ്കിലും, മുട്ടയിൽ ധാരാളം പോഷകങ്ങൾ ഉൾക്കൊള്ളുന്നു. മാത്രമല്ല ഇത് സമീകൃതാഹാരത്തിലെ ഒരു പ്രധാന ഘടകമാണ്. ഒരു വേവിച്ച മുട്ടയിൽ ഏകദേശം 77 കലോറി അടങ്ങിയിരിക്കുന്നു. അതോടൊപ്പം മുട്ട, പ്രോട്ടീന്റെ വളരെ നല്ല ഉറവിടമാണ്. ഇതിന്റെ വെള്ളയും മഞ്ഞക്കരുവും കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. അവയിൽ ഹൃദയാരോഗ്യകരമായ അപൂരിത കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്, വിറ്റാമിൻ ബി 6, ബി 12, വിറ്റാമിൻ ഡി തുടങ്ങിയ പ്രധാന പോഷകങ്ങളുടെ ഒരു മികച്ച ഉറവിടവുമാണ് മുട്ടകൾ.

2. കൊളസ്ട്രോൾ അടങ്ങിയിരിക്കുന്നു:

പ്രത്യേകിച്ച് മുട്ടയുടെ മഞ്ഞക്കരുവിൽ കൊളസ്ട്രോൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഒരു വലിയ മുട്ടയിൽ ഏകദേശം 186 മില്ലിഗ്രാം കൊളസ്ട്രോൾ കാണപ്പെടുന്നു. മുട്ട കഴിക്കുന്നത് ശരീരത്തിലെ കൊളസ്‌ട്രോൾ ഉയർത്തുന്നില്ല എന്ന് പഠനങ്ങൾ പറയുന്നു. 30% ആളുകൾക്ക് മുട്ട കഴിക്കുന്നതിലൂടെ മൊത്തത്തിലുള്ളതും കുറഞ്ഞ സാന്ദ്രതയുള്ളതുമായ ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) കൊളസ്‌ട്രോൾ നേരിയ തോതിൽ വർദ്ധിപ്പിക്കുന്നു. ഏതൊരു ഭക്ഷണത്തേയും പോലെ, മിതമായ ഉപഭോഗം ശരീരത്തിന് വളരെ ഗുണം ചെയ്യുന്നു.

3. കോളിൻ വിറ്റാമിൻ:

കോളിൻ വെള്ളത്തിൽ ലയിക്കുന്ന ഒരു വിറ്റാമിനാണ്. ഇത് പലപ്പോഴും ബി വിറ്റാമിനുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ശരീരത്തിലെ കോശ സ്തരങ്ങൾ നിർമ്മിക്കാനും, തലച്ചോറിൽ സിഗ്നലിംഗ് തന്മാത്രകൾ നിർമ്മിക്കാനും ഇത് ഉപയോഗിക്കുന്നു. ഒരു വേവിച്ച മുട്ടയിൽ ഏകദേശം 147 മില്ലിഗ്രാം കോളിൻ കാണപ്പെടുന്നു.

4. കാഴ്ചശക്തി വർധിപ്പിക്കുന്നു:

മുട്ടയുടെ മഞ്ഞക്കരുവിൽ വലിയ അളവിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ ആരോഗ്യത്തിനു സഹായകമായ ആന്റിഓക്‌സിഡന്റുകളാണ്, ഇത് തിമിര സാധ്യതയും കണ്ണുകളിലെ മാക്യുലാർ ഡീജനറേഷനും കുറയ്ക്കാൻ സഹായിക്കുന്നു. കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന വിറ്റാമിൻ എയും മുട്ടയിൽ കൂടുതലായി കാണപ്പെടുന്നുണ്ട്.

5. പ്രോട്ടീൻ, അമിനോ ആസിഡുകളുടെ സാന്നിധ്യം:

ശരീരത്തിന്റെ ആരോഗ്യത്തെ സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ് പ്രോട്ടീൻ. ഓരോ മുട്ടയിലും ഏകദേശം ആറ് ഗ്രാം പ്രോട്ടീനും, അവശ്യ അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത്, ഒരു ദിവസത്തേക്കുള്ള പ്രോട്ടീന്റെ ആവശ്യം നികത്താൻ സഹായിക്കുന്നു, ഇത് ശരീരഭാരം നിയന്ത്രിക്കാനും, പേശികളുടെ അളവ് വർദ്ധിപ്പിക്കാനും, രക്തസമ്മർദ്ദം കുറയ്ക്കാനും അതോടൊപ്പം എല്ലുകളെ ബലം വർധിക്കാനും സഹായിക്കുന്നു.

6. ഹൃദയത്തിന് നല്ലതാണ്:

മുട്ട ഉപഭോഗവും ഹൃദ്രോഗവും പക്ഷാഘാതവും തമ്മിൽ നേരിട്ട് ബന്ധമില്ല. എന്നാൽ ചില പഠനങ്ങൾ കാണിക്കുന്നത് പ്രമേഹമുള്ളവർ മുട്ട കഴിക്കുന്നത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു എന്നാണ്. എന്നാൽ കുറഞ്ഞ കാർബോഹൈഡ്രേറ്റ് ഭക്ഷണക്രമം പിന്തുടരുകയും, മുട്ട കഴിക്കുകയും ചെയ്യുന്ന ആളുകൾക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. പ്രഭാതഭക്ഷണത്തിന് മുട്ട കഴിക്കുന്നത്, വയറു കൂടുതൽ നേരം നിറഞ്ഞതായി തോന്നുന്നതിന് കാരണമാവുന്നു. ഇത് സാധാരണയായി മുട്ടയിലെ ഉയർന്ന പ്രോട്ടീൻ സാന്നിധ്യം മൂലമാണ്. പ്രഭാതഭക്ഷണത്തിന് ഓംലെറ്റ് അല്ലെങ്കിൽ ഒരു ലഘുഭക്ഷണമായി പുഴുങ്ങിയ മുട്ട കഴിക്കുന്നത് നല്ലതാണ്.

ബന്ധപ്പെട്ട വാർത്തകൾ: Low- Sodium Diet: കുറഞ്ഞ ഉപ്പ് അടങ്ങിയ ഭക്ഷണക്രമം ശീലിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ !

Pic Courtesy: Pexels.com

English Summary: what happens when you eat eggs in the morning

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds